2017 ഓഗസ്റ്റ് 1, ചൊവ്വാഴ്ച


ജീവജാലങ്ങൾ

കടപ്പാട്: സ്വാമി സന്ദീപാനന്ദഗിരിDirector: School of Bhagavad Gita



പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും വേണ്ട ഭക്ഷണം പ്രകൃതി ഒരുക്കിയിട്ടുണ്ട്
തനിക്കു കഴിക്കേണ്ട ഭക്ഷണം ഏതെന്നു തിരിച്ചറിയാത്ത എകജീവി മനുഷ്യൻ മാത്രമാണു.
ഉദാ: ഒരു നായക്കുട്ടി,പൂച്ചകുട്ടി,പശുക്കുട്ടി,മനുഷ്യകുട്ടി,
ഓരോന്നിനും വേണ്ട ഭക്ഷണം ഒരുസ്ഥലത്ത്  ഒരുമിച്ചുവെച്ചാൽ മനുഷ്യകുട്ടി  മാത്രമായിരിക്കും തന്റെ  ഭക്ഷണം ഏതെന്നു തിരിച്ചറിയാതെ എല്ലാം  തിന്നാൻ ശ്രമിക്കുന്നത്.
ആധുനിക ലോകത്തിൽ വളർത്തുന്നമൃഗങ്ങൾപോലും  വിരുദ്ധ ആഹാരം  സ്വീകരിച്ചിട്ടുള്ളത് മനുഷ്യന്റെ  സ്വാധീനം  മൂലമാണ്!!!
പ്രകൃതി നമ്മെ രൂപകല്പന ചെയ്തിരിക്കുന്നത്‌ സസ്യാഹാരികളായാണു.
നമ്മുടെ താടിയെല്ലിന്റെ ഘടന,ഉമിനീർ,ആമാശയം ഇവയെല്ലാം സസ്യാഹാരിയുടെ  താണു. കുറുക്കൻ കോഴിയെ തിന്നുന്നതുപോലെ,
മനുഷ്യന് കോഴിയെ പൂർണമായി തിന്നാൻ കഴിയില്ല!
ഭൂപ്രദേശത്തിന് അനുസരിച്ചാണ് ഭക്ഷണം ജീവജാലങ്ങൾ കണ്ടെത്തിയത്
മരുഭൂമിയിൽ കഴിഞ്ഞ മനുഷ്യന് മാംസമായിരുന്നു ആശ്രയം
മരുഭൂമി  മനുഷ്യന്റെ  വാസസ്ഥാനമല്ല അവിടെ എത്തിപ്പെട്ടമനുഷ്യൻ അവന്റെ  നിലനിൽപ്പിനായി മൃഗങ്ങളെ കൊന്നുതിന്നാൻ തുടങ്ങി പിന്നീട് അവനിലെ  പാപബോധം അവനുവേണ്ടി കൊല്ലുക എന്നതിന് പകരം ദൈവത്തിനു വേണ്ടി എന്നപേരിലായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ