2017 ജൂൺ 18, ഞായറാഴ്‌ച

ഭൂമി മുഴുവനും ഒരാളിലേക്ക് മാത്രമായി ചുരുങ്ങുന്നൊരു വികാരമായാണ് പുരുഷന്റെ പ്രണയത്തെ എനിക്ക് തോന്നിയിട്ടുള്ളത് .

കണ്ണിലെ കൃഷ്ണമണി പോലെ പങ്കാളിയെ സൂക്ഷിക്കുന്ന തീവ്ര വികാരമാണ് പ്രണയം.

മുഴുവന്‍ സമയവും ഒരാളില്‍ തന്നെ കണ്ണുകള്‍ ഉടക്കി നില്‍ക്കലാണ് പ്രണയം .

ഒറ്റക്കാവുന്ന നിമിഷങ്ങളില്‍ പങ്കാളിയെ ഓര്‍ത്ത് വിങ്ങുന്ന ഹൃദയത്തിന്റെ വേദനയാണ് പ്രണയം .

മറ്റാര്‍ക്കും തനിക്ക് പ്രിയപ്പെട്ടത് വിട്ട് കൊടുക്കില്ലെന്ന കടുത്ത സ്വാര്‍ത്ഥതയാണ് പ്രണയം.

വെറുതെ പോലും പങ്കാളിയുടെ കണ്ണ് നിറയാന്‍ കാരണമാകുന്നതിനെ വെറുക്കുന്ന ലോലമായ  മനസ്സാണ് പ്രണയം.

ചെറിയ ചെറിയ വഴക്കുകള്‍ ഊതിപ്പെരുപ്പിച്ച് പിരിയലിന്റെ വക്ക് വരെ എത്തുന്ന കടുത്ത ഈഗോയാണ് പ്രണയം..

ഏത് സമയവും ഫോണ്‍ വിളിച്ച് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വീര്‍പ്പ് മുട്ടിക്കലാണ് പ്രണയം..

പങ്കാളി സ്നേഹത്തോടെ ഉണ്ടാക്കി വായില്‍ വച്ചു തരുന്ന ഭക്ഷണമാണ് ചിലപ്പോള്‍ പ്രണയം...

കാമം എന്ന വികാരം ഒരിക്കല്‍ പോലും അപകടം വിതക്കാത്ത നീണ്ട കാത്തിരിപ്പുകളാണ് പ്രണയം...

പ്രണയത്തെക്കുറിച്ച് എഴുതുക .. ആകാശം കളറ് ചെയ്യുന്നത് പോലൊരു പ്രവൃത്തിയാണ്...

ലോകം ഉണ്ടായ കാലം മുതല്‍ ... ഉദാത്തമായുള്ള ... സങ്കീര്‍ണ്ണമായുള്ള.. മധുരതരമായുള്ള.. കയ്പുള്ള.... സമ്മിശ്ര വികാരങ്ങളാണ് പ്രണയം !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ