~~സനാതന ധ൪മ്മരഹസ്യം Part 08~~
നായാട്ടിനിറങ്ങിയ പരീഷത്ത് രാജാവ് ഒരു മൃഗത്തിന്റെ പിറകെ ഓടിയോടി അവസാനം അവശനായി ദാഹിച്ച് ശമീകന്‍ എന്ന ഋഷി താമസിക്കുന്ന ആശ്രമത്തിലേക്ക് വന്നു വെള്ളം ചോദിക്കുന്നു.
ഋഷി ആ സമയത്ത് ധ്യാനനിരതനാണ്.
ധ്യാനത്തിലങ്ങനെ ഇരിക്കുകയാണ്......
ധ്യാനത്തിലിരിക്കുന്ന ഋഷി ശമീകനോടാണ് രാജാവ് വെള്ളം ചോദിച്ചത്.
ഋഷി ഉണര്‍ന്നില്ല,
രാജാ പരീഷത്തിന് ദേഷ്യം വന്നു,
അവിടെയൊരു പാമ്പ് ചത്ത് കിടക്കുന്നുണ്ടായിരുന്നു.
അതിനെ വില്ലുകൊണ്ട് തോണ്ടി ഋഷിയുടെ കഴുത്തിലിട്ടു.
എന്നിട്ട് അദ്ദേഹം പോയി......
അതോടു കൂടി അദ്ദേഹത്തിന്റെ ദാഹം തീര്‍ന്നോ എന്നൊന്നും ചോദിക്കരുത്.
കഥയില്‍ ചോദ്യമില്ല....
ശമീകന്റെ പുത്രന്‍ ശൃങ്കി ആ സമയം കളിക്കുകയാണ് വെള്ളത്തില്‍ കൂട്ടുക്കാരോടൊപ്പം. അവരുടെ കളികള്‍ എന്നു പറഞ്ഞാല്‍ കണ്ണടച്ച് ഓരോയിടത്ത് എന്താണ് നടക്കുന്നതെന്ന് ധ്യാനാവസ്ഥിത മനസ്സുകൊണ്ട് അറിയുക അതുപോലെയുള്ളതാണ്.
ശമീകന്‍ അങ്ങനെ കഴുത്തില്‍ ചത്ത പാമ്പിനെ ഇട്ടിരിക്കുന്നത് ശൃങ്കിയുടെ സുഹൃത്ത്‌കണ്ടു. അവന്‍ പറഞ്ഞു നിന്റെ അച്ഛന്‍ കൈലാസനാഥനെപ്പോലെ ഇരിക്കുന്നു.
കൈലാസനാഥനും നിന്റെ അച്ഛനും തമ്മില്‍ ഒരു വ്യത്യാസമുണ്ട്,
കൈലാസനാഥന്റെ പാമ്പിന് ജീവനുണ്ട്,
നിന്റെ അച്ഛന്റെ കഴുത്തിലെ പാമ്പിന് ജീവനില്ല അതാണ് വ്യത്യാസം.
അവന്‍ നോക്കിയപ്പോള്‍ സത്യമാണ്.
ആരാണ് ഇത് ചെയ്‌തത്?
പരീഷത്ത് മഹാരാജാവിന് കൊടുത്തു അവന്‍ ശാപം.
ആരാണത് ചെയ്‌തത് അവന്‍ ഇന്നേക്ക് ഏഴാം ദിവസം തക്ഷകന്‍ കടിച്ച് മരിക്കട്ടെ...
പരീഷത്ത് മഹാരാജാവിന് ഇങ്ങനെയൊരു ശാപം വരാന്‍ കാരണം പറയുന്നുണ്ട്.
ധര്‍മ്മവും ഭൂമിയും തമ്മില്‍ ഒരു സംവാദമുണ്ട്.
ധര്‍മ്മം കാളയുടെ രൂപത്തില്‍ ഒറ്റക്കാലില്‍ നില്‍ക്കുന്നു.
നാലുകാലുകളില്‍ മൂന്നെണ്ണത്തിനെ ആരോ വെട്ടികളഞ്ഞിരിക്കുന്നു.
പരീഷത്ത് ആരാണ് ഇത് ചെയ്‌തതെന്ന് ചോദിക്കുന്നു.
കലിയാണ് അത് ചെയ്‌തതെന്ന് അറിഞ്ഞ പരീഷത്ത് കലിയെ പിടിച്ച് കെട്ടി വധിക്കാന്‍ പോകുന്നു.
ആ സമയം കലി പറഞ്ഞു ഞാനും സൃഷ്‌ടിയാണ്.
അതുകൊണ്ട് എനിക്ക് എവിടെയെങ്കിലുമൊക്കെ വസിക്കണം.
അങ്ങനെ അവന് വാസസ്ഥാനങ്ങള്‍ നല്‍കുന്നു.
ചൂതുകളിക്കുന്നിടത്തും വേണ്ടാതീനങ്ങളൊക്കെ നടക്കുന്നിടത്തും.
അവന്‍ പറഞ്ഞു ഇതെല്ലാം മോശപ്പെട്ട സ്ഥലമാണ്.
മദ്യപാനം, വ്യഭിചാരം ഇത്യാദി സ്ഥലങ്ങളൊക്കെയാണ് നല്‍കിയിത്.
എവിടെയെങ്കിലും ഒരു നല്ല സ്ഥലം കൂടി തരൂ എന്നു പറഞ്ഞു.
അപ്പോഴാണ് സ്വര്‍ണ്ണത്തില്‍ ഇരുന്നുകൊള്ളാന്‍ പറഞ്ഞത്.
അങ്ങനെ കലി സ്വര്‍ണ്ണത്തിലും ഇരിക്കുകയാണ്.
ഒരു ദിവസം പരീഷത്ത് മഹാരാജാവ് തന്റെ പൂര്‍വ്വികന്മാര്‍ സമാഹരിച്ച,
ധനവും ആഭരണങ്ങളും മറ്റും കാണുകയാണ്.
അതില്‍ ജരാസന്ധന്റെ കിരീടം കണ്ടപ്പോള്‍ അതെടുത്ത് തലയില്‍ വെച്ചു.
അത് തലയില്‍ വെച്ച് ദര്‍പ്പണത്തിന്റെ മുന്നില്‍ നിന്നു......
ദര്‍പ്പണം എന്നു പറഞ്ഞാല്‍ കണ്ണാടി,
കണ്ണാടി ദര്‍പ്പത്തെ ഉണ്ടാക്കുന്നതാണ്,അതുകൊണ്ടാണ് ദര്‍പ്പണം എന്ന പേരു വന്നത്. കണ്ണാടിയുടെ മുന്നില്‍ കുറെനേരം നിന്നു കഴിഞ്ഞാല്‍ തരകേടില്ല എന്ന് നിങ്ങള്‍ക്ക് തോന്നും, കുറച്ചുനേരം നിന്നാല്‍ മതി,
ദര്‍പ്പം ഉണ്ടാക്കുന്നു ദര്‍പ്പണം.
ജരാസന്ധന്റെ കിരീടവും കൂടിവെച്ചപ്പോള്‍ ദര്‍പ്പം കൂടി,
ആ സമയത്താണ് സുഹൃത്തുക്കള്‍ നായാട്ടിനു വിളിച്ചത്,
നായാട്ടിനു കിരീടവും വെച്ചുകൊണ്ടാണ് പോയത്,
ഋഷി ശമീകന്റെ കഴുത്തിലേക്ക് പാമ്പിനെ ഇട്ടത്.
തിരിച്ച് വന്ന് കിരീടം അഴിച്ചുവെച്ചപ്പോഴാണ് താന്‍ ചെയ്‌ത അബദ്ധം മനസ്സിലാക്കിയത്,
ദര്‍പ്പം ഒഴിഞ്ഞപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കിയത്.
അപ്പോഴേക്കും അറിയിപ്പ് വന്നു,
ഏഴാം ദിവസം തക്ഷകന്‍ കടിച്ചു മരിക്കുമെന്ന്......
ഇതൊരു കഥയാണ്.
തത്വചിന്ത ചെയ്യുമ്പോഴാണ് അതിന്റെയൊരു സൗന്ദര്യം വെളിപ്പെടുന്നത്,
ശമീകന്‍ എന്നു പറഞ്ഞാല്‍ ശമ ശീലമാക്കിയിട്ട് ധ്യാനനിരതനായിരിക്കുന്ന മുനിയാണ്,
ശുദ്ധബോധ ബ്രഹ്മസ്വരൂപനായിരിക്കുന്നവന്‍,
ചൈതന്യത്തെ പ്രതിനിധാനം ചെയ്യുന്നവന്‍,
ബ്രഹ്മാകാരാവൃത്തിയെ പ്രനിധാനം ചെയ്യുന്നവന്‍,
പരീഷത്ത് അതിലേക്ക് എന്തു ചെയ്‌തു?
അവിടെയൊരു പാമ്പ് ചത്ത് കിടക്കുന്നുണ്ടായിരുന്നു,
അതിനെ വില്ലുകൊണ്ട് തോണ്ടി ഋഷിയുടെ കഴുത്തിലിട്ടു.
ജഡത്തെയെടുത്ത് ചൈതന്യത്തില്‍ ആരോപിച്ചു,
മലയാളത്തിലെ ആരോപണങ്ങളല്ല,ഒന്നിനെ മറ്റൊന്നായി കാണുക.
യാഥാര്‍ത്ഥ്യത്തെ വിസ്‌മരിച്ച് കൊണ്ടുള്ള അദ്ധ്യാസം എന്ന് പറയും വേദാന്തത്തില്‍.
ചൈതന്യത്തില്‍ ജഡത്തെ ആരോപിച്ചപ്പോഴാണ് പരീഷത്തിന് ശാപമുണ്ടായത്,
എന്താണ് ശാപം? മൃത്യു...
മൃത്യുവാണ് ശാപം
ഇതാണ് നമുക്ക് കിട്ടിയിട്ടുള്ള ശാപം,
ആ മൃത്യുവില്‍ നിന്നുള്ള മോചനമാണ് അറിവിലൂടെ നേടുന്ന അനുഗ്രഹം,
''മൄത്യോ൪ മാ അമൄതം ഗമയ'' മരണത്തിൽ നിന്ന് മരണമില്ലായ്മയിലേക്ക്,
ആരാണ് തക്ഷകന്‍ ?(പാമ്പ് ആരണ്? )
ഭാഗവതം കൃത്യമായിട്ടു പറയുന്നു...
"കാലവ്യാളമുഖാഗ്രസനാശനിര്‍ണ്ണാശഹേദവേ"
കാലമാകുന്ന വ്യാളം,കാലമാകുന്ന സര്‍പ്പം.
ഈ കാലത്താല്‍ ഏല്‍ക്കപ്പെടുന്ന ദംശനമാണ് നമുക്കും കിട്ടിയിട്ടുള്ളത്.
നമ്മളും മരിക്കുക ഏഴുദിവസങ്ങളില്‍ ഒന്നില്‍,
അതെപ്പോള്‍ വേണമെങ്കിലും ആകാം,
നമ്മളൊക്കെ ഇങ്ങനെ ശാപം കിട്ടിയവരാണ്,
കാലമാകുന്ന വ്യാളത്തില്‍ നിന്നുള്ള ദംശനം ഏറ്റവരാണ്.
പിന്നെ പരീഷത്ത് ചെയ്‌തതെന്താണ്?
പരീക്ഷിത്ത് എന്നാൽ പരീക്ഷണം ചെയ്യുന്ന,
സത്യത്തെ അന്വേഷിക്കുന്ന സത്യാന്വേഷകനായ ജീവ൯,
നാമോരോരുത്തരും പരീക്ഷിത്തു തന്നെ,
ചൈതന്യത്തിൽ ജഡത്തെ ആരോപിച്ചു എന്നതാണ് പരീക്ഷിത്തു ചെയ്ത തെറ്റ്,
നാം നമ്മെ കേവലം ശരീരം മാത്രമായി കാണുന്നതാണ് ചൈതന്യത്തിൽ ജഡത്തെ ആരോപിക്കൽ നാം ചെയ്ത തെറ്റ്,
ഭാഗവതത്തിലെവിടെയും പരീഷത്തിന് ഇങ്ങനെയൊരു ശാപം കിട്ടിയെന്നറിഞ്ഞപ്പോള്‍,
ഏതു പാമ്പാണ് കടിക്കാന്‍ പോകുന്നത് ?
നീര്‍ക്കോലിയോ,എട്ടടിവീരനാണോ അല്ലെങ്കില്‍ ഒരടി വീരനാണോ?
അങ്ങനെയാണെങ്കില്‍ പാമ്പു വരാതിരിക്കുന്നതിനായി ചുറ്റും കായം കലക്കിയിട്ട് ഒരു കായക്കടലുണ്ടാക്കാം.
തച്ചുകൊല്ലാന്‍ കുറച്ച് ആളുകളെ ഏര്‍പാടാക്കാം.
പാമ്പിനെ പിടിക്കാന്‍ വാവ സുരേഷിനെ വിളിക്കാം.......
ഇങ്ങനെയുള്ള പദ്ധതികളൊന്നും പരീഷത്ത് ആരോടും ചോദിച്ചിട്ടുമില്ല,
ആരും പറഞ്ഞുകൊടുത്തിട്ടില്ല,
പരീഷത്ത് ശ്രീശുക ബ്രഹ്മര്‍ഷിയെ കണ്ടപ്പോള്‍ ജീവിതത്തെ കുറിച്ചാണ്,
ജീവിതത്തിന്റെ രഹസ്യങ്ങളെ കുറിച്ചാണ് ചോദിച്ചത്,
ഇതിനെ അറിഞ്ഞു കഴിഞ്ഞാലോ പിന്നെ കടിക്കാനാരുമില്ല............
തുടരും...)
~~സനാതന ധ൪മ്മരഹസ്യം Part 09~~
നൈമിഷാരണ്യത്തില്‍ നടക്കുന്ന സൂതശൗനക സംവാദമാണ് പുരാണങ്ങളെല്ലാം. ഇതിഹാസങ്ങളും പുരാണങ്ങളും നൈമിഷാരണ്യത്തിലിരുന്ന് കഥ പറയുന്നതായിട്ടാണ്. എന്താണ് നൈമിശാരണ്യം?
ബ്രഹ്മാവിനെ സമീപിച്ച ദേവന്മാര്‍ കലിബാധ കൂടാതെ ഭഗവാനെ ഭജിക്കാന്‍ ഒരിടം ചോദിക്കുന്നു.
അപ്പോള്‍ ഭഗവാനൊരു ചക്രം ഉരുട്ടികൊടുത്തു,
അത് എവിടെയില്ലാതാകുന്നുവോ അതാണ് കലിയില്ലാത്ത ഈശ്വരഭജനം നടത്താന്‍ യോഗ്യമായ സ്ഥലം.
ഈ ചക്രം ഉരുണ്ട് ഉരുണ്ട് ഭൂമി മുഴുവ൯ കറങ്ങി അവസാനം ഒരിടത്ത് എത്തിയപ്പോൾ ചക്രം ഇല്ലാതായി ആ ഇടമാണ് നൈമിഷാരണ്യം...
അലഹബാദിനടുത്തുള്ള അതിസുന്ദരമായിട്ടുള്ള ഒരു കാടാണ് നൈമിഷാരണ്യം എന്നു പറയുന്ന ചക്രതീര്‍ത്ഥമുള്ള തീര്‍ത്ഥാടകരൊക്കെ വരുന്ന ഒരിടം..
"നൈമിശേ അനിമിഷക്ഷേത്രേ"
അനിമിഷക്ഷേത്രേ -നിമിഷമില്ലാത്ത ഇടം,
നിമിഷം എന്നു പറഞ്ഞാല്‍ കാലത്തിന്റെ ഏറ്റവും സൂക്ഷ്‌മമായിട്ടുള്ളത്,
നിമിഷമാണ് സെക്കന്റാകുന്നതും, മിനിട്ടാകുന്നതും, മണിക്കൂറാകുന്നതും, ആഴ്‌ചയാകുന്നതും, മാസമാകുന്നതും, വര്‍ഷമാകുന്നതും, സംവത്സരങ്ങളാകുന്നതുമെല്ലാം. അതില്ലാത്ത ഇടം.
മന: പരം കാരണമാമനന്തി സംസാരചക്രം പരിവ൪ത്തയേത്'"
സംസാരചക്രം തന്നെയാണ് നൈമിഷാരണ്യം,
മനസ്സാകുന്ന ചക്രം അതിങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നതാണ്,
ഇതിന്റെ കറക്കം എവിടെയാണ് അവസാനിക്കുന്നത് അതാണ് അനിമിഷ ക്ഷേത്രം.
അതാണ് ഈശ്വരഭജനത്തിന് യോഗ്യമായത്,
മനസ്സടങ്ങുന്ന നിമിഷത്തില്‍ എന്നു പറഞ്ഞാല്‍ ബോധത്തില്‍ തന്നെയാണ്.
അവിടെയാണ് ഈ വലിയ സംവാദം നടക്കുന്നത്.
സൂതശൗനക സംവാദം,
നമ്മുടെ ബോധതലത്തിൽ നടക്കേണ്ട സംവാദം.
18000 ശ്ലോകങ്ങളും പഠിക്കാന്‍ പറ്റില്ല എന്നു നിങ്ങള്‍ക്കറിയാം,
നമ്മള്‍ പഠിക്കേണ്ടുന്ന അറിഞ്ഞിരിക്കേണ്ടുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് നമ്മള്‍ ചിന്ത ചെയ്യുന്നത്.
മനുഷ്യനുണ്ടാകുന്ന ദുഃഖം മൂന്നുവിധത്തിലാണ്,
1.അധ്യാത്മികം, 2.ആധിഭൗതികം, 3.ആധിദൈവികം.
ആധ്യാത്മികം അവനവനില്‍ ഉള്ളത്,
അതെന്തൊക്കെയാണ് ?
തന്നില്‍ നിന്നുണ്ടായിട്ടുള്ളത് തനിക്ക് ദുരിതങ്ങള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍, ആലസ്യം,
ആ ഗണത്തില്‍ പെടുന്നതാണ് ആധ്യാത്മികം...
2.ആധിഭൗതികം- ചുറ്റുപാടില്‍ നിന്ന്,താന്‍ കാരണമല്ലാതെ ഉണ്ടാകുന്ന ദുഃഖങ്ങള്‍,
സാമൂഹ്യവിരുദ്ധ൪,കള്ളന്മാ൪,ബന്ദ്,ഹ൪ത്താൽ മുതലായവയിൽ നിന്നുണ്ടാകുന്നവ..
3.ആധിദൈവികം- പ്രകൃതി ശക്തിയില്‍ നിന്ന്,സുനാമി,അനാവൃഷ്‌ടി ഇത്യാദികളൊക്കെ നമുക്ക് ദുഃഖങ്ങളെയുണ്ടാക്കും.
ഈ മൂന്നെണ്ണത്തിനു പരിഹാരം ഇതിനെ അറിയുക എന്നുള്ളതാണ്.
താപത്രയോന്മൂലനത്തിനാണ് ഭാഗവതം വിധിച്ചിരിക്കുന്നത്.
നിങ്ങളുടെ ദുരിതത്തിന് അത് ഏതുവിധത്തിലുള്ളതാകട്ടെ,
ആധ്യാത്മികവും, ആധിഭൗതികവും, ആധിദൈവികവുമായിട്ടുള്ള ദുരിതത്തിന്റെ പൂര്‍ണ്ണവിരാമത്തിന് നിവര്‍ത്തിക്കായികൊണ്ട്,
മറ്റുള്ളതിന്റെ പിറകിലേക്കു പോകാതെ ഇതിനെ കേള്‍ക്കേണ്ട വിധത്തില്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ ഇത് പ്രകാശിക്കുന്നു.
ഇതാണ് ഭാഗവതം താല്‍പര്യപ്പെടുന്നത്.......
തുടരും...)
~~സനാതന ധ൪മ്മരഹസ്യം Part 10~~
ചതുശ്ലോകി-
ഭാരതീയ വേദാന്തശാസ്‌ത്രത്തിന്റെ സാരവത്തായിട്ടുള്ള,
അതായത് ഫൗണ്ടേഷന്‍ എന്നു പറയാവുന്ന നാലു ശ്ലോകങ്ങളാണ് ചതുശ്ലോകി.
ഭാരതീയ ഋഷിമാര്‍ ഈ വിശ്വത്തേയും ഇതിന്റെ കാരണത്തേയും അവരുടേതായ രീതിയില്‍ കണ്ടെത്തിയ സത്യങ്ങള്‍.
ഇതാണ് സനാതന ധര്‍മ്മത്തില്‍ -ഹിന്ദു ധര്‍മ്മത്തില്‍ അടിസ്ഥാന പ്രമാണമായി അറിഞ്ഞിരിക്കേണ്ടത്,
ഭഗവാന്‍ ബ്രഹ്മാവിനു ഉപദേശിക്കുന്നതായിട്ടാണ് വ്യാസന്‍ ഭാഗവതത്തില്‍ അവതരിപ്പിക്കുന്നത്. ഇതര മതസ്ഥരും ഇത് ശ്രദ്ധിക്കണം,
ആരെയും ഇകഴ്‌ത്തുക പുകഴ്‌തുക അതിന്റെ ആവശ്യമില്ല.
നമ്മളിത് അവതരിപ്പിക്കുന്നത് ഹിന്ദുമതത്തിന്റെ പ്രതിനിധിയായിട്ടല്ല.
മറിച്ച് ഭാരതം കണ്ടെത്തിയിട്ടുള്ള, ഭാരതം അവതരിപ്പിച്ചിട്ടുള്ള ദര്‍ശനത്തെയാണ്. നമുക്കാകെയൊരു committment ഈ ധര്‍മ്മശാസ്‌ത്രത്തോടാണ് വേറൊന്നിനോടും ഇല്ല. അതുകൊണ്ട് ജ്ഞാനയജ്ഞങ്ങളാണ് നമ്മള്‍ ചെയ്യുന്നത്.
അറിവ് നല്‍കുക എന്നുള്ളത്.
അറിവ് നല്‍കുന്നതിന്റെ കൂട്ടത്തില്‍ വ്യാജേന വേറൊന്നും നമ്മളില്‍ നിന്ന് പ്രതീക്ഷിക്കണ്ട.
സി. ഡി, പുസ്‌തകങ്ങള്‍ എന്നിവ ഈ ശാസ്‌ത്രം പ്രചരിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ്.
കൈലാസ യാത്രയും ഹിമാലയ യാത്രയും അവനവന്റെ ആദ്ധ്യാത്മിക പുരോഗതിയെ ലക്ഷ്യം വെച്ചുള്ളതാണ്,നമ്മുടെ കൂടെ യാത്രവരുന്നവ൪ക്ക് ഈ തിരിച്ചറിവ് ലഭിക്കാറുണ്ട്,
സി.ഡി കച്ചവടവും പുസ്‌തക കച്ചവടവുമല്ല,യാത്രകച്ചവടവുമല്ല....
നമ്മുടെ ഗുരു ചിന്മയാനന്ദസ്വാമികള്‍ ഇതു തന്നെയായിരുന്നു ചെയ്‌തുകൊണ്ടിരുന്നത്.
നമ്മളെ ചിന്മയമിഷനിലേക്കു ആകര്‍ഷിച്ചതു തന്നെ സ്വാമിജിയുടെ ഒരു പ്രസ്ഥാവനയാണ്. മകനെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കണം എന്നു പറഞ്ഞ അമ്മയോട് അവന്റെ തലയിലെ എണ്ണ എന്റെ കയ്യിലാകും എന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല എന്നു പറഞ്ഞ ധീരനായ സന്ന്യാസി.
ഇതാണ് ശരിയായ ഗുരുവിന്റെ ലക്ഷണം.
ചിന്മയാമിഷനില്‍ ഉള്ള സമയത്തും,
ഇപ്പോഴും ഇതുതന്നെയാണ് ചെയ്യുന്നത്.
"ജ്ഞാനയജ്ഞം" ഇതാണ് നമുക്ക് നിങ്ങള്‍ക്കു തരാനുള്ളത്.
എന്താണോ നമ്മള്‍ ആശ്രമത്തില്‍ പഠിച്ചത് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത്......
ചതുശ്ലോകി അറിയുമ്പോള്‍ നമ്മുടെ ധര്‍മ്മത്തെ സംബന്ധിച്ച പല സംശയങ്ങളും മാറിക്കിട്ടും. ഇത് `ഞാന്‍' ആര് എന്ന അറിവിലേക്കുള്ളതാണ്.
പ്രപഞ്ചത്തിന്റെ പരമകാരണമായിട്ടുള്ള ബോധസ്വരൂപന്‍ ബ്രഹ്മാവിനോട് ഉപദേശിക്കുന്ന, വെളിപ്പെടുത്തുന്ന രീതിയിലാണ് വ്യാസര്‍ ഇത് അവതരിപ്പിച്ചിട്ടുള്ളത്.
ഇത് വിശ്വാസപ്രമേയങ്ങളല്ല,
യുക്തിക്കു നിരക്കാത്തതുമല്ല,
ഞാന്‍ ഉള്‍പ്പെടുന്ന ഈ വിശ്വം എന്താണ് ?
അതിന്റെ കാരണമെന്താണ് ?
2) സ്‌കന്ധത്തില്‍ 9-ാം അധ്യായത്തില്‍ 30-ാം മത്തെ ശ്ലോകത്തില്‍ ഭഗവാന്‍ പറയുകയാണ്,
"ജ്ഞാനം പരമഗുഹ്യം മേ യദ്വിജ്ഞാനസമന്വിതം
സരഹസ്യം തദങ്‌ഗം ച ഗൃഹാണ "
ഏതൊന്നാണോ പരമ ഗുഹ്യം, അത്യന്തം രഹസ്യമാര്‍ന്ന സ്വഭാവത്തോടുക്കൂടിയിട്ടുള്ള
എന്നെ സംബന്ധിക്കുന്ന അറിവ്,വിജ്ഞാനം- പൂര്‍ണ്ണ രഹസ്യമാര്‍ന്നിരിക്കുന്ന അതിനെ എന്നാല്‍ നീ ഗ്രഹിച്ചാലും.
പരമമായ അറിവിനെ ബ്രഹ്മദേവാ നിനക്കായ് ഞാന്‍ നല്‍കാന്‍ പോകുന്നു.
എന്നില്‍ നിന്ന് ഗ്രഹിച്ചാലും,
ഇത് രഹസ്യമായിട്ടുള്ളതാണ്,
എന്തെന്ത് രഹസ്യമുണ്ടോ അത് അവനവനെ സംബന്ധിക്കുന്നതാണ്.
രഹസ്യങ്ങളെല്ലാം നിലകൊള്ളുന്നത് അവനവനിലാണ്.
അല്ലാത്തത് പരസ്യമാണ്,ഏതു രഹസ്യവും അറിയാന്‍ അവനവനില്‍ അന്വേഷിക്കുക എന്നതാണ് ഭാരതീയ ശാസ്‌ത്രങ്ങളിലെ രീതി.
അതിനെ ശ്രദ്ധിച്ചു മനസ്സിലാക്കിയാലും.
"യാവാനഹം യഥാഭാവോ യദ്രൂപഗുണകര്‍മ്മകഃ
തഥൈവ തത്ത്വവിജ്ഞാനമസ്‌തു തേ മദനുഗ്രഹാത്."
ചതുശ്ലോകി ആരംഭിച്ചിട്ടില്ല. അതിന്റെ ആമുഖമാണ് ഭഗവാന്‍ അവതരിപ്പിക്കുന്നത്.
ആരാണ് ഞാന്‍ അല്ലെങ്കില്‍ എന്താണ് എന്നാല്‍ പറയപ്പെടാന്‍ പോകുന്നത്,
ഏതുപ്രകാരത്തിലാണ് ഞാന്‍ എന്നെ അവതരിപ്പിക്കുന്നത്,
അത് തത്ത്വവിജ്ഞാനപ്രദമായിട്ട്,താത്വികമായി തന്നെ
ഏതുപ്രകാരത്തിലുളള അറിവിനെ ഞാന്‍ അവതരിപ്പിക്കുന്നത് അത് ഒരല്‍പംപോലും ചോര്‍ച്ച സംഭവിക്കാത്ത വിധത്തില്‍ നിനക്ക് എന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
ഭഗവാന്‍ ബ്രഹ്മാവിനു ആദ്യം തന്നെ അനുഗ്രഹം കൊടുത്തു.
ഇതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.
വിദ്യാഭ്യാസത്തില്‍ ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പ്‌തന്നെ ഈയൊരു പ്രാര്‍ത്ഥന വേണമെന്ന് പറയുകയാണ്.
രംഗനാഥാനന്ദസ്വാമികള്‍ വിദ്യാഭ്യാസം ചിട്ടപ്പെടുത്തേണ്ടത് ശാന്തിമന്ത്രങ്ങളിലൂടെയാണെന്നാണ് പറയുന്നത്.
ഇവിടെ നടക്കുന്നതും അതാണ് ബ്രഹ്മദേവനു പറഞ്ഞുകൊടുക്കുന്നതിനു മുമ്പായിതന്നെ അവതരിപ്പിക്കുന്നതിലെ ഒരല്‍പ്പം പോലും ചോരാതെ നിന്നില്‍ പ്രകാശിക്കുന്നതിനു ഞാന്‍ ആദ്യം തന്നെ നിന്നെ അനുഗ്രഹിക്കുന്നു എന്ന് ഭഗവാന്‍ പറയുന്നു.
ഗീതയില്‍ ഭഗവാന്‍ പറയുന്നു അര്‍ജ്ജുനാ ഞാന്‍ നിനക്ക് ദിവ്യമായ നേത്രം തരാം,
ജ്ഞാനചക്ഷുസ്സ്-ആദ്യം തന്നെ നമുക്ക് വേണ്ടത് ഇതിനെ അറിയാനുള്ള,
സ്വീകരിക്കാനുള്ള താല്‍പര്യം, ജിജ്ഞാസ ഇതെല്ലാമാണ്.
നിങ്ങളും അതിനു തയ്യാറായിക്കൊള്ളുക.
ഇത് ഒരു സംശയവും അവശേഷിക്കാതെ മനസ്സിലാക്കാവുന്ന അറിവാണ്.
ഇതില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നുമില്ല.
ഭഗവാന്‍ നാലു ശ്ലോകങ്ങളെകൊണ്ട് ഈ രഹസ്യങ്ങള്‍ ബ്രഹമദേവനു നിര്‍ണ്ണയിച്ചു കൊടുത്തു. എന്നിട്ട് ബ്രഹ്മദേവനോട് ഇതിനെ വിപുലീകരിക്കാന്‍ പറഞ്ഞു.
വിസ്‌തരിച്ച്‌പറഞ്ഞതിലാണ് നമ്മള്‍ക്ക് സംശയങ്ങള്‍ ഉണ്ടായിട്ടുള്ളത്.
വിപുലീകരിച്ചീട്ടുള്ള കാര്യങ്ങളൊക്കെ അവസാന ഭാഗത്ത് വ്യാസഭഗവാനിലൂടെ ശ്രീശുക ബ്രഹ്മര്‍ഷി നന്നായി പറയുന്നുണ്ട്.
ഈ ധര്‍മ്മശാസ്‌ത്രം ശരിയായ രീതിയിലല്ല പഠിച്ചതെങ്കില്‍ ഒരുകാലത്തും സംശയങ്ങള്‍ തീരില്ല. അച്ഛന്‍ പറഞ്ഞു തന്നീട്ടുണ്ട്. അച്ഛന്‍ വേണ്ടത്ര പഠിച്ചീട്ടല്ല പറഞ്ഞു തന്നിട്ടുള്ളതെങ്കില്‍ കുഴപ്പമാണ്. ചിലപ്പോള്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനു പറയും. പിന്നെ നേരായിക്കൊള്ളും എന്നു കരുതിയിട്ട്. അത് നമ്മുടെ ഉള്ളിലുണ്ട്. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ പരീക്ഷയില്‍ മാര്‍ക്ക് കിട്ടുമെന്നു പറഞ്ഞു. തെറ്റായിട്ടുള്ള ഒന്നാണ് അത്. അങ്ങനെ പറഞ്ഞുകൊടുക്കരുത്. ഒരു ഘട്ടം കഴിഞ്ഞാല്‍ നമ്മളിത് ബോധിക്കാന്‍, മനസ്സിലാക്കാന്‍ ബാധ്യസ്ഥരാണ്. ഭാഗവതം വെച്ചുകൊണ്ടാണ് നിങ്ങളോടിത് പറയുന്നത്. ഇതില്‍ സംശയിക്കേണ്ട ആവശ്യമില്ല. കാരണം പ്രമാണം വെച്ചുകൊണ്ട്, ഭഗവാന്‍ പറഞ്ഞിട്ടുള്ള കാര്യമാണ് പറയുന്നത്.് സനാതന ധര്‍മ്മത്തെ സംബന്ധിക്കുന്ന ഒരു fundamental principle ആണ് ഈ ശ്ലോകങ്ങള്‍ നാലെണ്ണം. ഇത് നിങ്ങള്‍ മറന്നുപോകരുത്. ഭാരതം, ഈ ലോകത്തില്‍ മറ്റു ധര്‍മ്മശാസ്‌ത്രങ്ങളെല്ലാം ആവിര്‍ഭവിക്കുന്നതിനു മുമ്പ്, സയന്‍സ് ആവിര്‍ഭവിക്കുന്നതിനു മുമ്പ് പ്രപഞ്ചത്തെ കുറിച്ച് നമ്മുടെ ഋഷീശ്വരന്മാരാല്‍ പറയപ്പെട്ടിട്ടുള്ള ആദ്യത്തേത് എന്ന് ഒരു സംശയവും കൂടാതെ നമുക്കവതരിപ്പിക്കാവുന്നതാണ്. ഇതിനൊക്കെ എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഐന്‍സ്റ്റീനിന്റെയും ന്യൂട്ടന്റെയും ഏറ്റവും അടുത്തു നില്‍ക്കുന്ന Higs boson തിയറിയാണെങ്കിലും കണ്ടെത്തിയിട്ടുള്ളത.്
ഇതാണ് പ്രപഞ്ചസംബന്ധമായ വേദാന്തിയുടെ ദര്‍ശനം. വേദാന്തി കണ്ടെത്തിയിട്ടുള്ള കണ്ടെത്തലുകള്‍. ഇതര മതങ്ങളുടെ കാര്യം സ്വാമി പറയുന്നില്ല. സയന്‍സുമായി ഈ ശാസ്‌ത്രം എത്രത്തോളം പൊരുത്തപ്പെടുന്നു. . modern science ന് ഇത് സ്വീകാര്യമാണോ? നിങ്ങള്‍ സയന്‍സ് പഠിച്ചിട്ടുള്ളവരാണ്, പഠിക്കുന്നവരാണ്, പഠിച്ചുകൊണ്ടിരിക്കുന്നവരാണ്. ആധുനിക ഭൗതികശാസ്‌ത്രക്കാരന്‍ പ്രപഞ്ചത്തെ നോക്കികൊണ്ട് പറയുന്നതെന്താണ്? നമ്മുടെ വേദാന്തി, ഭാരതീയന്‍ എന്താണ് പറഞ്ഞത്? അത് വളരെ പ്രധാനപ്പെട്ടതാണ്. ഈ ശാസ്‌ത്രം നമ്മുടെ മണ്ണിന്റെയാണ ്. ഈ മണ്ണിന്റെ. ഇവിടെ ഭഗവാന്‍, ഈശ്വരന്‍, ദൈവം എന്നുള്ളത് വളരെ ഭംഗിയായി നിര്‍വ്വചിക്കപ്പെട്ടു കഴിഞ്ഞിരുന്നു. വിശ്വാകാരമായി നില്‍ക്കുന്നതെന്തോ അത് ഭഗവാനാണ്. ഭഗവാനെന്നു പറയുന്നത് ഒരു പ്രത്യേകഭാവത്തില്‍, പ്രത്യേകരൂപത്തില്‍ പ്രത്യേക സ്ഥലത്ത് ഇരിക്കുന്ന ഒരാളെന്ന് ഒരു ഗ്രന്ഥത്തിലും ഭാരതീയന്‍ പറഞ്ഞിട്ടില്ല.
സനാതനധര്‍മ്മത്തില്‍ ഈ മൈക്ക് ഈശ്വരനാണ്.
മറ്റു മതങ്ങള്‍ ഒരിക്കലും ഇത് അംഗീകരിക്കില്ല.
മൈക്കീശ്വരന്‍ എന്നു വേണമെങ്കില്‍ നിങ്ങള്‍ക്കു വിളിക്കാം.
വേണമെങ്കില്‍ തൊട്ടു തലയില്‍ വെക്കാം....
ഫോട്ടോ എടുത്ത് വീട്ടില്‍ കൊണ്ടുവെച്ച് ആരാധിക്കാം.
ആ സ്വാതന്ത്ര്യമൊക്കെ ഇവിടെ തന്നിട്ടുണ്ട്.
ആരാധിക്കുന്നത് മകളുടെ കല്യാണം നടക്കാനോ മകന്റെ സ്വഭാവം നന്നാവാനോ ആകരുത്. അത് സനാതനധര്‍മ്മത്തിന്റെ, അറിവിന്റെ അഭാവമാണ്.......
തുടരും...)
~~സനാതന ധ൪മ്മരഹസ്യം Part 11 ~~
ചതുശ്ലോകി-
ശ്ലോകം.1
"അഹമേവാസമേവാഗ്രേ നാന്യദ് യത് സദസത് പരം
പശ്ചാദഹം യദേതച്ച യോഽവശിഷ്യേത സോഽസ്മ്യഹം"
അഗ്രേ- ഈ പ്രപഞ്ചം എന്നാണോ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്,
ആ സൃഷ്‌ടി നടക്കുന്നതിനു മുമ്പ്, അതാണ് അഗ്രേ എന്നു പറയുന്നത്.
സദ സത്‌പരം- സദ്, അസത് എന്നു പറഞ്ഞാല്‍ സൂക്ഷ്‌മവും സ്ഥൂലവുമായി എന്തൊക്കെയുണ്ടോ അതെല്ലാം,
സൃഷ്‌ടിക്കപ്പെട്ട മനസ്സ്,ബുദ്ധി എല്ലാം സൃഷ്‌ടിക്കപ്പെട്ടതിനു ശേഷമാണ് സൃഷ്‌ടിയെ കുറിച്ച് ഇവിടെ അന്വേഷിക്കുന്നത്.
അതുകൊണ്ട് ഈ സൃഷ്‌ടി ആവിര്‍ഭവിക്കുന്നതിനു മുമ്പ്,
ഇതുണ്ടാകുന്നതിനു മുമ്പ് സൂക്ഷമമായും സ്ഥൂലമായും ഏതേതു ഭാവങ്ങളാല്‍ എന്തുണ്ടോ,
തത് അഹം ആസഏവ - അത് ഞാന്‍ തന്നെ ആയിരുന്നു.
ഭഗവാന്‍ എന്നത് വ്യക്തമായി അറിഞ്ഞുകൊള്ളുക.
പ്രപഞ്ചമെന്നു പറയുമ്പോള്‍ വേദാന്തശാസ്‌ത്രത്തില്‍ ഒരു വാക്യമുണ്ട്,
അനന്തകൊടി ബ്രഹ്മാണ്ഡം എന്നു പറഞ്ഞാല്‍ അതിലെല്ലാം പെടും.
അത് ആവിര്‍ഭവിക്കുന്നതിനു മുമ്പ് ഞാന്‍ മാത്രമേ ഉള്ളൂ.
ആ ഞാന്‍ വിട്ടില്‍ കാണുന്ന കൃഷ്‌ണ രൂപമല്ല,
അങ്ങനെ ചിന്തിക്കരുത്,അത് അബദ്ധമാണ്.
ഈ വിശ്വത്തിന്റെ കാരണത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഞാന്‍ മാത്രമേയുള്ളൂ. അന്യത് ന-മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല.
ഞാന്‍ മാത്രമേ ഈ പ്രപഞ്ചം ആവിര്‍ഭവിക്കുന്നതിനു മുമ്പ് ഉണ്ടായിരുന്നുള്ളൂ.
മറ്റൊന്നും ഉണ്ടായിരുന്നില്ല.
പശ്ചാത് ഏതത്- സൃഷ്‌ടി നടന്നതിനു ശേഷം,
എന്തൊക്കെ സൃഷ്‌ടിക്കപ്പെട്ടുവോ അതിനു ശേഷവും,
യത്-യാതൊന്നാണോ ഉള്ളത്.
തത് അഹം ഏവ- ഞാന്‍ മാത്രമേയുള്ളൂ.
ഈ പ്രപഞ്ചം ഉണ്ടായതിനു ശേഷം എന്തൊക്കെ ഉണ്ടായോ, അതും ഞാന്‍ മാത്രം.
യഃ അവശിഷ്യതേ- ഇനി ഇതിന്റെ തിരോധനത്തിനു ശേഷവും യാതൊന്നാണോ ശേഷിക്കുന്നത്,
സഃ അഹം അസ്‌മി- അതും ഞാന്‍ മാത്രം ആകുന്നു.
ഇതണ് ഭാരതീയ വേദാന്തചിന്ത,
ഈശ്വരന്‍ എന്നതു മാത്രമേ ഇവിടെയുള്ളൂ വേറെയൊന്നും ഇവിടെയില്ല.
ഉദാഹരണം;
നിങ്ങളുടെ വിരലില്‍ മോതിരമായിരിക്കുന്ന സ്വര്‍ണ്ണം പറയുന്നൂ,
മോതിരമാകുന്നതിനു മുമ്പ് ഞാന്‍ മാത്രമേ ഉള്ളൂ.
മോതിരം ആയതിനു ശേഷവും ഞാന്‍ മാത്രമേയുള്ളൂ.
ഈ മോതിരത്തിനെ ഉരുക്കി വേറെ രൂപമാക്കിയാലും ഞാന്‍ മാത്രമേയുള്ളൂ.
സ്വരൂപത്തില്‍ ഉണ്ടായി സ്വരൂപത്തിൽ നിലനിന്ന് സ്വരൂപത്തിൽ വിലയിക്കുന്നത്,
ജലത്തിനുപറയാം തിരയും,നുരയും,പതയും,കുമിളയും,സമുദ്രവുമുണ്ടാകുന്നതിനു മു൯പും,ഇതെല്ലാം ഉണ്ടായശേഷവും,ഇതെല്ലാംഇല്ലാതായാലും ഞാ൯ മാത്രമേ ഉള്ളൂ....
ഹൈഢ്രജനും ഓക്സിജനും പറയാം ജലം ഉണ്ടാകുന്നതിനുമു൯പ്,ഇതെല്ലാം ഉണ്ടായശേഷവും,ഇതെല്ലാംഇല്ലാതായാലും ഞാ൯ മാത്രമേ ഉള്ളൂ.....
വേറെയൊന്നും ഉണ്ടായിട്ടില്ല,ഇതുപോലെയാണ് ഞാന്‍ തന്നെയാണ് ആകാശം,
ഞാന്‍ തന്നെയാണ് വായു, അഗ്നി, ജലം, ഭൂമി,ഇങ്ങനെ പലത് എന്നു കാണുന്നതെല്ലാം സ്വരൂപത്തില്‍ ഉണ്ടായി ഇല്ലാതായി എന്നു തോന്നുന്നതു മാത്രമാണ്.
ഇതാണ് വേദാന്തശാസ്‌ത്രം പറയുന്നത്.......
ഇതാണ് ചതുശ്ലോകി ഒന്നാമത്തെ ശ്ലോകംകൊണ്ട് ബ്രഹ്മസ്വരൂപത്തെ അവതരിപ്പിക്കുന്നത്.
ചാന്ദോഗ്യോപനിഷത്തിൽ പറയുന്നത്
ഇദം അഗ്രേ= ഈ സൃഷ്‌ടിക്കു മുമ്പ്,
സത് ഏവ ആസീത്= ആ സത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഏകം ഏവഃ അദ്വിതീയം= അത് ഏകമാണ്,രണ്ടില്ലാത്തത്.
സഃ യഃ ഏഷഃ അണിമാഃ = പരമമായ ആ ബോധസത്ത അത്യന്തം സൂക്ഷമമാണ്.
ഐതദാത്മ്യം ഇദം സര്‍വ്വം = അതുതന്നെയാണ് ഈ കാണുന്നത് മുഴുവന്‍.
തത് സത്യം സ ആത്മ =അതാണ് സത്യം അതുതന്നെയാണ് ആത്മാവ്,
അത് മാത്രമേ ഉണ്ടായിരുന്നിട്ടുള്ളു.......
തത് ത്വം അസി = അത് നീയാകുന്നു,
ഇതാണ് ഉദ്ദാലകന്‍ മകനായ ശ്വതകേതുവിന് പറഞ്ഞുകൊടുക്കുന്നത്.
തത്ത്വമസി-അത് നീയാകുന്നു,
ഇതിനെയാണ് സമദര്‍ശനം എന്നു പറയുന്നത്.
സമം ഹി ബ്രഹ്മ:-സമദര്‍ശനം എന്നു പറഞ്ഞാല്‍ ബ്രഹ്മദര്‍ശനം.
ഗീതയില്‍;
''വിദ്യാ വിനയസന്പന്നേ ബ്രഹ്മണേ ഗവി ഹസ്‌തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിമനഃ"
അറിവുകോണ്ട് വിനയാന്വിതനായവ൯ പശുവിലും,ആനയിലും,നായയെ ഭക്ഷിക്കുന്നവനിലും കാണുന്നത് ഒരേ സത്യത്തെയാണ്.
ആനയില്‍ കൃഷ്‌ണന്‍, പശുവില്‍ കൃഷ്‌ണന്‍,നായയെ തിന്നുന്നവനിലും കൃഷ്‌ണന്‍,
ഇങ്ങനെ ഒരാള്‍ നോക്കി കാണുന്നു.
ഈ ചിത്രം കണ്ട നമ്മള്‍ കരുതി എല്ലാതിലും കൃഷ്‌ണന്‍ എന്ന ഒരു രൂപം പ്രത്യേകം കാണും എന്ന്. അതുകൊണ്ടാണ് നമ്മള്‍ പലപ്പോഴും പലതിലും കാണാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. രൂപങ്ങളും നാമങ്ങളും നശ്വരമാണ്,
അനശ്വരമായത് ഈശ്വരന്‍,
രാമകൃഷ്‌ണദേവന്‍ പറഞ്ഞു, ഞാന്‍ ഏതു ഈശ്വരനേയും പാത്രമുണ്ടാക്കുന്നതുപോലെ ഉണ്ടാക്കും എന്ന്.
അതൊക്കെ നമ്മുടെ മനസ്സിന്റെ വിഭ്രാന്തികളാണ്.
ഈ ശാസ്‌ത്രം സകല വിഭ്രാന്തികളെയും ഒഴിപ്പിക്കുന്നതാണ്.
നമ്മള്‍ ഈ ലോകത്ത് വ്യവഹരിക്കുന്നത് നാമരൂപാദികളോടു കൂടിയിട്ടാണ്.
നമ്മള്‍ക്കിത് ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കാവുന്നതാണ്,
ടീച്ചര്‍ പഠിപ്പിച്ചു, അച്ഛന്‍ പഠിപ്പിച്ചു, അമ്മ പഠിപ്പിച്ചു, സ്വയം പഠിച്ചു...
ഇതെന്താ എന്നു ചോദിച്ചാല്‍ This is pen, That is book എന്നെല്ലാം കുട്ടിയെ പഠിപ്പിച്ചു.
അവന്‍ സ്‌കൂളില്‍ പോയപ്പോഴും അവന്റെ ഓരോ ശരീരാവയവങ്ങളെ അവന്‍ അങ്ങനെ പഠിച്ചു. എപ്പോഴെങ്കിലും അവന്‍ ചോദിച്ചു എന്നിരിക്കട്ടെ, അച്ഛാ, അമ്മേ അല്ലെങ്കില്‍ ടീച്ചറെ
'ഇത് 'എന്നു പറഞ്ഞാല്‍ എന്താണ്?
ഇത് എന്നു പറയുന്നത് സാമാന്യമാണ്,
എല്ലാറ്റിലും നമ്മള്‍ പ്രയോഗിക്കുന്നതാണ്. ഇത് പേന, ഇത് മേശ,
ആ ഇതിനെയാണ് ഇവിടെ തത് എന്നു പറയുന്നത്,
എന്തിനേയും വിശ്ലേഷിച്ചു അന്വേഷിക്കുമ്പോള്‍ വസ്‌തു ഒന്നാണ്,
പക്ഷെ നമ്മളിതിനെ പലരൂപത്തിലും നാമത്തിലും കാണുന്നു.
ഈ നാമവും രൂപവും താല്‍ക്കാലികമാണ്,ഇതെപ്പോഴും നിലനില്‍ക്കുന്നതല്ല.
ഉപനിഷത്തില്‍ ബ്രഹ്മത്തെ എങ്ങനെയാണ് നിര്‍വ്വചിച്ചിരിക്കുന്നത്?
യതോ വാ ഇമാനി ഭൂയാനി ജായന്തേ- എവിടെ നിന്നാണ് ഈ ഭൂതങ്ങളെല്ലാം ആവിര്‍ഭവിച്ചത്? യേന ജാതാനി ജീവന്തി- യാതൊന്നില്‍ ഇതെല്ലാം നില്‍ക്കുന്നു.
യാതൊന്നിലേക്കാണ് ഇതെല്ലാം വിലയിക്കുന്നത് അതിനെ ബ്രഹ്മമെന്നറിഞ്ഞാലും. ബ്രഹ്മത്തിലാണിത് ആവിര്‍ഭവിച്ചത്,ബ്രഹ്മത്തിലാണ് ഇത് നിലനില്‍ക്കുന്നത്. ബ്രഹ്മത്തിലേക്കാണ് ഇത് വിലയിക്കുന്നത്,അതുകൊണ്ടാണ് ഈ പ്രപഞ്ചത്തിനു ജഗത്ത് എന്നു പേരു വന്നത്.
ജഗത്ത് എന്നു പറഞ്ഞാല്‍ ജായതേ ഗച്ഛതേ തിഷ്‌ടതി
ജ -ജായതെ ഉണ്ടാകൽ, ഗ-ഗച്ചതി പോകൽ, ത്-തിഷ്ടതി നിലനൽക്കൽ
ഉണ്ടായി,നിലനിന്ന്,ഇല്ലാതാകൽ ഇതാണ് ജഗത്ത്.
ജഗത്തിന്റെ ഈ മൂന്നു ഭാവത്തിനു രൂപം കൊടുത്തതാണ്
ബ്രഹ്മാവ്,വിഷ്‌ണു, മഹേശ്വരന്‍.
ഒരാള്‍ സൃഷ്‌ടിക്കുന്നു, ഒരാള്‍ നിലനിര്‍ത്തുന്നു, ഒരാള്‍ സംഹരിക്കുന്നു.
ഇതാണ് ഈ പ്രപഞ്ചത്തില്‍ അനുസ്യൂതം നടന്നുകോണ്ടിരിക്കുന്നത്,,,,,,,,,,,
തുടരും...)
~~ സനാതന ധ൪മ്മരഹസ്യം Part 12 ~~
എവിടെ നിന്നാണ് ഇതെല്ലാം ആവിര്‍ഭവിച്ചത്,
യാതൊന്നില്‍ ഇതെല്ലാം നില്‍ക്കുന്നു,യാതൊന്നിലേക്കാണ് ഇതെല്ലാം വിലയിക്കുന്നത് അതിനെ ബ്രഹ്മമെന്നറിഞ്ഞാലും.
ബ്രഹ്മത്തിലാണിത് ആവിര്‍ഭവിച്ചത്,ബ്രഹ്മത്തിലാണ് ഇത് നിലനില്‍ക്കുന്നത്. ബ്രഹ്മത്തിലേക്കാണ് ഇത് വിലയിക്കുന്നത്,
അതുകൊണ്ട'ഒന്നും പുതിയതായി ഉണ്ടാകുന്നുമില്ല ഒന്നും നശിക്കുന്നുമില്ല,
ഭാരതീയ ഋഷിയുടെ ഈ പ്രസ്ഥാവനയ്‌ക്ക് എന്നും പ്രസക്തിയുണ്ട്,
സയന്‍സ് ഇനിയും പുരേഗമിക്കട്ടെ,
ഈ സനാതനധര്‍മ്മത്തിനു ഒരു കോട്ടവും വരുകയില്ല,
ഇതാണ് ഭാരതീയ സൃഷ്‌ടിവാദം....
ഇത് സെമറ്റിക്ക് തത്വങ്ങള്‍ക്ക് സ്വീകാര്യമല്ല,
ഇതരദര്‍ശനങ്ങളില്‍ ദൈവം എന്നു പറയുന്നൊരാള്‍ ഓരോ ദിവസം ഓരോന്നിനെ സൃഷ്‌ടിക്കുന്നു,
അങ്ങനെ സൃഷ്‌ടിക്കുമ്പോള്‍ ദൈവത്തിനോടോരു ചോദ്യം.
സാറേ...
നിങ്ങള്‍ക്കിങ്ങനെ സൃഷ്‌ടിനടത്താനുള്ള Raw meterial ആരാണ് supply ചെയ്‌തത?അസംസ്‌കൃത വസ്‌തുക്കള്‍ എത്തിച്ചു തരുന്നവന്‍ പണിക്കാരനേക്കാള്‍ ഉയര്‍ന്നവനായിരിക്കുമല്ലോ?
വേദാന്തത്തില്‍ നിമിത്തകാരണം, ഉപധാനകാരണം എന്ന് രണ്ടു കാരണങ്ങളുണ്ട്.
ആധുനിക ശാസ്‌ത്രത്തിനും ഈ രണ്ടു കാരണങ്ങളെ നിഷേധിക്കാന്‍ പറ്റില്ല.
ഒരു മൈക്ക് ഉണ്ടാകുന്നതില്‍ നിമിത്തകാരണവും ഉപധാനകാരണവും ഉണ്ട്.
മൈക്ക് ഉണ്ടാക്കാന്‍ ഉള്ള ഒരാള്‍ അതിന്റെ കര്‍ത്താവ്,
അവനില്‍ മൈക്ക് ഉണ്ടാക്കുന്നതിന്റെ അറിവുണ്ടായിരിക്കണം.
അതിനു ആവശ്യമായ അതിനെ ഉത്‌പാദിപ്പിച്ചെടുക്കാനുള്ള മറ്റു വസ്‌തുവകകളും. വേദാന്തത്തില്‍ പറയും കുശവന്‍ അവന്റെ ആലയിലിരുന്ന് അവന്റെ ചക്രത്തില്‍ മണ്ണും വെള്ളവും കുഴച്ചുവെച്ച് അവന്‍ കലമുണ്ടാകുന്നു.
ഇങ്ങനെ കുശവന്‍ കലമുണ്ടാക്കിയതുപോലെ,
ഈശ്വരന്‍ എന്നു പറയുന്ന ആള്‍ ഇങ്ങനെ ഓരോന്ന് ഓരോ ദിവസം ഉണ്ടാക്കി എന്നു പറഞ്ഞാല്‍,
ആ ഈശ്വരനെ ഈ ദുനിയാവില്‍ ഒരു സൃഷ്‌ടിയിലും കാണാന്‍ കിട്ടില്ല.
സൃഷ്‌ടി വേറെ സ്രഷ്‌ടാവ് വേറെ.
സെമറ്റിക്ക് രീതിയില്‍ ദൈവം സ്വര്‍ഗ്ഗത്തിലിരുന്ന് സൃഷ്‌ടി നടത്തുകയും പുണ്യപാപങ്ങളെ ആധാരമാക്കി സ്വര്‍ഗ്ഗവും നരകവും വിധിക്കുന്നത്.
ഭാരതീയ ദര്‍ശനത്തില്‍ അങ്ങനെ ഒരാള്‍ ഇല്ല.
എന്താണോ ഉള്ളത് അതെല്ലാം ഈശ്വരന്‍,
ഈശ്വരന്‍ മാത്രമേയുള്ളു.....
ശ്രീനാരായണ ഗുരുദേവന്‍ അതിഗംഭീരമായിട്ടു ഭാരതീയ വേദാന്തം പറഞ്ഞു തന്നത്.
"നീയല്ലയോ സൃഷ്‌ടിയും സ്രഷ്‌ടാവായതും സൃഷ്‌ടിജാലവും,
നീയല്ലോ ദൈവമേ സൃഷ്‌ടിക്കുള്ള സാമാഗ്രിയായതും''.
ഇങ്ങനെ ശുദ്ധമലയാളത്തില്‍ ഈശ്വരന്‍ എന്നതിനെ സ്‌പന്ദനമാക്കി തന്ന ഗുരുവാണ് ശ്രീനാരായണഗുരു......
നാഡീമിടിപ്പ് പോലെ പ്രത്യക്ഷമായി അവതരിപ്പിച്ച മഹായോഗ്യവര്യന്‍.
നമ്മള്‍ എവിടെയാണ് കൊണ്ടിരിത്തിയിരിക്കുന്നത്?
ഗുരുവിന്‍െറ ദര്‍ശനങ്ങള്‍ പഠിച്ചുകൊണ്ടുവേണം ഗുരുവിനെ ആരാധിക്കാന്‍.
ആരാധന അങ്ങനെ വേണം ചെയ്യാന്‍,
വളരെ simple ആയിട്ടാണ് പറഞ്ഞിരിക്കുന്നത്,
അനുഭവത്തില്‍ നിന്നാണ് പറയുന്നത്,ഇതിന്റെ മുകളില്‍ എന്തനുഭവമാണ്???
മലയാളിക്കു സ്വീകാര്യനായ സ്വീകരിക്കേണ്ടുന്ന ഗുരുവല്ലേ ശ്രീനാരായണഗുരു...
നിങ്ങള്‍ ഇടയ്‌ക്കിടയ്‌ക്ക് എഴുതി തരുന്നുണ്ടല്ലോ,
സംസ്‌കൃതം എനിക്കറിയില്ല എന്ന്,,,,
എന്തിനാണ് അറിയുന്നത് ?
മലയാളമെങ്കിലും അറിഞ്ഞാല്‍ മതി!!!!
പ്രപഞ്ചത്തില്‍ നിന്ന് അന്യനായി ഒരു ഈശ്വരനെ ധര്‍മ്മശാസ്‌ത്രചിന്ത അനുവദിക്കുന്നില്ല.
സൃഷ്‌ടിയും സ്രഷ്‌ടാവും സൃഷ്‌ടിജാലവും-ആരാധനയ്‌ക്ക് യോഗ്യമല്ലാത്ത ഒന്നും ഇവിടെയില്ല. ഈ അറിവോടു കൂടി വേണമെന്ന് മാത്രം......
ഇത് സെമറ്റിക്ക് മതങ്ങള്‍ക്ക് സ്രഷ്‌ടാവ് വേറെ സൃഷ്‌ടി വേറെ...
നമ്മളാരെയും താഴ്‌ത്തി പറയുന്നതല്ല.
അതുകൊണ്ട് സയന്‍സ് പുരോഗമിക്കുമ്പോള്‍ ഒരു സംശയവുമില്ലാതെ പറയുന്നു,
ആ അറിവിന്റെ തലത്തില്‍ പിടിച്ചു നില്‍ക്കുന്ന ഒരേയൊരു ദര്‍ശനം ഭാരതീയ വേദാന്തദര്‍ശനം മാത്രം.
അതുകൊണ്ടാണ് പല മതങ്ങളും സയന്‍സായി സംഘര്‍ഷത്തിലാവുന്നത്..
ഒന്നാമത് ഇതിനെ ബോധിക്കൂ ഇത് ആദ്യം ഉറപ്പിക്കൂ........
ഭഗവാന്‍ എന്നാല്‍ ഭാരതീയ ചിന്തയില്‍ പ്രപഞ്ചാകാരനായിരിക്കുന്നവന്‍.
ഇവിടെ എന്ത് ഉണ്ടായിട്ടുണ്ടോ അതെല്ലാം.
ബ്രഹ്മം മാത്രമേ ഉള്ളൂ ഇവിടെ വേറെ ഒന്നുമില്ല.
നന്നായിട്ടൊന്നു ആലോചിച്ചാല്‍ മതി......
സഹായമായിട്ട് സയന്‍സിനെ സ്വീകരിക്കാം.
സ്വാമി വ്യാഖ്യാനമൊന്നും നല്‍കിയില്ല ശബ്‌ദാര്‍ത്ഥം മാത്രമേയുള്ളൂ.
നമ്മുടെ പ്രധാനപ്പെട്ട ശ്ലോകങ്ങള്‍ ശബ്‌ദാര്‍ത്ഥത്തില്‍ തന്നെ സ്‌പഷ്‌ടമാണ്.
ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പറ്റില്ല ആര്‍ക്കും.
6000 കൊല്ലം മുമ്പ് നമ്മുടെ പൂര്‍വ്വികന്മാരുടെ ചിന്ത ചെന്നെത്തിയ തലം.
ഇത് ഭാരതീയരെല്ലാം പഠിക്കണം ഈ അറിവിലാണ് ഞാന്‍ ഭാരതീയന്‍ എന്ന് അഭിമാനം കൊള്ളേണ്ടത്.
`ഭ' എന്നാല്‍ അറിവ്. അതില്‍ രതിയുള്ളവന്‍, താല്‍പര്യമുള്ളവന്‍ ഭാരതീയന്‍.
അപ്പോള്‍ ബ്രഹ്മസ്വരൂപം എന്താണ്?
ഈ പ്രപഞ്ചത്തിന്റെ ആധാരമായിരിക്കുന്നത് അഹമെന്നു പരിചയപ്പെടുത്തികൊണ്ട് പറഞ്ഞു,
ഈ വിശ്വം ആവിര്‍ഭവിക്കുന്നതിനു മുമ്പ് സൂക്ഷ്‌മവും സ്ഥൂലവുമായിട് ഞാന്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ,ശേഷവും ഞാന്‍ മാത്രമേ ഉള്ളൂ വേറൊന്നും ഉണ്ടായിട്ടില്ല.
വിലയനത്തിനു ശേഷം അവശേഷിക്കുന്നുതെന്തോ അതും ഞാന്‍ മാത്രം.
ഈ അറിവില്‍ നിന്നിട്ടാണ് ഋഷി പറയുന്നത്
"ഈശാവാസ്യമിദം സ൪വ്വം"
യത് കിഞ്ച ജഗത്യാം ജഗത്
തേനത്യക്തേന ഭുഞ്‌ജീഥാഃ"
യാതൊന്നുണ്ടോ ഈ ജഗത്തില്‍,ജഗത്തായി യാതൊന്നുണ്ടോ,
അതെല്ലാം തന്നെ ഈശ്വരനാല്‍ ആവാസ്യം.
അതുകൊണ്ട് ത്യജിച്ചുകൊണ്ട് അനുഭവിക്കൂ.
പിന്നെ എന്താണ് ത്യജിക്കാനുള്ളത് ?
ത്യജിക്കാനുള്ളത് -ഞാന്‍- എന്റേത്
ഇതാണ് ഈ പ്രപഞ്ചത്തെ(ഈശ്വരനെ )അനുഭവിക്കാന്‍ തടസ്സമായിട്ടുള്ളത് എന്ന് ഉപനിഷത്ത് പറയുന്നു.
ഞാനെന്നും,എന്റേതെന്നും ഉപേക്ഷിച്ച് ഈ വിശ്വത്തെ നീ അനുഭവിക്കൂ എന്നാണ് ഋഷി പറയുന്നത്.....
ത്യജിക്കാന്‍ വേറെയൊന്നുമില്ല അത് ഞാന്‍ വിചാരിച്ചാലേ പറ്റുകയുള്ളൂ.
മറ്റുള്ളവ൪ ത്യജിച്ചവരാണോ എന്ന് നാം അന്വേഷിക്കണ്ട...
~~ സനാതന ധ൪മ്മരഹസ്യം Part 13 ~~
ചതുശ്ലോകി-ശ്ലോകം.2
മായയുടെ സ്വരൂപം......
മായ നമ്മുടെ ചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ്.
"ഋതേഽര്‍ത്ഥം യത് പ്രതീയേത ന പ്രതീയേത ചാത്മനി-
തദ്വിദ്യാദാത്മനോ മായാം യഥാഭാസോ യഥാ തമഃ"
സത്യം-പരമാര്‍ത്ഥം കൂടാതെ യാതൊന്നാണോ പ്രതീതമാകുന്നത്,
എന്നാല്‍ ആത്മാവിലേക്ക് പ്രതീതമാകുന്നുമില്ല,
അങ്ങനെ യാതൊന്നുണ്ടോഅതിനെ ആത്മാവിന്റെ മായയെന്ന് അറിയണം.
അത് ഇരുട്ടും പ്രകാശവുമെന്നപ്പോലെ.
വാസ്‌തവത്തില്‍ സ്വര്‍ണ്ണത്തില്‍ പ്രതീതമായതാണ് ആഭരണം.
വള എന്നത് സ്വര്‍ണ്ണത്തില്‍ പ്രതീതമായതാണ്.
വളയായാലും മോതിരമായാലും കമ്മലായാലും മാലയായാലും രൂപവും നാമവും മാത്രമാണ്.
സ്വര്‍ണ്ണത്തില്‍ എന്തില്ല?
ആഭരണമില്ല,
സ്വര്‍ണ്ണമുണ്ട് എങ്കില്‍ ആഭരണമുണ്ട്.
സ്വര്‍ണ്ണമില്ല എങ്കില്‍ ആഭരണമില്ല.
ആഭരണമില്ലെങ്കിലും സ്വര്‍ണ്ണമുണ്ട്.
എന്നാല്‍ ആഭരണത്തിനു സ്വര്‍ണ്ണമില്ലാതെ വേറിട്ട, സ്വതന്ത്രമായ ഒരു നിലനില്‍പ്പില്ല.
സ്വര്‍ണ്ണം എന്നുപറയുന്നത് തന്നെ സ്ഥൂലരൂപമാണ്,അതിന് സൂക്ഷ്‌മരൂപത്തില്‍ ഒരു നിലനില്‌പ്പുണ്ട് അതിനെ സ്വര്‍ണ്ണം എന്ന് നാം പറയില്ല.
ഇങ്ങനെ ഈശ്വരനില്‍ പ്രതീതമായതാണ് പ്രപഞ്ചം,
ഇങ്ങനെ ഉണ്ട് എന്നു തോന്നുകയും ഇല്ലാതിരിക്കുകയും ചെയ്യുന്നത് എന്താണോ അതിനെ ഈ പ്രപഞ്ചത്തില്‍ മായാ എന്ന് അറിയണം.
മായ എന്നു പറഞ്ഞാല്‍ ഇത്രയേയുള്ളൂ,
അന്വേഷിക്കുമ്പോള്‍ ഉണ്ടെന്നു തോന്നുന്നതും,
അന്വേഷിച്ചാല്‍ ഇല്ലാതെയാകുന്നതുംനാമവും രൂപവും,
ഇതാണ് പ്രപഞ്ചത്തില്‍ നിങ്ങള്‍ക്ക് മായയെ പഠിക്കാനുള്ള വഴി.
ഉപനിഷത്ത് ദര്‍ശനത്തെ ഒരു യുക്തിവാദിക്കും എതിര്‍ക്കാന്‍ സാധിക്കില്ല.
പുതിയ സയന്‍സും അങ്ങനെയല്ലേ പറയുന്നത്,
സയന്‍സ് ആദ്യം പറഞ്ഞു;
കാണുന്നതെല്ലാം ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍, കോര്‍ക്ക്, സ്‌ട്രിങ്ങ്‌സ്, സബ് ആറ്റോമിക്ക് പാര്‍ട്ടിക്കിള്‍സ് ആണെന്ന്,
പിന്നെ ഹിഗ്‌ബോസോണ്‍സ് god particle എന്ന് പറഞ്ഞു.
god particle എന്നത് സയന്‍സിനു നന്നായി യോജിക്കുന്ന ഒന്നാണ്.
god particle എന്നതിനേക്കാള്‍ G.O.D particleഎന്നു പറയുന്നതായിരിക്കും നല്ലത്.
G enerator O rganiser D estroyer particle.
അതുതന്നെയാണ് ഈ വിശ്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
അന്വേഷണം നടത്തുന്ന ആളിന്റെ പേരിടുന്നതിനേക്കാള്‍ ശ്രേഷ്‌ഠം ഇതുതന്നെയാണ്.
നിങ്ങള്‍ എന്തുപേരിട്ടാലും എന്തൊക്കെ പറഞ്ഞാലും ഈ വേദാന്തം സയന്‍സാണ്.
ഇത് നമ്മള്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കണം. പഠിക്കുമ്പോള്‍ അവര്‍ ചോദിക്കും
ഈ ഈശ്വര രൂപങ്ങള്‍ എന്തൊക്കെയാണെന്ന് ?
ഇതെന്താണ്?
അതെന്താണ് ?
അവരോട് പറയണം സയന്‍സില്‍ പല പല ചിഹ്നങ്ങളുണ്ടല്ലോ,
സയന്‍സിലെ സൂത്രവാക്യങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും ഒക്കെ കൊടുത്തിരിക്കുന്നു symboI പല പല symbol ഉണ്ട്.
അതുപോലെ നമ്മുടെ വേദാന്ത ആചാര്യന്മാര്‍ സൃഷ്‌ടിച്ച symboI കളാണ് ഇത്.
ഈ വിശ്വത്തിന് മൂന്നു symboI ഉണ്ട്.
G ബ്രഹ്മാ O വിഷ്‌ണു D മഹേശ്വരന്‍.
അതില്‍ ബ്രഹ്മാവ് സൃഷ്‌ടി നടത്തുന്നു, വിഷ്‌ണു പരിപാലിക്കുന്നു, ശിവന്‍ഉപസംഹരിക്കുന്നു,
ത്രിമൂര്‍ത്തി സങ്കല്‌പം,ഉണ്ടായി, നിലനിന്ന്, ഇല്ലാതെയാകുന്നത്.
ഇതൊരു തോന്നല്‍ പ്രക്രിയയാണ്.
ഞങ്ങള്‍ മൂന്നുപേരും അദ്ദേഹത്തിനെ പേടിച്ചിട്ട് നിസ്സഹായരായി കര്‍മ്മം ചെയ്യുന്നു എന്ന് ഭാഗവതത്തില്‍ ബ്രഹ്മാവ് തന്നെ പറയുന്നു .
ഇതിലും വലിയ അറിവ് വേറെന്താ കിട്ടാനുള്ളത്.
മായ എന്നാല്‍ പരമാര്‍ത്ഥത്തില്‍ വസ്‌തുവില്‍ യാതൊന്നാണോ ഇല്ലാതെ ഉണ്ട് എന്ന് തോന്നുന്നത്,
സ്വാമി ഇട്ടിരിക്കുന്ന ജുബ്ബ ഒരു മായയാണ്,
വാസ്‌തവത്തില്‍ നൂലിനെ എടുത്താല്‍ കോട്ടണ്‍ എന്നു നോക്കിയാല്‍ ജുബ്ബ എന്നു പറയുന്ന സാധനം ഇല്ലാത്തതാണ്.
ഇങ്ങനെ ഓരോന്നും ഇഴപിരിച്ചാല്‍ അവസാനം അടിസ്ഥാനമായി നില്‍ക്കുന്ന ഒന്നുണ്ട്. വാസ്‌തവത്തില്‍ ഇവിടെ ഒന്നും ഉണ്ടാകുന്നില്ല,
ഒന്നും ഇല്ലാതെയാകുന്നില്ല ഉള്ളത് എന്തോ അത് എന്നും ഉണ്ട്.
അപ്പോള്‍ ഉണ്ടാകുന്നതും ഇല്ലാതെയാകുന്നതും നാമങ്ങളും രൂപങ്ങളും മാത്രമാണ്,
ചാന്ദോഗ്യോപനിഷത്തില്‍ ;
സൃഷ്‌ടി മൂന്ന് വിധമാണ് വാചാരംഭണം വികാരം നാമധേയം,
വാചാരംഭണം - സങ്കല്‍പം നമ്മുടെ ഉള്ളിലെ സങ്കല്‍പ്പം.
വികാരം- ഒരു വസ്‌തുവിന്റെ രൂപം.
നാമധേയം- പേര്.
നിങ്ങളുടെ മനസ്സില്‍ രാവിലെ ഒരു ചിന്ത ഇന്ന് ഞായറാഴ്‌ച്ചയാണല്ലോ ഒഴിവാണ്.
ദിവസവും ഇഡലിയല്ലേ ഉണ്ടാക്കുന്നത് ,
ഇന്ന് വിശേഷപ്പെട്ട എന്തെങ്കിലും ഉണ്ടാക്കണം.
അരിമാവ് കൊണ്ട് എന്തെങ്കിലും പുതിയ സാധനമുണ്ടാക്കുന്നു.
അവിചാരിതമായിട്ട് ഉണ്ടായതല്ല ആദ്യമുണ്ടായത് നമ്മുടെ ഉള്ളിലാണ്,
ഇന്നിത് ഉണ്ടാക്കണം കുട്ടികള്‍ക്ക്‌് ഇഷ്‌ടമാകും എന്നു സങ്കല്‍പ്പിച്ച്,
നമ്മളതുണ്ടാക്കുന്നു ഉണ്ടാക്കാനുള്ള ആ പ്രേരണയെയാണ് വാചാരംഭണം എന്നു പറയുന്നത്. എന്താണ് വികാരം?
അരിമാവിനുണ്ടായ രൂപമാറ്റമാണ് വികാരം,അരിമാവ് മറ്റൊരു രൂപത്തെ പ്രാപിച്ചു.
അരിമാവുകൊണ്ട് ഒരു പലഹാരം ഉണ്ടാക്കുന്നു നമ്മളതിനു ഒരു പേരിട്ടുകൊടുക്കും.
അരിമാവ് എന്നു പറയുന്നതു തന്നെ അരി രൂപാന്തരപ്പെട്ടതാണ്.
അരിയെന്നു പറയുന്നതു ഭൂമി രൂപാന്തരപ്പെട്ടതാണ്.
ഭൂമി പഞ്ചീകരിച്ച പഞ്ചമഹാഭൂതങ്ങളാല്‍ രൂപാന്തരപ്പെട്ടതാണ്,
അങ്ങനെ പിറകിലേക്കു കിടക്കുന്നു അതിന്റെ മാര്‍ഗം.........
ഇത്രയും സംഗതികളാണ് ഇവിടെയുള്ളത് അതുകൊണ്ട് ഋഷി നമ്മളോടു പറയുന്നത് ഇത് മൂന്നും ഇല്ലാത്തതാണ്.
അതായത് സങ്കല്‍പ്പവും, വികാരവും പിന്നെ പേരും.
പിന്നെ ഉള്ളതെന്താണ്?
ബ്രഹ്മം മാത്രമേയുള്ളൂ.
നമ്മുടെ ജന്മമെടുത്ത് നിങ്ങളൊന്നു പരീക്ഷിച്ചു നോക്കൂ......
എപ്പോഴാണ് നമ്മള്‍ ജനിച്ചത് ?
ഇന്ന് ജനിച്ച കുട്ടി ഇന്നലെ ഇല്ലായിരുന്നോ?
ഉണ്ടല്ലോ,ഇന്നലെയുണ്ട്, മിനിഞ്ഞാന്നുണ്ട്, കഴിഞ്ഞമാസമുണ്ട്, അതിന്റെ പിറകിലേക്കു നോക്കിക്കഴിഞ്ഞാല്‍ പക്വമായി പ്രസവിച്ചതാണ് അമ്മ എങ്കില്‍ ഒമ്പത് മാസവും ചില്ലറ ദിവസങ്ങളൊക്കെ വരും.
അമ്മയുടെ ഉദരത്തില്‍ അതിന്റെ പിറകില്‍ എന്നു തുടങ്ങി എന്നത് ആധുനിക സയന്‍സിനു നിരക്കുന്ന രീതിയില്‍,
ഭൗതികശാസ്‌ത്രത്തിനു നിരക്കുന്ന രീതിയില്‍ നിങ്ങള്‍ അന്വേഷിച്ചോളൂ.
ഭാരതീയ അധ്യാത്മിക ശാസ്‌ത്രത്തിന്റെ രീതി ഇതുതന്നെയാണ്.
എന്റെ ഉണ്മയെ,
ഞാന്‍ എന്ന് ആവിര്‍ഭവിച്ചു ?
എവിടെ നിന്ന് ആവിര്‍ഭവിച്ചു ?
വേദാന്തശാസ്‌ത്രത്തില്‍ ഇതിന് കാര്യത്തില്‍ നിന്ന് കാരണത്തിലേക്കും ആ കാരണത്തെ കണ്ടെത്തിയാല്‍ ആ കാരണത്തെ കാര്യമായി കണ്ട് വീണ്ടും അതിന്റെ കാരണത്തിലേക്ക് . കാര്യകാരണനിരാസകാരണം എന്നു പറയും.(cause& effect)
നമുക്ക് മൂന്ന് തലങ്ങളുണ്ട്. സ്ഥൂലശരീരം, സൂക്ഷ്‌മശരീരം, കാരണശരീരം.
ഇങ്ങനെ സ്ഥൂല സൂക്ഷ്‌മ കാരണ ശരീരത്തോടുകൂടിയിട്ടുള്ളതാണ് ഈ വിശ്വത്തിലെ ഓരോന്നും,
ഇന്ന് ആധുനിക സയന്‍സ് പോകുന്നത് എങ്ങോട്ടാണ്?
സയന്‍സില്‍ ഇലക്‌ട്രോണും, പ്രോട്ടോണും, ന്യൂട്രോണുമൊക്കെയുള്ള ഒരവസ്ഥ.
അതിനൊരു കാരണവുമുണ്ട്,
ഇതെല്ലാം അന്തര്‍ലീനമായി നിലകൊള്ളുന്ന ഒരവസ്ഥ.
അതില്‍ നിന്നാണ് ഇതെല്ലാം പ്രകടമാകുന്നത്.
ഉപനിഷത്തില്‍ പറഞ്ഞിരിക്കുന്നത്;
ആ പരമമായ ബോധസത്തയില്‍ നിന്ന് ആകാശം സംഭവിച്ചു,
"ഏതസ്‌മാത് ആത്മന ആകാശ സംഭൂതഃ
ആകാശാദ് വായുഃ വായോസ്‌തേജഃ തേജസഃ ആപഃ അദ്‌ഭ്യഃ പൃഥ്യി "
ആകാശത്തില്‍ നിന്നും വായു,വായുവില്‍ നിന്നും അഗ്നി,
അഗ്നിയില്‍ നിന്നും ജലം,ജലത്തില്‍ നിന്നും ഭൂമി,
ഇതാണ് പഞ്ചമഹാഭൂതങ്ങള്‍
സൂക്ഷ്‌മ ഭൂതങ്ങളായ ഈ പഞ്ചതത്വങ്ങളില്‍ നിന്നും സ്ഥൂലമായ പ്രപഞ്ചമുണ്ടായി.
ഈ പഞ്ചമഹാഭൂതങ്ങള്‍ പലരീതിയില്‍ കൂടിച്ചേര്‍്‌ന്ന് പഞ്ചീകരിക്കപ്പെട്ടു,
പഞ്ചീകൃതം സംഭവിച്ച പഞ്ചമഹാഭൂതങ്ങളില്‍ നിന്ന് അനന്തകോടി ബ്രഹ്മാണ്ഡം ആവിര്‍ഭവിച്ചു. ഋഷിമാര്‍ സഹസ്രാബ്‌ദങ്ങള്‍ക്കു മുമ്പേ എഴുതിവെച്ചിട്ടുള്ളതാണ് ഈ പ്രപഞ്ചത്തിന്റെ ചേരുവകള്‍.............
തുടരും...)
~~ സനാതന ധ൪മ്മരഹസ്യം Part 14 ~~
ചതുശ്ലോകി
ഞാനാകുന്ന കാര്യം എന്റെ കാരണത്തെ അന്വേഷിക്കുമ്പോള്‍ എനിക്കു ജന്മത്തിനു കാരണമായത് എന്റെ അമ്മയാണെന്ന് ഞാന്‍ കണ്ടെത്തുമ്പോള്‍ പിന്നെ അമ്മ എന്നത് കാര്യമാണ്,
ആ അമ്മയിലേക്ക് ഞാന്‍ ആവിര്‍ഭവിക്കുന്ന കാരണത്തെ അന്വേഷണം,
അങ്ങനെ അന്വേഷിക്കുമ്പോഴാണ് ഞാന്‍ കണ്ടെത്തുന്നത് അച്ഛന്റെ ശരീരത്തില്‍ ഞാന്‍ ഉണ്ടായിരുന്നു.
എന്റെ അച്ഛന്റെ ശരീരത്തില്‍ എനിക്കൊരു നിലനില്‍പ്പുണ്ടായിരുന്നു.
അപ്പോള്‍ അച്ഛന്‍ കാര്യമായി,
പിന്നെ അച്ഛന്റെ ശരീരത്തിലേക്കു ഞാന്‍ കടന്നുവന്നതിന്റെ അന്വേഷണമായി.
ഭാഗവതത്തില്‍ അതിഗംഭീരമായിട്ടുള്ള ഒരു പ്രകരണമുണ്ട് ,
"ദൈവനേത്രേണ പുംസരേതകണാശ്രയഃ"
ഈശ്വരന്റെ നേത്രംകൊണ്ട്, കടാക്ഷംകൊണ്ട് പുരുഷന്റെ ബീജത്തെ ആശ്രയിച്ചിട്ട്,
എല്ലാം വെറും ആശ്രയമാണ് റോഡിനെ ആശ്രയിച്ച് വണ്ടി പോകുന്നതുപോലെ,
ആശ്രയങ്ങളിലൂടെ അങ്ങ് കടന്നുപോകുകയാണ്. നല്ല രസമുള്ളൊരു ചിന്തയാണ്.
അച്ഛന്റെ ശരീരത്തിലേക്കു കടന്നത് ഏതുവഴിയാണ് ?
അച്ഛന്‍ കഴിച്ച അന്നത്തിലൂടെ,,,,
അന്നമാണ് ശുക്ലമായി തീര്‍ന്നത് ,,,,
അന്നമായി തീര്‍ന്നത് മുഖ്യമായും ഭൂമിയാണ്.
ജീവനെ നിലനിര്‍ത്തുന്ന ജലത്തിന്റെ പ്രാധാന്യം
ഇത്യാദികളൊക്കെ രൂപപ്പെടുന്നത് അന്നത്തിന്റെ ഏതേത് ഭാഗങ്ങളില്‍ നിന്ന്.
അതില്‍ നിന്ന് സ്വതന്ത്രനായി ജീവന്‍,
എല്ലാം തൊട്ടുതൊടാതെ നില്‍ക്കുന്നൊരു നില്‍പ്പുണ്ട്,
സയന്‍സിന്റെ ഭാഷയിലും തൊട്ടുതൊട്ടില്ല എന്ന രീതിയിലുള്ള നില്‍പ്പാണ്.
എല്ലാം തന്നെ ഞാനെന്റെ അന്വേഷണം വീണ്ടും കൊണ്ടുപോകും.
എവിടേയ്‌ക്ക് കൊണ്ടുപോകും?
കഴിച്ച അന്നമാണെങ്കില്‍ അന്നം രൂപപ്പെട്ട ഭൂമിയില്‍.
അപ്പോള്‍ ഞാന്‍ ഭൂമിയെ എന്റെ കാരണമായി കണ്ടെത്തുന്നു,
കണ്ടെത്തുന്നതോടുകൂടി ഭൂമി കാര്യമായി,
പിന്നെ ഭൂമിയെ കാര്യമായി അതിലേക്കു കടന്നു വന്നതിന്റെ കാരണം ജലമാണ്.
അപ്പോള്‍ ജലം കാരണമായി ജലത്തിന്റെ കാരണത്തെ അന്വേഷിക്കുമ്പോള്‍ അഗ്നിയാണ്. അപ്പോള്‍ അഗ്നി കാര്യമായി.
ആ അഗ്നി കാരണമായിട്ടുള്ളതിനെ അന്വേഷിക്കുമ്പോള്‍ വായുവിലെത്തി
വായു കാരണമായി അന്വേഷിക്കുമ്പോള്‍ ആകാശമായി.
ആകാശത്തിന്റെ കാരണം ആത്മാവാണ്,
ആത്മാവ് കാര്യവും കാരണവുമാണ് അവിടെ നിന്നിട്ടാണ് പറയുന്നത്.
"ആത്മാവാസ്യം ഇതം സര്‍വ്വം"
ആത്മാവ് മാത്രമേയുള്ളൂ. വേറൊന്നുമില്ല.
ഇത് പഠിക്കാന്‍ വളരെ എളുപ്പമാണ് പക്ഷെ ഇതിനെ ഏറ്റവും confusion ആക്കിതീര്‍ത്തിരിക്കുന്നു എന്നുള്ളതാണ് ഏററവും വലിയ രസം.
ആത്മാവെന്നു പറഞ്ഞാല്‍ ആലുവ മണപ്പുറത്ത് കൊല്ലത്തില്‍ ഒരിക്കല്‍ ശ്രാദ്ധം ഊട്ടുമ്പോള്‍ വരുന്നതായിട്ടാണ് നമ്മള്‍ കണക്കാക്കിയിരിക്കുന്നത്.
അതിലേയും ഇതിലേയുമൊക്കെ പാഞ്ഞു നടക്കുമത്രേ.
പിന്നെ നമുക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്.
വീട്ടിലെ ഓടു പൊട്ടിക്കും,കുടുംബത്തില്‍ ദോഷങ്ങള്‍, അപകടങ്ങള്‍ ഉണ്ടാക്കുന്നു.
അപ്പോള്‍ ആത്മാവ് വിട്ടുപോയിട്ടില്ല,
ആത്മാവിനു ഗതി ഉണ്ടാക്കാന്‍ നടക്കുന്ന കുറെ ആളുകള്‍,
ഈ ധര്‍മ്മം പഠിക്കേണ്ട വിധത്തില്‍ പഠിക്കാതിരുന്നാല്‍ ഇത്തരം ആള്‍ക്കാരുടെ വലയില്‍ വീഴും.
ആത്മാശബ്‌ദത്തിനു മനസ്സെന്നും ബുദ്ധിയെന്നും ബോധമെന്നും സര്‍വ്വോപരി എല്ലാറ്റിന്റേയും അധിഷ്‌ഠാനമായിട്ടുള്ളതെന്നുമായിട്ടാണ് വേദാന്തശാസ്‌ത്രം പറഞ്ഞത്.
ആത്മാവ് തന്നെയാണിതെല്ലാം..
എങ്ങനെയാണോ അരി വേഷം മാറി ഇഡലിയും ദോശയും പുട്ടും ആപ്പവും പത്തിരിയുമൊക്കെയായിട്ടിരിക്കുന്നത്.
അതുപോലെ എല്ലാറ്റിനും പൊതുവായിട്ടുള്ള പേരാണ് ആത്മാ.
ശരീരത്തിന്റെ ഹത്യയ്‌ക്ക് ആത്മഹത്യ എന്നു പറയുന്നു.
ആത്മാവിന്റെ ഹത്യയല്ല ശരീരത്തിന്റെ ഹത്യ.
ഗീതയിലെ ശ്ലോകം ശ്രദ്ധിക്കുക.,,,
``ജാതസ്യഹി ധ്രുവോമൃത്യുഃ'' - ജനിച്ചവനു മരണമുണ്ട്.
അപ്പോള്‍ ജനിച്ചവന്‍ ആരാണ്?
ഏതുരൂപത്തെയാണോ നമ്മള്‍ സ്വീകരിച്ചത് ആ രൂപത്തെ നമ്മള്‍ കയ്യൊഴിയേണ്ടത് അനിവാര്യമാണ്.
"ധ്രുവം ജന്മ മൃതസ്യ ച"- കയ്യൊഴിഞ്ഞ രൂപം പുതിയ രൂപം സ്വീകരിക്കുന്നു
"ന ത്വം ശോചിതുമര്‍ഹസി"--അതുകൊണ്ടുതന്നെ ദുഃഖത്തിനിവിടെ അവകാശമില്ല.'.......
തുടരും...)
~~ സനാതന ധ൪മ്മരഹസ്യം Part 15 ~~
ചതുശ്ലോകി
ജഗത് സ്വരൂപം..........
"യഥാ മഹാന്തി ഭൂതാനി ഭൂതേഷുച്ചാവചേഷ്യനു
പ്രവിഷ്‌ടാന്യപ്രവിഷ്‌ടാനി തഥാ തേഷു ന തേഷ്യഹം"
മൂന്നാമത് ജഗത് സ്വരൂപത്തെ പറയുന്നു.
ഭഗവാന്‍ പറയുന്നത് എന്നില്‍ പ്രപഞ്ചം എങ്ങനെ നിലനില്‍ക്കുന്നു.
അതുപോലെ ഞാന്‍ എങ്ങനെയാണ് പ്രപഞ്ചത്തില്‍ നിലനില്‍ക്കാത്തത്.
ഭഗവത്‌ഗീതയില്‍ പറഞ്ഞിട്ടുള്ള,,,
"മയാ തതമിദം സര്‍വ്വം ജഗദവ്യക്ത മൂര്‍ത്തിനാ
മതസ്ഥാനി സര്‍വ്വഭൂതാനി ന ചാഹം തേഷ്യവസ്ഥിതഃ"
എല്ലാ ഭൂതങ്ങളും എന്നിലാണ് ഞാന്‍ അതിലല്ല.
അതിനു നമ്മള്‍ ഉദാഹരണം കണ്ടതാണ്.
സ്വഭാവവും സ്വരൂപവും,
ഇങ്ങനെ തന്നെ മനസ്സിലാക്കണം സ്വരൂപം എന്നു പറയുന്നത് ഭഗവാന്‍.
സ്വഭാവം എന്നു പറയുന്നത് പ്രകൃതി,
സ്വഭാവം എന്നു പറയുന്നത് സ്വരൂപത്തില്‍ ആവിര്‍ഭവിച്ച് സ്വരൂപത്തില്‍ നിലനിന്ന് സ്വരൂപത്തില്‍ വിലയിക്കുന്നതെന്തോ അതിനെയാണ് സ്വഭാവം എന്നു പറയുന്നത്.
ഇതൊന്നും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല.
സ്വര്‍ണ്ണത്തില്‍ രൂപപ്പെട്ട് സ്വര്‍ണ്ണത്തില്‍ നിലനിന്ന് സ്വര്‍ണ്ണത്തിലേക്കു വിലയിക്കുന്ന വള, കമ്മല്‍, പാദസരം ഇതെല്ലാം എന്താണ് ?
സ്വര്‍ണ്ണത്തിനു പറയാം എല്ലാ ആഭരണങ്ങളും എന്നിലാണ്.
ഞാന്‍ അതിലല്ല!!!
സ്വര്‍ണ്ണം ആഭരണത്തില്‍ പ്രവേശിച്ചു എന്നു പറഞ്ഞാല്‍ അത് ഭാഷാപരമായി തെറ്റാണ്. അതിനെയാണ് mistic language എന്നു പറയുന്നത്.
ഋഷീശ്വരന്മാര്‍ ഈ സത്യം നന്നായി ഉറപ്പിക്കുകയാണ് സംശയമില്ലാത്തവിധത്തില്‍. അതുകൊണ്ട് ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്നു പറയുന്നതു തന്നെ തെറ്റായിട്ടുള്ള ഒരു പ്രയോഗമാണ്.
ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്നു പറയുന്നത് ഭാഷപരമായി തെറ്റാണ്.
കാരണം ഈശ്വരനു വ്യാപിക്കണമെങ്കില്‍ ഈശ്വരനു ഒരാള്‍ ഇടം കൊടുക്കണം. വ്യാപിക്കുന്നതെപ്പോഴും അങ്ങനെയാണ്.
വ്യാപനം അതിനേക്കാള്‍ അതിവര്‍ത്തിച്ച് നില്‍ക്കുന്ന ഒന്നിലെ നടക്കുന്നുള്ളൂ.
വായു വ്യാപിക്കുന്നു എവിടെ വ്യാപിക്കുന്നു?
ആകാശത്തില്‍,,,
വായുവിനേക്കാള്‍ ശ്രേഷ്‌ഠനായി ആകാശമുണ്ട്.
ഗീത;
"സര്‍വ്വത്രഹോ മഹാന്‍ വായുഃ യതാകാശസ്ഥിതോ നിത്യം"
എപ്രകാരമാണോ നിത്യനായ ആകാശത്തില്‍ സര്‍വ്വത്രകനായ വായു സഞ്ചരിക്കുന്നത്. ആകാശമുള്ളിടത്തെല്ലാം വായുവില്ല,വായുവുള്ളിടത്തെല്ലാം ആകാശമുണ്ട്.
ആകാശമില്ലാതെ വായുവിനു നിലനില്‍പ്പില്ല.
ആകാശമുള്ളിടത്ത് വായുവുണ്ടാകണമെന്ന് നിര്‍ബന്ധമില്ല.
വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങള്‍ എത്രയോയുണ്ട്.
നമ്മള്‍ പറയാറില്ലേ,
ആഴമുള്ള കിണറില്‍ വായു കുറവായിരിക്കും.
അതുകൊണ്ട് അതില്‍ ഇറങ്ങുന്നത് അപകടമാണ്.
space ഉണ്ട് വായുവില്ല.
വായു വ്യാപിച്ചതുപോലെ ഈശ്വരന്‍ വസ്‌തുക്കളില്‍ വ്യാപിച്ചിരിക്കുകയാണോ?. വസ്‌തുക്കളിലാണോ ഈശ്വരന്‍ ?
ഈശ്വരനിലാണോ വസ്‌തുക്കള്‍ ?
ഇതൊക്കെ ഉപനിഷത്തിലെ ചോദ്യങ്ങളാണ്.
മനസ്സിലാക്കാന്‍ ശ്രമിക്കുക.,,,
സമുദ്രജലത്തില്‍ ഉപ്പ് സര്‍വ്വവ്യാപിയാണ്,,
കാരണം ഉപ്പ് സര്‍വ്വവ്യാപിയാണെങ്കില്‍ ഉപ്പ് ശ്രേഷ്‌ഠനാണോ?
അല്ല,
ഉപ്പിനു നിലനില്‍ക്കാന്‍ space കൊടുത്തിട്ടുണ്ട്.
ആര്?
ജലം,,
എന്നു പറഞ്ഞാല്‍ ഉപ്പിനേക്കാള്‍ വിശേഷപ്പെട്ട ഒന്നു നില്‍ക്കുന്നു.
അതുപോലെ ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കില്‍ ഈശ്വരനെ accomadate ചെയ്‌തത് ആരാണ്?
space കൊടുത്തത് ആരാണ്?
അങ്ങനെയാണെങ്കില്‍ ഈശ്വരനേക്കാള്‍ ശ്രേഷ്‌ഠന്‍ ഈശ്വരനു ഇടം കൊടുത്ത ആളാണല്ലോ. ഇത് ഭാഷാപരമായി തെറ്റാണ് എന്ന് ഉപനിഷത്ത് വളരെ ഭംഗിയായി പറയുന്നുണ്ട്.
അതുകൊണ്ട് ഈശ്വരന്‍ മാത്രമേയുള്ളൂ.
ഉള്ളതെന്തോ അത് ഈശ്വരനാണ്.
എല്ലാം ഭഗവാന്‍,,,,,
ആ ഭഗവാനല്ലാതെ വേറെയൊന്നുമില്ല.
അഹം ബ്രഹ്മാസ്‌മി.
ഇത് ശരിയാണോ?
സ്വാമി;
അവിടെ ഭാഗവത സപ്‌താഹത്തില്‍ ഒരു സ്വാമി,
ഒരു തിരുമേനി പറഞ്ഞു ;
നിങ്ങള്‍ അതൊന്നും പഠിക്കാന്‍ പോകണ്ട,
നിങ്ങള്‍ ഇവിടെ ഇരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മതി ഇവിടുന്ന് എല്ലാം കിട്ടും എന്ന്.
നിങ്ങള്‍ക്ക് പ്രമാണം ആവശ്യമാണെങ്കില്‍ പ്രമാണം ഇവിടുണ്ട്.
സ്വാമി ഉണ്ടാക്കി പറയുന്നതല്ല,
ഇത് നമ്മുടെ ഋഷീശ്വരന്മാര്‍ പ്രപഞ്ചത്തെ പഠിച്ചിട്ട് പറഞ്ഞിട്ടുള്ളതാണ്.
വിശ്വത്തെ രണ്ടു തരത്തില്‍ അറിയണം എന്ന് പറയുന്നു.
1.അന്വയം, 2.വ്യതിരേകം.
അന്വയം എന്നു പറഞ്ഞാല്‍ ചേര്‍ന്നു നില്‍ക്കുന്നത്.
വ്യതിരേകം എന്നു പറഞ്ഞാല്‍ വേറിട്ടു നില്‍ക്കുന്നത്.
ഋഷി പറയുന്നു വിശ്വത്തെ രണ്ടു വിധത്തില്‍ നോക്കികാണാം,
രണ്ടുവിധത്തിലേ നോക്കികാണാന്‍ പറ്റൂ.
നമ്മള്‍ വിശ്വത്തെ നോക്കികാണുന്നത് എങ്ങനെയാണ്?
എന്റേതും എന്റേതല്ലാത്തതും,
ഇത് എന്റേത് ഇതൊന്നും എന്റേതല്ല.
എന്തിലും നമ്മള്‍ ഇങ്ങനെയാണ് കാണുന്നത്.
എന്റെ ജാതി,എന്റെ മതം,എന്റെ ഭാഷ,എന്റെ രാഷ്ടീയം,എന്റെ രാജ്യം,
എന്റേതല്ലാത്ത അവന്റെ രാജ്യം,ഭാഷ,ജാതി,മതം,രാഷ്ടീയം,കുടുംബം,വീട്,
ഇങ്ങനെയിങ്ങനെ പോകുന്നു അത്.
തുടരും...)
~~ സനാതന ധ൪മ്മരഹസ്യം Part 16 ~~
ചതുശ്ലോകി
മണ്‍പാത്രമുണ്ട് എങ്കില്‍ മണ്ണുണ്ട്,ആഭരണമുള്ളപ്പോള്‍ സ്വര്‍ണ്ണമുണ്ട്.
എന്നാല്‍ സ്വര്‍ണ്ണമുള്ള സമയത്ത് ആഭരണമുണ്ടാകണമെന്ന് നിര്‍ബന്ധമില്ല.
മണ്ണിനു പാത്രമില്ലാതെയും നിലനില്‍ക്കാം.
ഇത് മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഒരു പ്രയോഗമാണിത്.
മണ്ണെന്നും പാത്രമെന്നും സ്വര്‍ണ്ണമെന്നും ആഭരണമെന്നും,
ഈ പ്രപഞ്ചത്തെ നമ്മള്‍ക്ക് വ്യവഹരിക്കണമെങ്കില്‍ അന്വയവ്യതിരേകം അനിവാര്യമാണ്.
ഈ അറിവാണ് "സമലോഷ്‌ടശ്‌മകാഞ്ചന"
മണ്ണും സ്വ൪ണ്ണവും ഒരേ സത്യത്തിന്റെ രണ്ടു ഭാവങ്ങൾ,
ഇത് നമ്മള്‍ തെറ്റായിട്ട് മനസ്സിലാക്കിയിട്ടുണ്ട്.
സ്വര്‍ണ്ണത്തിനു മണ്ണിന്റെ വില എന്ന്,അത് വലിയ അബദ്ധമാണ്
സമലോഷ്‌ടാശ്‌മകാഞ്ചന എന്നു പറയുന്നത് ജ്ഞാനിയുടെ അവസ്ഥയാണ്.
മണ്ണിനു സമം സ്വര്‍ണ്ണത്തെ മൂല്യമില്ലാതെയായി കാണുന്നു എന്നല്ല,അത് തെറ്റായി പോകും.
സമം എന്നാൽ ബ്രഹ്മം,സമദ൪ശനമെന്നാൽ ബ്രഹ്മദ൪ശനം
സമലോഷ്‌ടാശ്‌മകാഞ്ചന ഈ അന്വയ വ്യതിരേക ദര്‍ശനമാണ്. അന്വയവ്യതിരേകദര്‍ശനത്തില്‍ അന്വയത്തില്‍ അതെല്ലാം ചേര്‍ന്നു.
വ്യതിരേകത്തില്‍ അതെല്ലാം വേറിട്ടു.
ഇത് നമുക്ക് ഈ വിശ്വത്തെ കാണാനുള്ളതാണ്.
ഈ കാഴ്‌ചയുണ്ടായാല്‍ നമ്മള്‍ സ്വതന്ത്രരായി.
ഏതില്‍ നിന്നും സ്വാതന്ത്ര്യം ?
എങ്ങനെയാണ് അന്വയവും വ്യതിരേകവുമായി കാണുക?
"മനോബുദ്ധ്യഹങ്കാര ചിത്താനിനാഹം......
ചിതാനന്ദരൂപ: ശിവോഹം ശിവോഹം.
ഞാന്‍ എന്തല്ല,എന്താണ്.
ഇതാണ് മോക്ഷത്തിനുള്ള ഒരേ ഒരു വഴി.
വേറൊരു വഴിയുമില്ല മോക്ഷത്തിന് ഇതുമാത്രമാണ്.
ഞാന്‍ ആരാണ്?
ഞാന്‍ ശരീരമാണോ?
ഞാന്‍ ശരീരമല്ല. ശരീരത്തിനപ്പുറത്ത് എനിക്കൊരു വ്യക്തിത്വമുണ്ട്.
ശരീരത്തില്‍ നിന്ന് ഇഴപ)രിഞ്ഞുകൊണ്ടുള്ള ഒരു നില്‍പ് എന്നെ സംബന്ധിച്ച് എനിക്കുണ്ട്. ജാഗ്രദവസ്ഥയില്‍ ഞാന്‍ കാണുന്ന വിശ്വം,
അതിലഞ്ച് അനുഭവങ്ങള്‍ ശബ്‌ദസ്‌പര്‍ശരസരൂപഗന്ധാതികള്‍.
അതുകഴിഞ്ഞ് ഞാനനുഭവിക്കുന്ന സ്വപ്‌നം.
ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നു പറയുന്ന സുഷുപ്‌താവസ്ഥ.
അങ്ങനെയെങ്കില്‍ ശരിയായ ഞാന്‍ ആരാണ്?.
ഒന്നുള്ള സമയത്ത് ഒന്നില്ല.
ജാഗ്രത്തില്‍ സ്വപ്‌നമില്ല സ്വപ്‌നത്തില്‍ സുഷുപ്‌തിയില്ല.
ഈ സുഷുപ്‌തിയില്‍ ജാഗ്രത്ത്വവും സ്വപ്‌നവുമില്ല.
ഓരോ അവസ്ഥയില്‍ ഓരോന്ന് നിഷേധിക്കപ്പെടുന്നു.
ഓരോ അവസ്ഥയില്‍ ഓരോന്നുമായി നമ്മള്‍ താതാത്മ്യം പ്രാപിക്കുന്നു.
നമ്മുടെ ശരിയായ അവസ്ഥയെ ഇതുപോലെ ഇഴപ്പിരിച്ച് നമുക്കെടുക്കാന്‍ സാധിക്കുന്ന വിദ്യയെയാണ് അന്വയവ്യതിരേകം എന്നു പറയുന്നത്.
ഇതാണ് ധ്യാനം.
ഇതുമാത്രമാണ് ഭാരതം മുന്നോട്ടു വെയ്‌ക്കുന്നത്.
വേറെ ഒരു വഴിയുമില്ല,
അറിവിലൂടെ മാത്രം ഈശ്വരാന്വേഷണത്തിനിറങ്ങിയവന് ഗുരുവിന് ചെയ്യാനുള്ളത് ഇത് ബോധിപ്പിച്ചു കൊടുക്കുക എന്നതാണ്.
ബോധിപ്പിച്ചു കൊടുക്കുന്നതാരൊ അവരാണ് ശരിയായ ഗുരു.
നമ്മുടെ ആചാര്യന്മാര്‍ എല്ലാവരും ഇതുതന്നെയാണ് ചെയ്‌തിരുന്നത്.
നിങ്ങള്‍ക്ക് ആരാധന ആരോട് വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ആയിക്കൊള്ളു. സിനിമാനടന്മാരോട് ആരാധനയുണ്ട്.
സ്‌പോര്‍ട്‌സ്,രാഷ്‌ട്രീയത്തിലുള്ളവരോടൊക്കെ ആരാധനയുണ്ട്.
ആ ആരാധനയൊക്കെ ഇരിക്കട്ടെ ഒന്നും കുഴപ്പമില്ല.
വിവേകാനന്ദസ്വാമികള്‍ പറഞ്ഞിട്ടുണ്ട്,
മിന്നാമിനുങ്ങിനെ കാണിച്ചിട്ട് സൂര്യനാണ് എന്നു പറയരുത് എന്ന്.
അത് ശരിയല്ല മിന്നാമിനുങ്ങിന് ഒരു ചെറിയ പ്രകാശമുണ്ടായിരിക്കാം.
പക്ഷെ സൂര്യനോട് സാദൃശപ്പെടുത്തുന്നത് ഒരിക്കലും നീതികരിക്കാവുന്നതല്ല.
നമ്മളത്രയേ പറയുന്നുള്ളൂ.
സൂര്യനെ കാണിച്ചു തരുമ്പോള്‍ നിങ്ങളുടെ മിന്നാമിനുങ്ങിനത് വിള്ളല്‍ ഏല്‍ക്കുന്നുവെങ്കില്‍ സദയം ക്ഷമിക്കുക.
ഇതാണ് ഭഗവാന്‍ ബ്രഹ്മദേവനു പറഞ്ഞുകൊടുത്തിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ വഴി.
നമുക്ക് ഏതിനെയും ഇതുപോലെ വിശകലനം ചെയ്യാം. ഇതാണ് ഉദ്ദാലകന്‍ മകന്‍ ശ്വേതകേതുവിന് ഒമ്പത് ഉദാഹരണ സഹിതം പറഞ്ഞുകൊടുത്തത്.
(ചാന്ദോഗ്യോപനിഷത്ത 6-ാം അധ്യായം)
`ഐതദാത്മ്യം ഇദം സര്‍വ്വം തത് സത്യം സാ ആത്മ തത്വമസി ശ്വേതകേതോ'' . അന്വയവ്യതിരേക രൂപേണയാണ് അത് പറഞ്ഞു കൊടുത്തത്.
അതിലുണ്ടാകുന്ന ഭ്രാന്തിയാണ് ഭാഗവതാരംഭശ്ലോകത്തില്‍ തന്നെ പറഞ്ഞത്.
"തേജോ വാരിമൃതാം വിനിമയോ യത്രത്രിസഗോമൃഷാ"
അവിടെ മൃഷയെന്നും അമൃഷയെന്നും.
മുഹ്യന്തി യ: സൂരയാ: - ജ്ഞാനികളായിട്ടുള്ളവര്‍പോലും മോഹിക്കുന്നു.
ആ മോഹത്തെയാണ് വ്യാസന്‍ കഥയാക്കിയത്.
മയന്‍ നിര്‍മ്മിച്ച ഇന്ദ്രപ്രസ്ഥത്തില്‍ സുയോധനനായ ദുര്യോധനന്‍ മോഹിക്കുന്നു,
അതു കണ്ട് പഞ്ചാലി ചിരിക്കുന്നു.
ആ നിമിഷത്തിലാണ് യുദ്ധം ആരംഭിക്കുന്നത്.
വ്യാസഭഗവാന്‍ ഗംഭീരമായിട്ടു പറഞ്ഞിരിക്കുന്നു.
എല്ലാ യുദ്ധങ്ങളും ഈ രഹസ്യം അറിയായ്‌മയില്‍ നിന്ന് ആരംഭിക്കുന്നതാണ്.
ശരിയായ ഞാന്‍ എന്താണോ അത് ആയിത്തീരുക എന്ന പരിപാടിയാണ് നാലാമത്തേത്.
എന്നു പറഞ്ഞാല്‍ നാലാമത്തെ ശ്ലോകംകൊണ്ട് ബ്രഹ്മപ്രാപ്‌തി.
1.ബ്രഹ്മസ്വരൂപം 2.മായാസ്വരൂപം 3.ജഗത് സ്വരൂപം.
നാലാമത്തെ ശ്ലോകംകൊണ്ട് ബ്രഹ്മപ്രാപ്‌തി,
പ്രധാനപ്പെട്ട ശ്ലോകമാണ്.
Sloka 4
"ഏതാവദേവ ജിജ്ഞാസ്യം തത്വജിജ്ഞാസുനാ��ത്മനഃ
അന്വയവ്യതിരേകാഭ്യാം യത് സ്യാത് സര്‍വ്വത്ര സര്‍വ്വദാ"
ഏതാവതേവ ജിജ്ഞാസ്യം- ഇത് മാത്രമേ അറിയേണ്ടതായിട്ടുള്ളൂ.
വേറൊന്നും അറിയേണ്ടതായിട്ടില്ല.
ആര്‍ക്ക്?
ആത്മനഃ തത്വജിജ്ഞാസുനാ ജിജ്ഞാസ്യം-ആത്മാവിനെ സംബന്ധിച്ച തത്വം അറിയാന്‍ ആഗ്രഹിക്കുന്നവനാല്‍ അറിയപ്പെടേണ്ടത്.
ഇത് മാത്രമേ അറിയേണ്ടതായിട്ടുള്ളു.
എന്താണത്?
സര്‍വ്വത്ര- എല്ലായിടത്തും,
സര്‍വ്വതാ- എല്ലായ്‌പ്പോഴും.
അന്വയവ്യതിരേകാവ്യാം- ഏതുണ്ടെങ്കില്‍ ജഗത്തുണ്ട് അത് അന്വയം.
വ്യതിരേകം ഏതില്ലെങ്കില്‍ ജഗത്തില്ല.
ഇങ്ങനെ ഇതിന്റെ അസ്ഥിത്വത്തെ അന്വയവ്യതിരേകത്തിലൂടെ ബോധിക്കണം.
മണ്ണ് ഉണ്ട് എങ്കില്‍ പാത്രമുണ്ട്.
കോട്ടണ്‍ ഉണ്ട് എങ്കില്‍ ജുബ്ബ തുണി ഉണ്ട്.
മരം ഉണ്ട് എങ്കില്‍ ഫര്‍ണീച്ചര്‍ ഉണ്ട്.
ഇങ്ങനെ ബ്രഹ്മമുണ്ട് എങ്കില്‍ ബോധമുണ്ട് എങ്കില്‍ ജഗത്തുണ്ട്.
അപ്പോള്‍ ഈ പ്രപഞ്ചത്തെയും ഈ മഹാ ഗ്യാലക്‌സി എന്നു പറയുന്നതിനൊെേക്ക ഇതിന്റെയൊക്കെ ഉണ്മ ഏതാണോ അതാണ് നമ്മള്‍ നമ്മളിലെ ബോധം. ഇതിനൊക്കെ ഉണ്മ കൊടുക്കുന്ന ബോധം. അതുണ്ടെങ്കിലേ ഇതെല്ലാമുള്ളു.
അതില്ലെങ്കില്‍ ഇതൊന്നുമില്ല ഇതാണ് അറിയേണ്ടത്.
ജനീവയില്‍ കുഴിച്ചാലും എവിടെയൊക്കെ നിങ്ങള്‍ കുഴിച്ചാലും കുഴിച്ചവരോടും കുഴിക്കാനുള്ളവരോടും ഇനി കുഴിക്കാന്‍ പോണവരോടും
ഭാരതീയ വേദാന്തശാസ്‌ത്രത്തിനു പറയാനുള്ളത്........
"ഏതന്മതം സമാതിഷ്‌ഠ പരമേണ സമാധിനാ
ഭവാന്‍ കല്‌പവികല്‌പേഷു ന വിമുഹ്യതി കര്‍ഹിചിത് "
പരമേണ സമാധിനാ ഏതത് മതം സമാധിഷ്‌ടാ- ഏറ്റവും ഉത്‌കൃഷ്‌ടമായ, സമാധിയോടു , (സമാധി- മോക്ഷം) ആനന്ദമായിട്ട് പരിണമിക്കുന്ന ആ അവസ്ഥയെ, അതായത് ധ്യാനാവസ്ഥ മനസ്സിലൂടെ മാത്രം സാധിപ്പിച്ചു കിട്ടുന്നത്, നന്നായി അനുഭവിച്ചാലും. പരിശീലിച്ചാലും. അതുറയ്‌ക്കട്ടെ.
നന്നായി അനുഭവിച്ചാലും. പരിശീലിച്ചാലും. അതുറയ്‌ക്കട്ടെ. അതാകട്ടെ അനുഭവം. ഭവാന്‍ കല്‍പ്പവികല്‍പേഷു കര്‍ഹിചിത് നവിമുഹ്യതി. ഇങ്ങനെയാണെങ്കില്‍ അങ്ങേയ്‌ക്ക് കല്‍പവികല്‍പങ്ങള്‍, ഉണ്ടാകുന്നതില്‍ ഇല്ലാതാകുന്നതില്‍, വൃതിക്ഷയങ്ങളില്‍ ദുഃഖമുണ്ടാകുന്നില്ല. ഈ വൃതിക്ഷയങ്ങള്‍ ഒന്നും നമ്മെ ഏല്‍ക്കില്ല. ന വിമുഹ്യതി- വ്യാമോഹിതനാകുന്നില്ല.
ഏതന്‍മതം- എന്റെ അഭിപ്രായം.
ഇതിനെയാണ് മതം എന്നു പറയുന്നത്.
മതം എന്നു പറഞ്ഞാല്‍ വ്യക്തമായി ബോധിച്ചത്.
നമ്മളൊക്കെ പറയും ഹിന്ദു മതം അല്ല എന്ന്.
അറിവില്ലാത്തതുകൊണ്ട് പറയുന്നതാണ്.
ഹിന്ദു മതമല്ല അത് ഒരു way of life ആണ്.
അപ്പോള്‍ മറ്റു മതങ്ങളില്‍ way of life ഇല്ലേ?
മതമെന്നതിനു religion എന്ന വ്യാഖ്യാനം നല്‍കിയതാണ് കുഴപ്പം.
ഇവിടെ ഒരുപാട് മതങ്ങളുണ്ട്.
ഇവിടെ ഋഷീശ്വരന്മാര്‍ക്കൊക്കെ ഇഷ്‌ടംപോലെ മതങ്ങളാണ്.
മതമെന്നു പറഞ്ഞാല്‍ അഭിപ്രായം.
അപ്പോള്‍ ഈ അഭിപ്രായങ്ങളുടെ അനന്തമായ പട്ടിക കണ്ടപ്പോള്‍ ഹിന്ദുമതം എന്നു പറയാന്‍ ബുദ്ധിമുട്ടായി.
പിന്നെ വഴി ഇത് മതമല്ല എന്നു പറയുന്നതാണ്.
മതം സംസ്‌കൃത വാക്കാണ്.
മതമെന്നു പറഞ്ഞാല്‍ അഭിപ്രായം,
എങ്ങനെയുള്ള അഭിപ്രായം?
അനുഭവത്തില്‍ നിന്നുള്ള അഭിപ്രായം.
തുടരും...)
~ സനാതന ധ൪മ്മരഹസ്യം Part 18 ~~
- അവതാരങ്ങള്‍ -
മനുഷ്യജീവിതത്തെ നാലാക്കി തിരിച്ചിരിക്കുന്നു.
നമ്മുടെ ആദ്യകാലഘട്ടത്തെ വിദ്യാര്‍ത്ഥി ജീവിതം എന്നു പറയുന്നത്,
നമ്മുടെ ആദ്യ അവസ്ഥ വിദ്യാഭ്യാസ കാലഘട്ടമാണ്.
വിദ്യാര്‍ത്ഥിജീവിതത്തെ ഭാരതീയ ആചാര്യന്മാര്‍ ബ്രഹ്മചര്യം എന്നു പറയുന്നു.
ബ്രഹ്മചര്യം എന്നാല്‍ വിവാഹം ഉപേക്ഷിച്ച അവസ്ഥ എന്നല്ല.
ബ്രഹ്മചര്യത്തിനു അവര്‍ കല്‍പ്പിച്ചിരിക്കുന്ന കാലയളവ് പന്ത്രണ്ട് വയസ്സു മുതല്‍ ഇരുപത്തിനാലു വയസ്സുവരെയുളള കാലo,
രണ്ടാമത്തേതിനെ അവര്‍ പറഞ്ഞു ഗ്രഹസ്ഥാശ്രമമെന്ന്.
ഭാര്യ കുട്ടികള്‍ ഇത്യാദികളൊക്കെ ഇരുപത്തിനാലു മുതല്‍ തുടര്‍ന്നു വരുന്ന ഇരുപത്തിനാല് വര്‍ഷം നാല്‍പത്തിയെട്ടു വയസ്സുവരെ ഗൃഹസ്ഥാശ്രമമാണ്.
തുടര്‍ന്നു അടുത്ത ആശ്രമത്തിലേക്കു പ്രവേശിക്കാം.
അതിനെ വാനപ്രസ്ഥം എന്ന് പറഞ്ഞിരിക്കുന്നു,
നമുക്ക് ഈ മൂന്നേയുള്ളൂ,
പൗരാണികനു ഒന്നുകൂടെയുണ്ടായിരിന്നു സന്ന്യാസം.
അതാണ് നമുക്കില്ലാത്തത്,സന്ന്യാസം എന്നു പറഞ്ഞാല്‍ പുതിയ തലമുറ കല്‍പ്പിച്ചിരിക്കുകയാണ് സ്വാമിയെപ്പോലെ കുറച്ചാള്‍ക്കാര്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ കാവിയുടുത്ത് നാമജപവും ചില അനുഷ്‌ഠാനങ്ങളും ഒക്കെയായി നടക്കുന്നവര്‍,
സന്ന്യാസം എന്നാല്‍ ഉടമസ്ഥതയെ കയ്യൊഴിയലാണ്.
എല്ലാ ഉടമസ്ഥതയേയും കയ്യൊഴിയാവുന്ന പാകത്തിലേക്ക് എത്തുന്ന അവസ്ഥയാണ് സന്ന്യാസം,
ഉടമസ്ഥതയെ കയ്യൊഴിഞ്ഞുവേണം ഈ ലോകം വിട്ട് പോകാന്‍.
ഇതിനെ മൂന്നായിട്ട് മറ്റൊരു വിധത്തില്‍ പറയാം.
ഒന്നാമത്തെ ജ്ഞാനസമ്പാദനത്തിന്നുള്ള അറിവ് ശേഖരിക്കുന്ന കാലയളവ്.
രണ്ടാമത്തേതിനെ അറിഞ്ഞ അറിവിനെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടു വരുന്ന കാലം. മൂന്നാമത്തേത് ഇതില്‍ നിന്നെല്ലാം നിവര്‍ത്തിക്കുന്ന കാലം.
ഇതാണ് ഭാരതീയ ചിന്തയില്‍ ഏററവും പരമപ്രധാനമായിട്ടുള്ളത്.
വാനപ്രസ്ഥത്തെയും സന്ന്യാസത്തെയും ചേര്‍ത്തുകൊണ്ട് ഇന്നത്തെ ആധുനിക ലോകത്തില്‍ നമുക്കതിനെ retirement എന്നു പറയാം.
ഭൂമിയില്‍ മനുഷ്യന്‍ എവിയെയൊക്കെ വസിക്കുന്നുവോ അവനു ഈ മൂന്നു ജീവിതഘട്ടങ്ങളുണ്ട്.
ഈ ഘട്ടങ്ങളില്‍ നമ്മള്‍ അവതരിപ്പിക്കേണ്ടതാണ് അവതാരങ്ങള്‍.
ആ ക്രമത്തിലാണ് വ്യാസര്‍ ഇതിനെ പറഞ്ഞിരിക്കുന്നത്.
വ്യാസര്‍ എങ്ങനെ അവതരിപ്പിച്ചോ അതുപോലെ തന്നെ മനസ്സിലാക്കണം.
ഇതിനു confussion ന്റെ യാതൊരു സാധ്യതയുമില്ല.
ഭാഗവതം ഒന്നാമത്തെ സ്‌കന്ധത്തില്‍ മൂന്നാം അധ്യായത്തില്‍ ആറാമത്തെ ശ്ലോകം മുതല്‍ ഇരുപത്തിയൊമ്പത് വരെയുള്ള ശ്ലോകങ്ങളെയാണ് അവതാരങ്ങളായിട്ട് പറയുന്നത്.
ഭാഗവത സപ്‌താഹത്തിലെ പ്രഥമസ്‌കന്ധം മൂന്നാം അധ്യായം പ്രഭാഷണ വിഷയമായി വരാറില്ല എന്നതാണ് ഒരു സത്യം.
പക്ഷെ ഓരോരോ അവതാരങ്ങളെ പ്രത്യേകം വഴിപാടുകളും പൂജകളുമായി വിസ്‌തരിച്ച് ആഘോഷിക്കുന്നു.
പാനകമായും കടുംപായസമായും പാല്‍പ്പായസമായും മറ്റും വഴിപാടുകളായി.
പിന്നെ വായനയാണ് മുഖ്യ അജണ്ട ദിവസം അഞ്ച് അഞ്ചര മണിക്കൂര്‍ വായിച്ചാലേ പതിനെണ്ണായ്യിരം ശ്ലോകങ്ങള്‍ തീര്‍ക്കാനാകൂ.
ഏഴു ദിവസത്തിനുള്ളില്‍ ഇതിനിടയില്‍ കുറച്ചു കഥകളും പറയുന്നു..
കേള്‍ക്കുന്ന മാത്രയില്‍ ഈ ശ്ലോകങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാനോ തത്വം സ്‌മൃതിപഥത്തിലേക്ക് വരുമെന്നോ സ്വാമിക്കു തോന്നുന്നില്ല,
പ്രത്യേകിച്ച് സംസ്‌കൃത ഭാഷ അറിയാത്ത സമൂഹത്തില്‍,
പിന്നെ പങ്കെടുത്ത് ഇതില്‍ വഴിപാടു നടത്തിയാല്‍ കിട്ടുന്നതാണ് പുണ്യം എന്ന് ചിലര്‍ കരുതുന്നു.
ഇതിനിടയില്‍ ഭക്ഷണം, ഊണ് ഇത്യാദി പരിപാടികളും.
പിന്നെ രുക്ക്‌മിണിയെ ആര് എടുത്ത് നയിക്കും തുടങ്ങി തര്‍ക്കങ്ങള്‍ വരെ നടക്കുന്നു. കേരളത്തില്‍ ഒരു സ്ഥലത്ത് ഭാഗവത സപ്‌താഹത്തിനു പന്തല്‍ സ്‌പോണ്‍സര്‍ ചെയ്‌ത ആളിന്റെ ഡിമാന്റ് തന്റെ മകള്‍ രുക്‌മിണിയെ ആനയിക്കും എന്നായിരുന്നു.
സംഘാടകര്‍ സമ്മതിച്ചു സപ്‌താഹം തുടങ്ങി,
ഇതിനിടയില്‍ ആചാര്യന് ഒരമ്മ ഇഷ്‌ടപ്പെട്ട വിഭവങ്ങള്‍ കൊടുത്ത് സ്വാധീനിച്ചുവത്രേ.
ആ അമ്മയുടെ മകളെകൊണ്ട് രുക്‌മിണിയെ ആനയിപ്പിക്കാമെന്ന് ആചാര്യന്‍ വാക്കു കൊടുത്തു.
തര്‍ക്കമായി, പ്രശ്‌നങ്ങളായി.
അവസാനം ഭാഗവതത്തില്‍ പോലും ഇല്ലാത്ത വിധം കൃഷ്‌ണന് രണ്ട് രുക്‌മിണിയെ സ്വീകരിക്കേണ്ടി വന്നു.
അതും ഒരേസമയം,
വേറൊരിടത്ത് സപ്‌താഹവേദിയില്‍ നരസിംഹാവതാരം വായന നടക്കുമ്പോള്‍ ലൈറ്റ് ഓഫാകുന്ന സമയത്ത് നരസിംഹം പ്രത്യക്ഷപ്പെടുന്നു.
അലറിവിളിച്ചു കൊണ്ട് സ്റ്റേജില്‍ നിന്ന് താഴേക്കു ചാടുന്നു.
അപ്രതീക്ഷിതമായ ഷോക്കില്‍ ഒരു വൃദ്ധന്‍ കുഴഞ്ഞു വീഴുന്നു.
കുഴഞ്ഞു വീണ ആളെ ആംബുല൯സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു,
ഇതിനിടയില്‍ നരസിംഹത്തിനാരോ അടികൊടുക്കുന്നു.
ഇതൊന്നും ഉണ്ടാക്കി പറയുന്നതല്ല........
ചിലയിടത്ത് പാടാനും ഡാന്‍സ് കളിക്കാനും പ്രത്യേക സ്ഥലങ്ങളിൽനിന്ന് സ്‌ത്രീകളെ കൊണ്ടു വരുന്നു.
ഭാഗവതം എന്ന ധര്‍മ്മശാസ്‌ത്രം മുന്നോട്ടു വെക്കുന്ന സംസ്‌കാരം എന്താണ് എന്നുള്ള അറിവ് ഇല്ലാത്തവര്‍ ഇത് കൈകാര്യം ചെയ്യുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.
ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം,ഓരോ ഘട്ടങ്ങളില്‍ നാം നമ്മെ അവതിരിപ്പിക്കേണ്ടത് എങ്ങനെയെന്ന് അതിഗംഭീരമായി, ലളിതമായി, വളരെ വ്യക്തമായി നമുക്ക് പറഞ്ഞുതന്നിരിക്കുന്നു.
എന്താണ് അവതാരങ്ങള്‍ എന്നു മനസ്സിലാക്കി.
അത് നമ്മുടെ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കണം.
അതിലൂടെ അവര്‍ക്ക് നമ്മുടെ സംസ്‌ക്കാരത്തെ കൂടുതല്‍ അടുത്തറിയാനും അതില്‍ അഭിമാനം തോന്നാനും അവസരം ഉണ്ടാകും.
കഥകളില്‍ ഒളിഞ്ഞിരിക്കുന്ന അതിമഹത്തായ, നമ്മുടെ ജീവിതം ആനന്ദപൂര്‍ണ്ണമാക്കുന്നതിനു വേണ്ടുന്ന ഒരുപാടൊരുപാട് അറിവുകള്‍ ഇതില്‍ നിറച്ചുവെച്ചിട്ടുണ്ട്.
അല്ലെങ്കില്‍ ഇതെല്ലാം കെട്ടുകഥകളുടെ പാഴ്‌കഥകളുടെ ഭണ്ഡാരമായി അവര്‍ കരുതിപ്പോരും.
ഭാരതീയ വേദാന്ത ചിന്ത എന്നു പറയുമ്പോള്‍ വളരെ അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ചിട്ടുള്ളതാണ്.
യുക്തിഭദ്രമല്ലാത്ത ഒന്നും തന്നെ അവര്‍ പറഞ്ഞിട്ടില്ല,
ആദ്യം വരുന്നത് ജ്ഞാനസമ്പാദനത്തെ സംബന്ധിക്കുന്ന അവതാരങ്ങളാണ്,
ഭഗവാന്റെ അവതാരങ്ങളെ ഗ്രഹിച്ചതുകൊണ്ട് എന്തു പ്രയോജനം എന്ന് ഭാഗവതത്തില്‍ തന്നെ വ്യാസഭഗവാന്‍ പറഞ്ഞിരിക്കുന്നു.
"ജന്മഗുഹ്യം ഭഗവതോ യ ഏതത് പ്രയതോ നരഃ
സായം പ്രാതര്‍ഗൃണന്‍ ഭക്ത്യാ ദുഃഖഗ്രാമാദ് വിമുച്യതേ "
ഭഗവാന്റെ ജന്മം രഹസ്യമായിട്ടുള്ളതാണ് എന്നാണ് വ്യാസര്‍ പറയുന്നത്.
രഹസ്യമായ ഭഗവാന്റെ ജന്മത്തെ ആരാണോ,യാതൊരുവനാണോ ,
ഏതൊരു മരണസ്വഭാവമുള്ള മനുഷ്യനാണോ ഭഗവാന്റെ ഈ രഹസ്യ ജന്മത്തെ വൈകുന്നേരം, രാത്രി, കര്‍മ്മത്തിന്റെ അവസാനം,
രാവിലെയും വൈകുന്നേരവും വളരെ ശ്രദ്ധയോടു ഭക്തിയോടു കൂടി ഇതിനെ അനുസ്‌മരിക്കുന്നത് അവന്‍ ദുഃഖങ്ങളുടെ കൂട്ടത്തില്‍ നിന്നും മോചിതനാണ്.
എന്തിനാണ് അവസാനം ഈ ശ്ലോകം പറഞ്ഞത് ?
എന്തിനു വേണ്ടി അവതാരങ്ങളെ പറഞ്ഞു.?
ഇതില്‍ പറഞ്ഞ എല്ലാ അവതാരങ്ങളെയും രാവിലെയും വൈകീട്ടും ചിന്തചെയ്യണം.
നമ്മുടെ ദിവസം തുടങ്ങുന്നത് ഈ അവതാരങ്ങളെ അവതരിപ്പിക്കുന്നതിനുവേണ്ടിയാണ്.
ഈ അറിവോടു കൂടി ഉണരുന്നു,കര്‍മ്മങ്ങല്‍ ചെയ്യുന്നു,
രാത്രി നിവര്‍ത്തിക്കുന്നു.
ഇതില്‍ പ്രധാനപ്പെട്ട ഒരു ശബ്‌ദമുണ്ട്. "ജന്മഗുഹ്യം ഭഗവതോ"
ഭഗവാന്റെ ജന്മം രഹസ്യമായിട്ടുള്ളതാണ്.
രഹസ്യം എന്നു പറഞ്ഞാല്‍ പരസ്യമല്ലാത്തത്.
രഹസ്യം എന്ന ശബ്‌ദത്തിനു നിങ്ങളില്‍ മാത്രം നിലകൊള്ളുന്നത് എന്നാണ്.
എന്നില്‍ മാത്രം നിലനില്‍ക്കുന്നതിനെയാണ് രഹസ്യം എന്നു പറയുന്നത്.
അല്ലാത്തത് പരസ്യമാണ്.
ഇവിടെ പറയുന്ന ഭഗവാന്‍ നമ്മളില്‍ അവതരിപ്പിക്കണം.
ഞാന്‍ അവതരിപ്പിക്കുന്നു എങ്കില്‍ ഭഗവാനുണ്ട്,
അപ്പോള്‍ ഇത് എന്നെ സംബന്ധിക്കുന്നതാണ്,
ഭഗവാനെ പുറത്തെവിടെയെങ്കിലും അന്വേഷിച്ചാല്‍ കണ്ടെത്താന്‍ പറ്റില്ല.
നിങ്ങളാണ് ഈ കാണുന്ന അവതാരങ്ങള്‍ക്ക് കയ്യും കാലും മജ്ജയും മാംസവും ചിറകുകളും എല്ലാം നല്‍കേണ്ടതെന്ന് വ്യാസഭഗവാന്‍ അവതാരം പറഞ്ഞ് അവസാനിപ്പിക്കുന്നിടത്ത് പറഞ്ഞിരിക്കുന്നു.
ഈ അവതാരങ്ങളെ ഭാഗവത സപ്‌താഹ സമയത്ത്, മണിയടിച്ച് ആരതിയൊക്കെ ഉഴിഞ്ഞാല്‍ വഴുപാടുകള്‍ നടത്തിയാല്‍ രോഗം, കുടുംബപ്രശ്‌നങ്ങള്‍, എന്തെങ്കിലും ഭൗതികനേട്ടം, സത്യസന്ധമായി പറയട്ടെ ഒന്നും നടക്കില്ല.
ഭാരതീയ ധര്‍മ്മശാസ്‌ത്രം അവതരിപ്പിച്ച രീതി അറിയാത്തതുകൊണ്ടാണ്.
ഭാരതീയ പ്രമാണഗ്രന്ഥങ്ങളിലുള്ള അറിവില്ലായ്‌മയാണ് ഇതിനു കാരണം.
അതുകൊണ്ടാണ് സ്വാമി ആമുഖമായി പറഞ്ഞത് ഈ ദര്‍ശനത്തെ നമുക്ക് ചരിത്രപരമായ,ഭാഷാപരമായ,വൈകാരികമായ സമീപനമുണ്ട്.
ഇതൊന്നുമല്ല മറിച്ച് തത്വചിന്തയാണ് നമ്മളിവിടെ കൈകാര്യം ചെയ്യുന്നത്.
തത്വചിന്തയിലൂടെ തന്നെയാണ് വ്യാസാചാര്യര്‍ ഇത് പറഞ്ഞിരിക്കുന്നത്.....
തുടരും...)
~ ~ സനാതന ധ൪മ്മരഹസ്യം Part 19 ~~
അവതാരം 1.
(ശ്രീമദ് ഭാഗവതം - സ്‌കന്ധം-1 അധ്യായം-3 ശ്ലോകം 6 )
"സ ഏവ പ്രഥമം ദേവഃ കൗമാരം സര്‍ഗ്ഗമാസ്ഥിതഃ
ചചാര ദുശ്ചരം ബ്രഹ്മാ ബ്രഹ്മചര്യമഖണ്ഡിതം."
ഭഗവാന്‍ ആദ്യം അവതരിച്ചത് നാലുപേരായിട്ടാണ്,
അവന്‍ തന്നെ ഒന്നാമതായിട്ട് കുമാരസംബന്ധമായ സൃഷ്‌ടിയെ സ്വീകരിച്ചു.
എന്തിനായി കൊണ്ട്?
ചരിക്കാന്‍ പ്രയാസമേറിയിട്ടുള്ള ബ്രഹ്മചര്യത്തെ പരിപാലിക്കുന്നതിനായികൊണ്ട്, സംരക്ഷിക്കുന്നതിനായികൊണ്ട്,
ആദ്യം അവതരിച്ചത് സനകന്‍, സനന്ദനന്‍, സനാതനന്‍, സനത്‌കുമാരന്‍ ഈ നാലുപേരാണ്. ഇവരാണ് സനകാദികള്‍ എന്നറിയപ്പെടുന്നത്.
ആരാണ് സനകാദികള്‍?
സനകാദികളുടെ സ്വഭാവം എന്താണ്?
സനകാദികളുടെ പ്രത്യേകത അവര്‍ ആരുമായിട്ടും അടിയൊന്നും ഉണ്ടാകാന്‍ പോകാറില്ല. അവര്‍ വിവാഹം കഴിച്ച് അവര്‍ക്ക് കുട്ടികളായിരിക്കുന്നില്ല.
ഇവര്‍ ഒരിക്കലും വലിയ ഭാവത്തെ പ്രാപിക്കാത്തവരാണ്.
അതുകൊണ്ടാണിവരെ കുമാരന്‍മാര്‍ എന്നു കഥയില്‍ പറയുന്നത്.
ഇവര്‍ നാലുപേരും ഒരുമിച്ചാണ് ഒരാള്‍ വക്താവായിരിക്കുമ്പോള്‍ മറ്റുമൂന്നുപേര്‍ ശ്രോതാക്കളായിരിക്കും.
വക്താവും ശ്രോതാക്കളും മാറിക്കൊണ്ടിരിക്കും,
ഇവരാണ് സംശയങ്ങളൊക്കെ ദൂരീകരിക്കുന്നത്.
നാരദരോട് ഭാഗവതസപ്‌താഹം നടത്താന്‍ നിര്‍ദ്ദേശിക്കുന്നത് സനകാദികളാണ്.
ഇങ്ങനെ പലര്‍ക്കും ജ്ഞാനോപദേശം നല്‍കുന്നത് സനകാദികളാണ്.
സനകാദികളെ നമ്മള്‍ പുരാണത്തില്‍ കാണുന്നത് ഇങ്ങനെയാണ് .
സനകാദികളെ നമ്മള്‍ അടുത്തറിയാന്‍ പോവുകയാണ്.
ഇതുവരെ സനകാദികള്‍ നമ്മളില്‍ നിന്ന് വിദൂരത്തുള്ളവരായിരുന്നു.
സ്വാമി പറയാന്‍ പോകുന്ന സനകാദികള്‍ നിങ്ങളില്‍ നിലനില്‍ക്കുന്ന സനകാദികളാണ്. അങ്ങനെയാണെങ്കില്‍ ആരാണ് സനകന്‍?
സത്തില്‍ ആര് വ്രജനം ചെയ്യുന്നുവോ, സത്തില്‍ ആരാണ് സഞ്ചരിക്കുന്നത് അവനെ സനകന്‍ സത്തില്‍ ആനന്ദിക്കുന്നവനാരോ അവനാണ് സനന്ദനന്‍.
യൊതൊന്നാണ് തുടക്കവും ഒടുക്കവുമില്ലാത്തത്,
ആരംഭവും അവസാനവും ഇല്ലാതായിട്ടുള്ള ആ സത്യത്തെ അറിഞ്ഞ് അനുഭവിച്ചവനാര് അവന്‍ സനാതനന്‍.
ആ സത്യത്തെ അറിഞ്ഞനുഭവിച്ചതുകൊണ്ട് തന്നെ ഏറ്റകുറച്ചിലുകള്‍ ആരിലില്ലയോ അവനെ സനത് കുമാരന്‍ എന്നു പറയുന്നു.
എന്താണ് സത്ത്?
സത് കിം?
ശിഷ്യന്‍ ചോദിക്കുന്നു.
"കാലത്രയേഭി യത് തിഷ്‌ഠതി തത് സത്."
മൂന്നുക്കാലത്തും മാറാതെ നിലനില്‍ക്കുന്നതെന്തോ അതിനെയാണ് സത്ത് എന്നു പറയുന്നത്. ഏതാണ് മൂന്നുകാലം?
അനുഭവമണ്ഡലങ്ങളാണ് മൂന്നുകാലങ്ങള്‍.
1.ജാഗ്രദ്-
ഇപ്പോള്‍ ഞാന്‍ കാണുന്നു,കേള്‍ക്കുന്നു,സ്‌പര്‍സിക്കുന്നു,ഘ്രാണിക്കുന്നു,
ഇങ്ങനെ നമ്മള്‍ ലോകത്തെ അനുഭവിക്കുന്നത് ജാഗ്രദ് അവസ്ഥ.
2.സ്വപ്‌നം-
നമ്മള്‍ ഉറങ്ങുമ്പോള്‍ സ്വപ്‌നം കാണുന്നു,
ഉണര്‍ന്നതിനു ശേഷം നമ്മള്‍ പറയുന്നു,ഞാന്‍ ഇന്നലെ ഒരു സ്വപ്‌നം കണ്ടു.
സ്വപ്‌നത്തെ മാറിനിന്ന് നമ്മള്‍ കാണുകയായിരുന്നു.
അതുകൊണ്ടാണ് നമ്മള്‍ക്ക് പറയാന്‍ സാധിച്ചത് ഞാന്‍ ഇന്നലെയൊരു സ്വപ്‌നം കണ്ടു എന്ന്. കാണുന്ന ദൃക്കും പിന്നെ ഒരു ദൃശ്യവും.
അവിടെയും ഒരു ഞാനുണ്ട്,സ്വപ്‌നം കണ്ട ഞാന്‍.
3.സുഷുപ്‌തി-
ഞാന്‍ ഒന്നും അറിഞ്ഞില്ല സുഖമായി ഉറങ്ങി.
ഇതും ഞാന്‍ അറിയുന്നു,ഞാനൊന്നും അറിഞ്ഞില്ല എന്നും ഞാനറിയുന്നു,
ഈ മൂന്ന് അവസ്ഥയും അനുഭവിക്കുന്നു അറിയുന്നു.
ഇതിനെയാണ് കാലത്രയം എന്നു പറയുന്നത് മൂന്നു അനുഭവങ്ങള്‍.
ഈ മൂന്നു അനുഭവത്തെയാണ് പുരാണത്തില്‍ ഭൂലോകം, സ്വര്‍ലോകം, പാതാളം എന്നു പറയുന്നത്.
ഭൂലോകം എന്നു പറഞ്ഞാല്‍ ജാഗ്രദ് അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു.
സ്വര്‍ലോകം സ്വപ്‌നാവസ്ഥയെ,
പാതാളം എന്നു പറഞ്ഞാല്‍ ഒരു വീഴ്‌ച്ചയാണ് ഗാഢസുഷുപ്‌തി.
ഈ മൂന്നു ലോകവും ഞാന്‍ അറിയുന്നു അനുഭവിക്കുന്നുണ്ട്.
അതിനു മാറ്റമില്ല ആ ബോധമാണ് പ്രപഞ്ചത്തിന്റെ മുഴുവന്‍ അസ്ഥിത്വവും അനുഭവമാക്കുന്നത്.
അതില്ലെങ്കില്‍ ഈ ലോകമില്ല,
ഈ മൂന്നു കാലങ്ങളില്‍,മൂന്നു അനുഭവങ്ങളില്‍ മാറാതെ യൊതൊന്നു നിലനില്‍ക്കുന്നു,
അതാണ് സത്.
ഇത് ശരീരവുമായി ബന്ധപ്പെട്ടതല്ല,
ഞാന്‍ കണ്ടു, ഞാന്‍ കേട്ടു എന്നൊക്കെ പറയുന്ന ഞാന്‍ എന്ന ബോധമുണ്ട്. അതുതന്നെയാണ് ഞാന്‍ ഒരു സ്വപ്‌നം കണ്ടു എന്നു പറയുന്നത്,
ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നു പറയുന്നത്,
അനുഭവങ്ങള്‍ മാറുമ്പോഴും ഞാന്‍ മാറുന്നില്ല,
ആ സത് എന്നു പറയുന്നത് പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ കാരണമാണ്.
അതിനാല്‍ ഈ പ്രപഞ്ചത്തിന്റെ കാരണത്തെ അന്വേഷിക്കുന്നവനാരോ അവനെയാണ് സനകന്‍ എന്നു പറയുന്നത്.
വിശ്രുതശാസ്‌ത്രക്കാരന്മാര്‍ എല്ലാം തന്നെ സനകാദികളാണ്.
മണ്ണിന്റെ അടിയില്‍ ഇരിക്കുന്നത് എന്തൊക്കെയാണ്.?
അല്ലെങ്കില്‍ വൃക്ഷങ്ങള്‍ക്കകത്തിരിക്കുന്നത്, അതിന്റെ കായ്‌ക്കകത്തിരിക്കുന്നത്, പൂക്കളുടെ അകത്തിരിക്കുന്നത്.
ഓരോന്നില്‍ നിന്ന് ഓരോന്നിനെ ആവിഷ്‌കരിച്ചെടുക്കുന്ന ശാസ്‌ത്രക്കാരന്റെ ധിക്ഷണാ വൈഭവം ഈ സനകാദികളാണ്.
പുതിയ പല പല സോഫ്‌റ്റ് വെയര്‍ application-കള്‍ ഉണ്ടാക്കുന്നത് സനകാദികളാണ്. ഇങ്ങനെയോരോന്നും നമ്മുടെ ഉള്ളില്‍ തലയ്‌ക്കകത്തിരിക്കുന്ന അനന്തമായ സവിശേഷതകള്‍,സാധ്യതകള്‍.
ഇപ്പോള്‍ ചൊവ്വയിലേക്കു നമ്മള്‍ അയച്ചിരിക്കുന്ന പേടകം പോയികൊണ്ടിരിക്കുകയാണ്. അതിനു ഗതി നിശ്ചയിച്ച് അത് ഇന്ന തീയ്യതി അവിടെയെത്തും എന്ന വിധത്തില്‍ അതിനെ ചിട്ടപ്പെടുത്തിയവരൊക്കെ ആര് എന്നു ചോദിച്ചാല്‍ സനകാദികളാണ്.
ഈ സനകാദികളെ ഇല്ലാതെയാക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉണ്ട്.
അതിലൊന്ന് ബീഫും പൊറോട്ടയുമാണ്.
പിന്നെ തലമണ്ടയില്‍ സനകാദികളൊന്നും ഉണരുകയില്ല.
കുട്ടികളുടെ വളര്‍ച്ചയില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ഇത് മനസ്സിലാകും.
ഓരോ വസ്‌തുക്കള്‍ കാണുമ്പോഴും അവര്‍ അതിനെ വളരെ നിരീക്ഷിക്കുന്നു.
വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഓരോന്നു അറിയാനും മനസ്സിലാക്കാനും ഉള്ള കൗതുകം.
പ്രപഞ്ച രഹസ്യങ്ങളെ അറിയാന്‍ നമ്മുടെ അന്വേഷണ ബുദ്ധിയെ അതിന്റെ ഉയര്‍ന്നതലത്തിലേക്കു ശ്രമിക്കുന്ന സമയത്ത് നമ്മളിലെ സനകാദികള്‍ ഉണര്‍ന്നു,
ചിലര്‍ക്ക് ഉറക്കം നഷ്‌ടപ്പെടുന്നത്, ചിലത് അറിഞ്ഞേ അടങ്ങൂ,
പല രഹസ്യങ്ങളും കണ്ടെത്താന്‍ ശ്രമിക്കുന്നത് ധ്യാനാവസ്ഥിത മനസ്സിലാണ്. സനകാദികളാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്.
ഇത് നമ്മുടെ ഏറ്റവും ഉയര്‍ന്ന തലമാണ്,
വികാസം പ്രാപിക്കലാണ് ആദ്യത്തെ ഘട്ടം,
അതുകൊണ്ടാണ് ചരിക്കാന്‍ പ്രയാസമേറിയ ബ്രഹ്മചര്യം എന്നു പറയുന്നത്. പ്രപഞ്ചരഹസ്യങ്ങളൊക്കെ അറിയേണ്ടത് ബ്രഹ്മചര്യാശ്രമത്തിലാണ്.
ചെറിയ പ്രായത്തില്‍ വേണം ഇതൊക്കെ ഉറപ്പിക്കാന്‍.
ഒരാള്‍ വക്താവും മൂന്നു ശ്രോതാക്കളുമായിട്ട് നമ്മുടെ ഉള്ളില്‍ discussion നടക്കുന്നുണ്ട്. നടക്കണം ഇതിനെയാണ് ശ്രവണം, മനനം,നിധിദ്ധ്യാസനം എന്നു പറയുന്നത്.
ശ്രവണം-കേള്‍ക്കുക. കേട്ടതിനെ മനനം ചെയ്യുക. മനനം ചെയ്‌തതിനെ ഉറപ്പാക്കുക. സനകന്‍, സനന്ദനന്‍, സനാതനന്‍, സനത് കുമാരന്‍.
പ്രപഞ്ചസംബന്ധമായ എല്ലാം സനകാദികള്‍ക്കാണ് ബോധ്യപ്പെടേണ്ടത്.
ജ്വല്ലറിയില്‍ കയറി ക്കഴിഞ്ഞാല്‍ അവിടെ വള, മോതിരം, കമ്മല്‍, അരഞ്ഞാണം ഇത്യാദികളെല്ലാം തന്നെ സ്വര്‍ണ്ണമാണെന്ന് നിങ്ങള്‍ എങ്ങനെ അറിയുന്നുവോ,
സ്വര്‍ണ്ണമല്ലാതെ ഇവിടെ യാതൊന്നും ഇല്ല എന്ന അറിവ് എപ്രകാരം ഉറപ്പുറ്റതും ലളിതവുമാണോ അതുപോലെ ഈ പ്രപഞ്ചത്തെ കാണുന്ന സമയത്ത് എല്ലാ വൈവിധ്യങ്ങളുടെയും പിറകിലെ ആ ഏകതയെ ബോധിക്കണം.
ഈ ബോധിപ്പിക്കലാണ് സനകാദികള്‍ ചെയ്യുന്നത്.
ഒന്നാമത്തെ അവതാരം ഇതാകുന്നു,
ഇതില്‍ നിന്നു വേണം രണ്ടാമത്തേതിലേക്കു വരുവാന്‍.......
തുടരും...)
~ ~ സനാതന ധ൪മ്മരഹസ്യം Part 20 ~~
അവതാരം 2
"ദ്വിതീയം തു ഭവായാസ്യ രസാതലഗതാം മഹീം
ഉദ്ധരിഷ്യന്നുപാദത്ത യജ്ഞേശഃ സൗകരം വപുഃ"
സൗകരമാണ് രണ്ടാമത്തെ അവതാരം.
വരാഹമെന്നല്ല സൗകരം എന്നാണ് പറയുന്നത്.
വരാഹമായി അവതരിച്ചു,എന്തിനായികൊണ്ട്?
ഭവായാസ്യ രസാതലഗതാം മഹീം-രസാതലത്തിലേക്കു പോയ ഭൂമിയെ ഉദ്ധരിക്കുന്നതിന്
വരാഹമായി,സൗകരമായി ഭഗവാന്‍ അവതരിച്ചു.
ഋഷി ഉപയോഗിക്കുന്ന ഭാഷയെ നമ്മള്‍ അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍ വലിയ ബുദ്ധുമുട്ടാണ്,
അതുകൊണ്ട് നമ്മളറിയേണ്ടുന്ന പ്രാഥമികമായ ചിലതുണ്ട്.
1.വാച്യാര്‍ത്ഥം, 2.ലക്ഷ്യാര്‍ത്ഥം.
വാച്യാര്‍ത്ഥത്തെ പലപ്പോഴും സ്വീകരിക്കാറില്ല മറിച്ച് ലക്ഷ്യാര്‍ത്ഥത്തെയാണ് സ്വീകരിക്കാറ്. നിങ്ങളുടെ വീട്ടില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്....
ആണ്‍കുട്ടി പെണ്‍കുട്ടിയെ ഇടയ്‌ക്കിടയ്‌ക്ക് ശല്യം ചെയ്യിക്കുക എന്നതാണ് അവന്റെ ജോലി. അങ്ങനെ ശണ്‌ഠ കൂടിയാല്‍ കരഞ്ഞുകൊണ്ടിരിക്കുക എന്നതാണ് അവളുടെ ശീലം. ഇതറിയുന്ന അമ്മ മകനോട് പറയുകയാണ്,
എടാ നിനക്കറിയില്ലേ അവളൊരു തൊട്ടാവാടിയാണെന്ന്.
നീയെന്തിനാ വെറുതെ അവളെ ഇങ്ങനെ ശല്യം ചെയ്യുന്നത് ?
അമ്മ അവളൊരു തൊട്ടാവാടിയാണ് എന്ന് പറയുമ്പോള്‍ എന്താണ് അമ്മ അര്‍ത്ഥമാക്കുന്നത്. വാച്യാര്‍ത്ഥത്തെയാണോ?
വാച്യാര്‍ത്ഥത്തെ സ്വീകരിച്ചു കഴിഞ്ഞാല്‍ തൊട്ടാവാടി എന്നത് ഒരു ചെടിയാണ്.
ചിലപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ പറയുന്നു നിങ്ങളൊരു കരിങ്കല്ലനാണെന്ന്.
അദ്ദേഹം തിരിച്ചു പറയുന്നു നീയൊരു മരക്കഴുതയാണെന്ന്.
ഇവിടെയൊക്കെ വാച്യാര്‍ത്ഥം നമ്മള്‍ സ്വീകരിക്കാറില്ല.
നമ്മുടെ വ്യാവഹാരിക ഭാഷയില്‍ ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ദിവസവും ഉപയോഗിക്കുന്നുണ്ട്.
സൂചികുത്താന്‍ ഇടമില്ല - മണലിട്ടാല്‍ താഴെ വീഴില്ല -
ഇങ്ങനെ തുടങ്ങി എണ്ണിയാല്‍ തീരാത്ത ഉദാഹരണങ്ങള്‍.
ഇതിനെയൊന്നും തന്നെ ആരും വാച്യാര്‍ത്ഥത്തില്‍ എടുക്കാറില്ല.
മറിച്ച് ലക്ഷ്യാര്‍ത്ഥത്തെ സ്വീകരിക്കുന്നു,
ഇവിടെയും ഇതുപോലെ ലക്ഷ്യാര്‍ത്ഥത്തെ സ്വീകരിക്കേണ്ടുന്ന ഒരുപാട് ഇടങ്ങളുണ്ട്.
ഇവിടെ പറയുകയാണ് ഭൂമി രസാതലത്തിലേക്കു പോയി,
രസനയുടെ തലത്തിലേക്ക് , രസാതലത്തില്‍ നിന്നും ഭൂമിയെ ഉദ്ധരിക്കുന്നതിനു വേണ്ടി പന്നിയായിട്ട് അവതരിച്ചു.
പന്നിയെന്നല്ല ഇവിടെ പറയുന്ന പേര്.
സൂകരം =സുഷ്‌ടും കരം,ശരിയായ കര്‍മ്മം എന്നര്‍ത്ഥം,
വരം എന്നു പറഞ്ഞാല്‍ ശ്രേഷ്‌ഠം. അഹം= ദിനം.
ശ്രേഷ്‌ഠമായ ദിനം എന്നാണ വരാഹം എന്ന വാക്കിനര്‍ത്ഥം.
ഭൂമി എന്നു പറഞ്ഞാല്‍ എന്ത്?
അന്നമയം ഹി സോമ്യമനഃ -കുട്ടി അന്നമയമാകുന്നു മനസ്സ്.
നമ്മള്‍ കഴിക്കുന്ന അന്നം ഭൂമിയാണ്.
ഭൂമിയുടെ മറ്റൊരു രൂപമാണ് മനസ്സ്,
മനസ്സിന്റെ പതനം ഭൂമിയുടെ പതനമാണ്.
രസാതലഗതാം മഹീം എന്നാണ് പറഞ്ഞിരിക്കുന്നത്.
നമ്മളും നമ്മുടെ പതനവും ഈ വിഷയങ്ങളിലാണ്,ശബ്‌ദത്തിലും സ്‌പര്‍ശത്തിലും രസത്തിലും രൂപത്തിലും ഗന്ധത്തിലും,
രാമായണം ചിന്ത ചെയ്‌തു നോക്കൂ,സീത ഭൂമിയുടെ representation ആണ്.
സീത ഭൂമിയുടെ പുത്രിയാണ് ഭൂമിയില്‍ നിന്നാണ് ഉണ്ടായത്.
ഭൂമിയിലേക്കു തന്നെ പോയി.
സീത എന്നു പറഞ്ഞാല്‍ മനസ്സാണ്.
രാമന്‍ എന്നു പറഞ്ഞാല്‍ ബോധമാണ്,ആ ബോധത്തില്‍ നിന്നും മനസ്സ് അകലുന്നു. ഏതിലേക്ക്?
വിഷയങ്ങളിലേക്ക്,
എന്താണ് വിഷയം?
ശക്തമായ വിഷയം കാഞ്ചനം സ്വര്‍ണ്ണം.
ദശകണ്‌ഠന്‍ പത്തു തലയുള്ളവന്‍,
പത്ത് ഇന്ദ്രിയങ്ങളെ പ്രതിനിധാനം ചെയ്യുന്നു ദശകണ്‌ഠന്‍.
വളരെ simbolic ആയ കഥയാണ് രാമായണം.
ഇങ്ങനെ ശബ്‌ദസ്‌പര്‍ശരസരൂപഗന്ധാദികളില്‍ പതിക്കുന്ന നമ്മളെ നാം തന്നെ ഉദ്ധരിക്കേണ്ടത് അനിവാര്യമാണ്.
നമ്മുടെ ഉദ്ധാരണമാണ് വരാഹത്തിലൂടെ നാം പഠിക്കേണ്ടത് അറിയേണ്ടത്.
ഇതെല്ലാം ഉപനിഷത്തിനു സമ്മതമായ വാക്കുകളാണ് നിങ്ങളോടു പറഞ്ഞു തരുന്നത്. ചിന്മയാനന്ദസ്വാമികള്‍ പറയും ഇങ്ങനെ ഭൂമിയില്‍ നിന്നാണ് സീത ഉണ്ടായത് എങ്കില്‍ ഭാരതത്തില്‍ കൃഷി പണി പണ്ടേ നിന്നിട്ടുണ്ടാകും.
ആരും ധൈര്യമായിട്ട് കലപ്പ ഇറക്കുകയില്ല........
ഭൂമി അന്നമാകുന്നു .എന്തുക്കൊണ്ടെന്നാല്‍ നാം കഴിക്കുന്ന ആഹാരം ഭൂമിയാണ്. ഭൂമിയുടെ വികാസമാണ്. ആ അന്നമാണ് മനസ്സാകുന്നത്.
ചിലരെ കുറിച്ച് പറയുന്നു.,,
ഏതോ ഗര്‍ത്തത്തില്‍ പോയി വീണിരിക്കുന്നു,
ആ ഗര്‍ത്തമാണ് രസാതലഗതാം മഹീം,
വിദ്യാഭ്യാസക്കാലത്ത് പ്രത്യേകിച്ച് വളരെ പ്രധാനമാണ് വരാഹഅവതാരം.
കുട്ടികള്‍ക്ക് ഇത് പറഞ്ഞുകൊടുക്കണം.
ഇന്ന് കാണുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ പയോഗം. ആറാം ക്ലാസ്സ്, ഏഴാം ക്ലാസ്സ് മുതല്‍ കുട്ടികള്‍ തുടങ്ങുന്നു.
ഇവരെ പിടിക്കാന്‍ കാത്തിരിക്കുന്ന വേടന്മാര്‍ ഉണ്ട്.,,
മധുസൂദനന്‍ നായരുടെ നല്ലൊരു കവിതയുണ്ട്.
"ഒരു കിളിയും അഞ്ചു വേടന്മാരും
കിളി ചോദിക്കുകയാണ്
കാട്ടില്‍ പോണ വഴിയേത് കാട്ടിതരുവാന്‍ ആരുണ്ട്
കാടറിയാക്കിളി കഥയറിയാക്കിളി കരളാല്‍ ഒരുമൊഴി ചോദിച്ചു കരളാല്‍ ഒരു മൊഴി ചോദിച്ചു.
കിളി അങ്ങനെ ആത്മാര്‍ത്ഥമായി ചോദിച്ചപ്പോള്‍ കിളിക്ക് വഴി പറഞ്ഞുകൊടുക്കുകയാണ് ഒരാള്‍.
കണ്ണിനു കാണാം തോഴന്‍ കിളിയുടെ കൂട്ടിനു പോകേ വഴിച്ചൊല്ലി
ഇനിയുമൊരാറ് കടക്കേണം കിളി ഈറനുടുത്തു നടക്കേണം
കാണാന്‍ കൈത്തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം
അപ്പോള്‍ ഒരു കുട്ടി ചോദിക്കുകയാണ്, എനിക്കു ഡോക്‌ടറാകാന്‍ എന്താ വഴി, എഞ്ചിനീയറാകാന്‍ എന്താ വഴി എന്നൊക്കെ ചോദിച്ചാല്‍, മോനേ ഇങ്ങനെയൊക്കെ നന്നായി പഠിക്കണം.
അപ്പോഴാണ് അവനു വഴി പറഞ്ഞുകൊടുക്കാന്‍ അഞ്ചു പേര്‍ വന്നത്. അവര്‍ അഞ്ചുപേരും പറഞ്ഞു ഞങ്ങള്‍ വഴി പറഞ്ഞു തരാം എന്ന്.
അങ്ങതിലിങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം
ദേ,ഒരു short cut ഉണ്ട് ,,
അപ്പോള്‍ തോഴന്‍ ഉള്ളില്‍ നിന്നു പറഞ്ഞു
"വഴിയറിയാ കിളി പോകാതെ വിനയേറും വഴി പോകാതെ
തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്മാരുടെ കൂടെപോയ്"
നമ്മുടെ ഉള്ളില്‍ ഒരു തോഴനുണ്ട്.
ആ തോഴന്‍ പറഞ്ഞു, മോനേ പോകണ്ട,
തോഴന്‍ പറഞ്ഞതു കേള്‍ക്കാതെ കിളി വേടന്മാരുടെ കൂടെ പോയി.
ആരാണ് ഈ 5 വേടന്മാര്‍?
ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു-
ഒന്നാമത്തെ വേടന്‍ ആയിരം നിറങ്ങള്‍ കാണിച്ചു,
You tube,Whats App,FB,പലതും കാണിച്ചു കൊടുത്തു.
രണ്ടാമത്തെവന്‍ എരിമണമേറ്റിയ പൂവുകളേറെ മണപ്പിച്ചു- പിന്നെ കൊടുത്തത് നല്ല സ്‌പ്രേയൊക്കെയാണ്.
പിന്നെയൊരു വേടനോ, മുന്തിരി നീരു കുടിപ്പിച്ചു.
മുന്തിരി നീരിലാണ് തുടങ്ങിയത്,
പിന്നെ വൈനിലായി നാടന്‍ വാറ്റായി.,,,,
പിന്നെ ഒരുവനൊ-പൊയ്യിലവില്‍ തുണി കൊയ്‌തൊരു പട്ടാല്‍ പിന്നൊരു വേടനുടുപ്പിച്ചു. വസ്‌ത്രങ്ങളുടെ ലോകത്തിലേക്ക്.
അഞ്ചാമത്തവന്‍ കാതിനു ഇക്കിളി കഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു.
എന്തൊരു കേമമിന്തെന്തൊരു കേമം പൈങ്കിളി തന്നെ മറന്നേ പോയ്.
ഇതാണ് ഗര്‍ത്തത്തിലുള്ള വീഴ്‌ച്ച.
പ്രത്യേകിച്ച് വിദ്യാഭ്യാസക്കാലത്ത് ചിലരൊക്കെ ബാംഗ്ലൂരൊക്കെ പോകുന്നത് ഇങ്ങനെ അലസാ കുലസാ മട്ടിലാണ്.
പിന്നെയാണ് നമ്മളറിയുന്നത് ഇവന്‍ രണ്ടുകൊല്ലമായി കോളേജില്‍ പോകുന്നില്ല,
ഈ കൊടുക്കുന്ന കാശുമായിട്ട് അതിലെയും ഇതിലെയും നടക്കുകയാണ്.
ഇത് നമ്മുടെ മോനാണോ എന്ന് സംശയമാകും,ഒരുകാതില്‍ കമ്മല്‍, കോഴിവാലന്‍ മുടി, സകലയിടത്തും പച്ചയൊക്കെ കുത്തി.,,,,,,
എത്തിയതല്ലോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല-
പിന്നെയാണ് അവന് മനസ്സിലായത് കാട്ടിലല്ല എത്തിയത് ,
ഇവിടെ മണമൊന്നുമില്ല ചൈനീസ് പൂക്കളാണ് ,
അപ്പോഴേക്കും സമയം വൈകിപ്പോയി.,,
നാം തന്നെ നമ്മെ പതിപ്പിക്കുന്ന ഗര്‍ത്തങ്ങളില്‍ നിന്ന് നാം നമ്മെ ഉദ്ധരിക്കുന്ന ഉദ്ധാരണ പ്രക്രിയയ്‌ക്കാണ് വരാഹം, സൂകരം എന്നു പറഞ്ഞത്.
അല്ലാതെ ഏതോ ഒരു പന്നി അതിന്റെ തേറ്റയുടെ മുകളില്‍ ഭൂമിയെ എടുത്തു പൊക്കി എന്നല്ല. ഒരു പ്രയോഗമാണ്. ``ഉദ്ധരേതാത്മനാത്മാനം - നാം നമ്മെ ഉയര്‍ത്തണം,നമുക്കേ സാധിക്കൂ,
ഇത് ഓരോ ദിവസവും അനിവാര്യമാണ് ദിവസവും നമ്മള്‍ പതിക്കാന്‍ സാധ്യതയുണ്ട്.
നമ്മുടെ വാക്കുകളില്‍, പ്രവൃത്തികളില്‍ അവിടുന്നൊക്കെ നമ്മള്‍ നമ്മെ അനുനിമിഷം ഉയര്‍ത്തിക്കൊണ്ടിരിക്കണം.
അനുനിമിഷം നമ്മള്‍ ഉയര്‍ന്നുകൊണ്ടിരിക്കണം.
എപ്പോഴും കൂടെ വേണ്ടതാണ്. വരാഹം= ദിനം ശ്രേഷ്‌ഠമാകുന്നത്.
വരഃ-ശ്രേഷ്൦൯,
അഹം-ദിനം
എന്നെ ഞാ൯ ശ്രേഷ്൦നാക്കുന്പോൾ എന്നിൽ വരാഹം അവതരിക്കുന്നു
അതുതന്നെ സൂകരം-ശരിയായ ക൪മ്മം,സത് ക൪മ്മം
എനിക്കു ചെയ്യാവുന്ന ഏറ്റവും നല്ലക൪മ്മം എന്നെ പതിക്കാ൯ അനുവദിക്കാതിരിക്കുക.
അവതാരം എന്നു പറയുമ്പോള്‍ ഏതോ ഒരുക്കാലത്ത് ഭഗവാനെന്നു പറയുന്ന ഒരു ശക്തിവിശേഷം പ്പ്രത്യേക രൂപത്തിലുള്ള ജീവജാലങ്ങളായി ജനിച്ച് ഉദ്ദേശത്തെ തീര്‍ത്തിട്ട് പോയ
ജീവശാസ്‌ത്രത്തിലും മറ്റും നമ്മള്‍ പഠിച്ചിട്ടുള്ള,
കുറെക്കാലം ഭൂമിയില്‍ ജീവിച്ച് പ്രകൃതിയുടെ പലവിധത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും അല്ലാത്തതും ഒക്കെയായി വംശനാശം വന്നിട്ടുള്ള എത്രയോ ജീവജാലങ്ങള്‍ ഈ ഭൂമണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ട്.
അത്തരത്തില്‍ വംശനാശം വന്ന ജീവജാലങ്ങളല്ല അവതാരങ്ങള്‍ എന്നു ആദ്യം അറിയുക.
തുടരും...)
~ ~ സനാതന ധ൪മ്മരഹസ്യം Part 21 ~~
-അവതാരം -
ഭാരതീയ ആധ്യാത്മികതയ്‌ക്കു പറ്റിയിട്ടുള്ള ഏറ്റവും വലിയ അപചയമെന്നു പറയുന്നത് ഇതൊരു വിദ്യാഭ്യാസപദ്ധതി ആണ് എന്ന് തിരിച്ചറിയാതേപോയതാണ്.
പ്രപഞ്ചത്തെ സംബന്ധിക്കുന്ന അറിവ്,
നമ്മെ സംബന്ധിക്കുന്ന അറിവ്,ജീവിതത്തിന്റെ മൂല്യങ്ങള്‍,സാമൂഹ്യജീവി എന്ന നിലയില്‍ നമ്മള്‍ മറ്റുള്ളതുമായിട്ട് ഇടപഴകുന്നതെങ്ങിനെ ?
ഇങ്ങനെയുള്ള നല്ല അറിവ്,പകര്‍ന്നുതരുന്ന ശാസ്‌ത്രമാണിത്.
പ്രത്യേക വഴിപാടുരൂപത്തില്‍ ആരാധന ചെയ്‌താല്‍ നമ്മുടെ ഭൗതികജീവിത ആവശ്യങ്ങള്‍ നിറവേറ്റിക്കിട്ടും എന്ന് ആരാണോ നിങ്ങള്‍ക്കു പറഞ്ഞുതന്നത് അവരൊക്കെ അറിവ് പൂര്‍ണ്ണമല്ലാത്തവരോ അവിവേകികളോ ആണ്.
ധര്‍മ്മശാസ്‌ത്രങ്ങള്‍ വേണ്ടവണ്ണം മനസ്സിലാക്കാത്തതു കൊണ്ട് ഉണ്ടായ അജ്ഞാനങ്ങളാണ്.
ഇത്തരത്തിലുള്ളതൊന്നും ധര്‍മ്മശാസ്‌ത്രത്തില്‍ പറയപ്പെട്ടിട്ടില്ല.
നിങ്ങളില്‍ പലര്‍ക്കും രൂഢമൂലമായിരിക്കുന്ന വിശ്വാസങ്ങള്‍ ഇതൊക്കെ തന്നെയായിരിക്കും. ജന്മമെടുത്തു ആ കര്‍മ്മം പൂര്‍ത്തിയാക്കിയപ്പോള്‍ അത് പോയി.
ഈയൊരു ചിന്തയാണ് നമ്മളെ ധര്‍മ്മത്തില്‍ നിന്ന് വളരെ ദൂരെ നിര്‍ത്തുന്നത്.
നമ്മളെ പിടിച്ചുകൊണ്ടുപോകുന്നത് പത്തിരുപത്തിയയ്യായിരം വര്‍ഷം പിറകിലേക്ക്.
നമ്മുടെ ലളിതമായ ചോദ്യം അങ്ങനെ പല ഉദ്ദേശത്തിനു ജീവിക്കുകയും ഈ ലോകം വിട്ട് പോവുകയും ചെയ്‌തിട്ടുള്ള മനുഷ്യന്മാരാകട്ടെ ജീവജാലങ്ങളാകട്ടെ ആരൊക്കെയോ ആകട്ടെ അതിനെ കുറിച്ച് നമ്മള്‍ ഇപ്പോള്‍ ചിന്തചെയ്‌തതുകൊണ്ട് എന്താണ് പ്രയോജനം?
ഇതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.
പത്തിരുപത്തിയയ്യായിരം കൊല്ലം മുമ്പ് നടന്ന സംഭവ വികാസങ്ങള്‍ നിങ്ങള്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്‌തതുകൊണ്ട് നിങ്ങളുടെ നിത്യ ജീവിതത്തിനു പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.
ഇതൊരു പഠനവിഷയമാണ് നിങ്ങളിലെ നിങ്ങളെ കണ്ടെത്തുന്നതിനുള്ള പാഠ്യപദ്ധതിയാണ് ഇതു ജീവിതഗന്ധിയാണെന്നു പറഞ്ഞാല്‍ നമ്മുടെ നിത്യജീവിതത്തിനു ഇതിനൊരുപാട് സമ്മാനിക്കാനുണ്ട്.
അതുകൊണ്ടാണ് അവതാരത്തെ കുറിച്ച് വ്യാസര്‍ അവസാനം പറഞ്ഞത്
"ജന്മ ഗുഹ്യം ഭഗവതോ യ ഏതത് പ്രയതോ നരഃ
സായം പ്രാതര്‍ഗൃണന്‍ ഭക്ത്യാ ദുഃഖഗ്രാമാദ് വിമുച്യതേ"
ഇത് രാവിലെയും രാത്രിയിലും അനുസന്ധാനം ചെയ്യാനുള്ളതാണ്.
എന്നു പറഞ്ഞാല്‍ ഞാന്‍ ഇത് അവതരിപ്പിക്കണം.
അങ്ങനെയാണെങ്കിലോ ദുഃഖത്തില്‍ നിന്നും പൂര്‍ണ്ണമായും നിവൃത്തിയുണ്ടാകും.
എന്റെ അസ്വസ്ഥതകളെ പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യുന്നതിനു ഞാന്‍ ഇത് അവതരിപ്പിക്കണം.
ഇത് രഹസ്യവുമാണ്,
അങ്ങനെയാണ് എങ്കില്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ അവന്‍ അവതരിപ്പിക്കേണ്ടുന്ന ആദ്യത്തെ അവതാരം എന്താണ്?
അവിടെയാണ് നമ്മള്‍ സനകാദികളെ പരിചയപ്പെടുന്നത്.
ഇവര്‍ നാലുപേരും ബുദ്ധിയുമായി ബന്ധപ്പെട്ടതാണ്.
മനുഷ്യനെന്നത് കേവലം ശരീരം മാത്രമല്ല,ശരീരത്തിനപ്പുറത്ത് അവനൊരു മനസ്സുണ്ട്. ശരീരത്തിന് ആഹാരം എപ്രകാരം ആവശ്യമാണോ അതുപോലെ മനസ്സിനും ആഹാരം ആവശ്യമാണ്.
മനസ്സിന്റെ ആഹാരമാണ് വിനോദങ്ങള്‍, കല, സാഹിത്യം, നൃത്തം, സംഗീതം ഇതൊക്കെ മനസ്സിന്റെ അന്നമാണ് ശരീരത്തിന്റെ അന്നമല്ല.
അന്വേഷണങ്ങളൊക്കെ ബുദ്ധിയുടെ അന്നമാണ്,
അന്വേഷണങ്ങളില്‍ നിന്ന് പലതും വെളിപ്പെട്ടു കിട്ടുന്നു അപ്പഴേ അവന് സമാധാനമുണ്ടാകുന്നുള്ളൂ.
സിദ്ധാര്‍ത്ഥനു ബുദ്ധിയുടെ വിശപ്പ് വല്ലാതെ കൂടിയപ്പോഴാണ് വീടുവിട്ട്, രാജ്യം വിട്ട് പോകുന്നത്. നമുക്കത്തരത്തിലൊരു വിശപ്പില്ലാത്തതുകൊണ്ടാണ് വീട്ടിലിരിക്കുന്നത്.
12- 24-വയസ്സുവരെയാണ് അതിന്റെ catching period.
ഈ സമയം കഴിഞ്ഞാല്‍ പിന്നെ മറ്റു ഘട്ടങ്ങളിലേക്കു കടക്കണം.
ഈ ഘട്ടത്തില്‍ എല്ലാ അറിവുകളും നേടണം. 12-24 അതാണ് education period.
സനകാദികളെ പുരാണസംബന്ധിയായി കാണുന്ന സമയത്ത് നാലു കുമാരന്മാര്‍,
ഇവര്‍ വലുതായിട്ട് ഒരുപുരാണത്തിലും കണ്ടിട്ടുണ്ടാകില്ല.
ഇവര്‍ നാലുപേരും ഒരുമിച്ചേ നടക്കൂ.
ഈ നാലുപേരും എപ്പോഴും നമ്മളിലുണ്ട് എങ്കില്‍ നമുക്ക് കാര്യങ്ങളെ ഗ്രഹിക്കാനുള്ള ശേഷി ഉണ്ട്.
ഓരോന്നും ഗ്രഹിക്കാനുള്ള സാമര്‍ത്ഥ്യം.
കഥയുടെ format, ഉപയോഗിച്ച വാക്കുകള്‍, അതില്‍ ഉപമ, ഉദാഹരണങ്ങള്‍, ദൃഷ്‌ടാന്തങ്ങള്‍ ഇതൊക്കെ വളരെ ശ്രദ്ധിച്ച് മനസ്സിലാക്കണം.
അതിനെ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കരുത്.
വാച്യാര്‍ത്ഥവും ലക്ഷ്യാര്‍ത്ഥവും നമ്മള്‍ എപ്പോഴും ശ്രദ്ധിക്കണം.
നമ്മുടെ വ്യവഹാരത്തില്‍ തന്നെ നമ്മള്‍ ലക്ഷ്യാര്‍ത്ഥങ്ങളെയാണ് സ്വീകരിക്കാറ്. വാച്യാര്‍ത്ഥത്തെ സ്വീകരിക്കാറില്ല.
take your seat എന്നു പറഞ്ഞാല്‍ ആരും കസേരയെടുത്ത് കൊണ്ടു പോകാറില്ല.
നിങ്ങള്‍ക്ക് അതിലൊന്നും യാതൊരു കണ്‍ഫ്യൂഷനുമില്ല.
ചിലര്‍ക്ക് ഇവിടെ മാത്രം കണ്‍ഫ്യൂഷന്‍,
കാരണം പഠിച്ചത് അങ്ങനെയാണ് ബോധപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞിട്ടോ അറിയാതെയോ, ഈയൊരു ദുരന്തം നമുക്ക് സംഭവിച്ചിട്ടുണ്ട്,
ഇത് അക്ഷരാര്‍ത്ഥത്തില്‍ വിശ്വസിക്കാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത വിധത്തിലാണ് പുരാണങ്ങളാണെങ്കിലും ഇതിഹാസങ്ങളാണെങ്കിലും മുഴുവന്‍ ചമച്ചിട്ടുള്ളത്.
കഥാരൂപത്തില്‍ പറഞ്ഞാല്‍ നമ്മളങ്ങോട്ട് വിശ്വസിക്കും.
അതിനൊരു വൈചിത്ര്യം, യുക്തിയില്ലായ്‌മ ഉണ്ടാകുമ്പോള്‍ നമ്മള്‍ ആലോചിക്കും,
ഇതെന്താ ഇങ്ങനെ?
അപ്പോഴാണ് ബുദ്ധി ഉണരുന്നത്,കാര്യം മനസ്സിലാകുക.
മനസ്സിനെ നിശ്ചലമാക്കികൊണ്ട് ബുദ്ധിയോടു സംസാരിക്കുകയാണ്.
താഴ്‌ന്നു പോയ ഭൂമിയെ വരാഹമാകുന്ന പന്നി തേറ്റകൊണ്ട് എടുത്ത് പൊക്കി എന്നു പറയുമ്പോള്‍ നമ്മുടെ ബുദ്ധി ഉണരുകയില്ല എങ്കില്‍ മനസ്സു കല്‍പ്പിക്കുന്ന വേറൊരു സംഭവമുണ്ട്.
ഭഗവാനല്ലേ, ഭഗവാന്‍ വിചാരിച്ചാല്‍ എന്താ നടക്കാത്തത്,
ഇത്ര ബുദ്ധിമുട്ടിയൊക്കെ ഭഗവാന്‍ ഈ തേറ്റകൊണ്ട് പൊക്കണോ,
സങ്കല്‍പിച്ചാല്‍ പോരെ?
കുട്ടികള്‍ ചോദിക്കാറുണ്ട്, തേറ്റകൊണ്ട് ഭൂമിയെ പൊക്കിയപ്പോള്‍ പന്നിയുടെ കാലൊക്കെ എവിടെയാണ് ഉറച്ച് നിന്നത്.?
അമ്മൂമ്മ പറഞ്ഞു;
നീയങ്ങനെയൊന്നും ചോദിക്കരുത്. ഭഗവാനല്ലേ, ഭഗവാന് അങ്ങനെയൊക്കെ സാധിക്കണം. കുട്ടിയുടെ സംശയം എന്തിനാണ് ഭഗവാന്‍ ഇത്ര complecated ആയി ഇതൊക്കെ ചെയ്യുന്നത് എന്നാണ്.
ഇതൊരു simple സംഭവമല്ലേ complication ഒക്കെ ഒഴിവാക്കാമല്ലോ ഭഗവാന്.
കുട്ടിക്ക് മനസ്സിലാകാത്തത് വരാഹം ഇങ്ങനെ അവതരിക്കുമ്പോള്‍ അമ്മൂമ്മ എന്തിനാണ് പാനകത്തിനു ശീട്ടാക്കുന്നത് ?
വരാഹം എന്നു പറഞ്ഞാല്‍ നമ്മളെ നാം ഉദ്ധരിക്കുക.
ദിവസവും നാം നമ്മളെ ഉദ്ധരിക്കണം.
തുടരും...)
~ ~ സനാതന ധ൪മ്മരഹസ്യം Part 22 ~~
-അവതാരം - 3
"തൃതീയമൃഷിസര്‍ഗ്ഗം ച ദേവര്‍ഷിത്വമുപേത്യ സഃ
തന്ത്രം സാത്വതമാചഷ്‌ട നൈഷ്‌കര്‍മ്മ്യം കര്‍മ്മണാം യതഃ"
ഇവിടെ മൂന്നാമത്തേത് നാരദനെയാണ് പറയുന്നത്.
ആരാണ് നാരദന്‍?
നാരദന്‍ എന്നാല്‍ നമ്മളെ സംബന്ധിച്ച് ഏഷണിക്കാരന്‍ എന്നാണ്.
നാരം ദദാതി ഇതി നാരദ: -
പരമാത്മാവിനെ സംബന്ധിക്കുന്ന അറിവിനെയാണ് നാരം എന്നു പറയുന്നത്.
ആ നാരത്തെ,അറിവിനെ നല്‍കിയവന്‍ നാരദന്‍,
അറിവിനെ പ്രദാനെ ചെയ്യുന്നവന്‍ നാരദനാണ്,
ദേവര്‍ഷി നാരദനാണ് ഭക്തിശാസ്‌ത്രത്തിന്റെ ഉപജ്ഞാതാവ് എന്ന് അറിയപ്പെടുന്നത്,
ഭക്തിയെ സംബന്ധിക്കുന്ന ആധികാരിമായിട്ടുള്ള ഗ്രന്ഥം എന്ന് വിശേഷിപ്പിക്കാവുന്നതാണ് നാരദ ഭക്തിസൂത്രങ്ങള്‍.
ഭക്തിയെന്നു പറഞ്ഞുകഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ പോകല്‍, നെറ്റിയില്‍ തൊടുന്ന കുറി,കാവിവസ്‌ത്രം,വഴിപാടുകള്‍,ഭക്തിക്ക് അങ്ങനെയൊരു നിര്‍വ്വചനമൊന്നുമില്ല.
സാത്വസ്‌മിന്‍ പരമപ്രേമ രൂപ- അവനവനില്‍ ഉള്ള പരമമായ പ്രേമത്തെയാണ് ഭക്തി,
ഭക്തിയുടെ ആചാര്യന്‍ നാരദന്‍ തന്നെ വ്യാഖ്യാനിച്ചു.
വിശ്വാസമല്ല ഭക്തി പരമമായ പ്രേമമാണ്,
പ്രേമം അറിവില്‍ നിന്നുണ്ടാകുന്നതാണ്,അറിവില്ലായ്‌മയില്‍ നിന്നല്ല.
നിഷ്‌കാമമായി കര്‍മ്മത്തെ ചെയ്യുന്നതിനായികൊണ്ട് നാരദന്‍ അവതരിച്ചു.
നമുക്ക് വേണ്ടത് കര്‍മ്മത്തിലെ പ്രേമമാണ്.
പ്രേമപൂര്‍വ്വമായി കര്‍മ്മത്തെ നാം അവതരിപ്പിക്കേണ്ടത് അനിവാര്യമാണ്.
നമ്മുടെ കര്‍മ്മങ്ങളെല്ലാം അറിവിന്റെ നിറവിലായിരിക്കണം,
നമ്മള്‍ നമുക്കുവേണ്ടി ചെയ്യുന്നതിലും മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുന്നതിലും ഉത്സാഹം, താല്‍പര്യം, ശ്രദ്ധ ഇതൊക്കെ വന്നുകഴിഞ്ഞാല്‍ ആ കര്‍മ്മം പ്രേമപൂര്‍വ്വമായ കര്‍മ്മമായി.
വിവാഹം കഴിഞ്ഞ് നിങ്ങളുടെ ഭാര്യ ആദ്യമായി ഉണ്ടാക്കി തന്ന ചായ എങ്ങനെയുണ്ടായിരുന്നു. പ്രേമപൂര്‍വ്വമായ ചായ.
അത് കൊണ്ടു തരുവാന്‍ അവര്‍ക്ക് എന്തൊരു ശ്രദ്ധയായിരുന്നു.
ഇപ്പഴോ?
എവിടെ പ്രേമം നഷ്‌ടപ്പെടുന്നുവോ അവിടെ അതിന്റെ പരിശുദ്ധി നഷ്‌ടപ്പെടും.
ആരില്‍ നമുക്ക് പ്രേമമുണ്ടോ,
അവിടെ ശ്രദ്ധയുണ്ടാകും....
ആധുനിക ലോകത്തിലെ പ്രേമം കാമമാണ്.
കാമകാവ്യങ്ങള്‍ക്കാണ് നമ്മള്‍ പ്രേമകാവ്യമെന്നു പറയുന്നത്.
തനിക്കു പ്രിയപ്പെട്ടത് എന്ന് തോന്നുന്നതിനെ സ്വന്തമാക്കാന്‍ വേണ്ടി താന്‍ എന്തിനും തയ്യാറാകുന്നു.
മരണം വരെ വരിക്കുക,
പ്രേമത്തിനു മരണമില്ല,വിവാഹവുമില്ല,പ്രേമം മാത്രമേയുള്ളൂ.
കാമം വേറെ പ്രേമം വേറെ.
നതു കാമയമാനാം -അത് കാമസ്വരൂപമാര്‍ന്നതല്ല,
അമൄതസ്വരൂപാത് - മരണമില്ലാത്തത്
മൂന്നാമത്തെ അവതാരമായ നാരദ൯ നമ്മിൽ അവതിക്കേണ്ടത് നാം ചെയ്യന്ന ക൪മ്മങ്ങളിലെ മനോഹാരിതയിലൂടെയാണ്,
നമ്മുടെ ക൪മ്മങ്ങൾ നാരദരുടെ വീണയിൽനിന്നുദിക്കുന്ന മധുരസംഗീതം പോലെ മറ്റുള്ളവ൪ക്ക് അനുഭവപ്പെടട്ടെ...............
തുടരും...)
~ ~ സനാതന ധ൪മ്മരഹസ്യം Part 23 ~~
-അവതാരം - 4
"തുര്യേ ധര്‍മ്മകലാസര്‍ഗ്ഗേ നരനാരായണവൃഷീ
ഭൂത്വാത്മോപശമോപേതമകരോദ് ഗുശ്ചരം തപഃ"
നാലാമത്തെ അവതാരം നരനും നാരായണനും,
ധര്‍മ്മദേവനു മൂര്‍ത്തിയില്‍ ജനിച്ച രണ്ടു മക്കളാണ് നരനും നാരായണനും.
എന്താണ് നരനാരായണന്മാരുടെ ജന്മത്തിന്റെ ഉദ്ദേശം ?
തപസ്സുചെയ്യുന്നതിനായികൊണ്ട്,
നാലാമത് നമുക്ക് വേണ്ടത് തപസ്സാണ്,
ഇന്ന് ഇല്ലാത്തതും അതാണ്,
എന്താണ് തപസ്സ്?
പ്രതികൂലമായിട്ടുള്ളതിനെ സസന്തോഷം സഹിക്കാനുള്ള സഹനസാമര്‍ത്ഥ്യത്തെയാണ് തപസ്സ് എന്നു പറയുന്നത്.
ഒരു കുട്ടി പരീക്ഷയ്‌ക്ക് ഉറക്കമൊഴിഞ്ഞ് പഠിക്കുന്നു.
ആ സമയത്ത് അവനെ നിദ്ര വല്ലാതെ തടസ്സപ്പെടുത്തുന്നു.
എന്നാലും ആ നിദ്രയെ ജയിക്കാന്‍ വേണ്ടി തണുത്തവെള്ളംകൊണ്ട് മുഖം കഴുകി,
താന്‍ ഇപ്പോള്‍ കിടന്നുറങ്ങിയാല്‍ ശരിയാകില്ല എന്നു കരുതി,
സന്തോഷപൂര്‍വ്വം തന്റെ ഉറക്കത്തെ മാറ്റി നിര്‍ത്തി പഠിക്കാനുള്ള വിഷയത്തെ പഠിക്കുന്ന അവന്റെ ആ പ്രവര്‍ത്തിക്ക് തപസ്സ് എന്നാണ് പറയുക.
ഒരമ്മ കുട്ടിയെ ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന കാലം വരെ അവര്‍ക്കുണ്ടാകുന്ന ദേഹാസ്വസ്ഥ്യങ്ങളെല്ലാം സസന്തോഷം സഹിക്കുന്ന തപസ്സാകുന്നു.
സൄഷ്ഠികളെല്ലാം തപസ്സിൽനിന്നണ്,
വിത്ത് മണ്ണിനുള്ളിൽ മഴയ്കായി തപം ചെയ്യുന്നത്,കോഴി മുട്ടയുടെ മുകളിൽ ഇരിക്കുന്നത്,
നമ്മുടെ ക൪മ്മങ്ങളെല്ലാം തപസ്സിൽനിന്നാരംഭിക്കട്ടെ,
വ്യാവഹാരികലോകത്തും തപസ്സ് അനിവാര്യമാണ്,
ആരോഗ്യ വിദ്യാഭ്യാസ കാ൪ഷിക വ്യാവസായിക രംഗത്ത് നാം ഇന്നനുഭവിക്കുന്ന നന്മകൾ നമ്മുടെ പൂ൪വ്വികരുടെ തപസ്സിന്റെ ഫലമാണ്,
തപസ്സുണ്ടെങ്കിലേ നമുക്ക് എന്തും നേടാന്‍ സാധിക്കുകയുള്ളൂ,
ധര്‍മ്മാനുസൃതമായ മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യത്തിലെത്തണം എന്നു മാത്രം.
1.ബ്രഹ്മചര്യം,2. ഉദ്ധാരണം, 3.പ്രേമപൂര്‍വ്വമായ കര്‍മ്മം, 4.തപസ്സ്.
ഇതൊക്കെ നമ്മുടെ ജീവിതത്തില്‍ പരമപ്രധാനങ്ങളായ മൂല്യങ്ങളാണ്.
തുടരും...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ