2017 ജനുവരി 8, ഞായറാഴ്‌ച

കനലായി എരിഞ്ഞിരുന്ന എന്റെ  മനസ്സ് തണുപിച്ചു നിറഞ്ഞു പെയ്ത മഴയ്ക്കും ചുട്ടുപൊള്ളുന്ന മരുഭൂമിയിൽനിന്നും മനസ്സിന് കുളിര്മയേകുന്ന  പച്ചപ്പിനും   ഞാന്‍ നിന്‍റെ പേര് നല്‍കുന്നു.{ ഹരിത }

മഴ എന്നും എന്റെ പ്രണയത്തെ ഉണർത്തിയിരുന്നു .

ഞാൻ സ്വപ്നങ്ങളിലെ  പ്രണയിനിയുടെ മുഖമാണ് നിനക്ക് .

ഇന്നത്തെ എന്റെ ചിന്തകൾ നിന്നെകുറിച്ചാണ് . 

നിന്നോടൊത്തുള്ള ഓർമകൾ എന്റെ ജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്നു .

കാലങ്ങളായി ഞാൻ മനസ്സിലിട്ട് താലോലിച്ച മുഖമാണ് നിനക്ക് 

പ്രണയം എന്തെന്ന് ഞാനറിഞ്ഞതും നിന്നിലൂടെയാണ് .

സുഖവും നൊമ്പരങ്ങളും ഇല്ലാത്ത പ്രണയം വ്യർത്ഥമാണ്

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള ദൂരം കുറയുമ്പോൾ ഞാൻ ദേഷ്യപ്പെടാറുണ്ട് .

എനിക്കറിയില്ല എനിക്ക് ഭ്രാന്താണ്  

ആ ഭ്രാന്ത് നിന്നോട് ആണ് . 

അടങ്ങാത്ത പ്രണയം. 

നിന്നെ എന്നോട് ചേർക്കാനുള്ള ആവേശം 

സുഖമുള്ള  ഭ്രാന്ത്. മനുഷ്യര്‍ക്കല്ലാതെ, മറ്റൊരു ജീവജാലത്തിനും വിധിച്ചിട്ടില്ലാത്ത ഭ്രാന്ത്. എനിയ്ക്കിഷ്ടമായ ഭ്രാന്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ