2016 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഒരു നാള്‍ ഞാനും പെയ്യും ഒരായിരം തുള്ളികളും പേറി ഈ മണ്ണിന്‍റെ ആത്മാവിലേക്ക്

2016 സെപ്റ്റംബർ 18, ഞായറാഴ്‌ച

ഞാൻ

ഞാനൊരു ഭയങ്കര സംഭവാന്ന് നിങ്ങൾക്കൊക്കെ തോന്നീട്ടുണ്ടാകും എന്നാ അല്ല. കാരണം എന്റെ സ്വഭാവം എനിക്കറിയാം
എന്നില്‍ എനിക്കേറ്റവും ഇഷ്ടപെടാത്ത ഒരു സ്വഭാവമാണ്  എന്റെ ദേഷ്യപ്പെടൽ രണ്ടാമത് ഒരുപാട് സ്നേഹമുള്ളവരോടുള്ള  അമിതമായ ഇടപെടല്‍ .
സ്നേഹിച്ചാല്‍ ആത്മാര്‍ഥമായി സ്നേഹിക്കും ഇല്ലെങ്കില്‍ സ്നേഹം ഉണ്ടാകില്ല.
പലപ്പോഴും ഞാന്‍ ആലോചിക്കും എന്താണ്ട്രാ നീ ഇങ്ങനെ .
ക്ഷമയാണ് ധീരന്റെ ലക്ഷണം എന്ന വിവേകാനന്ദന്റെ വാക്കുകൾ  മനസ്സില്‍ ഉണ്ട് എങ്കിലും ചില സമയം അത് കൈ മോശം വന്നു പോകും .
പക്ഷെ ആ മുന്‍കോപത്തിനു അതികം ആയുസ്സും ഉണ്ടാകില്ല ..വേഗം തണുക്കും പക്ഷെ അപ്പോഴേക്കും അത് അനുഭവിച്ചവരുടെ ഹൃദയത്തില്‍ അത് ആഴത്തില്‍ മുറി വുണ്ടാക്കിയിരിക്കും.   എന്റെ ചങ്ക് ആയ ഭാര്യക്കും അമ്മയ്ക്കും ഇഷ്ട്ടപെടാത്തതും അതാകും ചിലപ്പോൾ.
കുറേ വേദനിപ്പിച്ചിട്ട് ആശ്വസിപ്പിക്കുന്നതും ഞാൻ തന്നെ അതാണ് വിറ്റ്.

പിന്നെയുള്ളത് ഒരുപാടിഷ്ടപെടുന്നവരില്‍ എടുക്കുന്ന അമിത സ്വാതന്ത്ര്യം .. അതൊരു മോശം സ്വഭാവം ആണെന്ന് എനിക്ക് തന്നെ അറിയാം പക്ഷെ എങ്കിലും ചില സമയങ്ങളില്‍ കൈ വിട്ടു പോകും ... അതവരോടുള്ള ഇഷ്ടം കൊണ്ടായിരുന്നു എന്ന് ചിലര്‍ പെട്ടന്ന് തിരിച്ചറിയും ചിലര്‍ ഒരുപാട് നാളുകള്‍ക്കു ശേഷവും ചിലര്‍ അത് മനസ്സിലാക്കുകയും ഇല്ല .

ചുരുക്കി പറഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ വേദനിപ്പിച്ചവരെ ആകും ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചിട്ടുണ്ടാവുക. എന്താലേ ഞാൻ ഇങ്ങനെ.
അവരെയൊക്കെ വേദനിപ്പിക്കാൻ ഈ ജന്മം ഇനി എത്രകാലം ഉണ്ടാകുമോ ആവോ. 

2016 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

മൗനത്തിനു ചിലനേരം വാക്കുകളെക്കാള്‍ മൂര്‍ച്ചയുണ്ടാകും . . അര്‍ബുദത്തിനെക്കാള്‍ വേദനയുണ്ടാവും . മഴവില്ലിനെക്കാള്‍ മനോഹരവും മായിരികും . . . കാട്ടരുവി പോലെ വാചാലമാകും . . . . മരണം പോലെ നിഗൂഡവുമാണ്‌ . . . . അറിയാന്‍ ശ്രമിക്കുകയാണ് നിന്നെ മനസിലാകാന്‍ ശ്രമിക്കുകയാണ് ഞാന്‍ നിന്‍റെ ഈ മൌനത്തെ !!!. .

2016 സെപ്റ്റംബർ 15, വ്യാഴാഴ്‌ച

മാതൃത്വത്തിലും ഉന്നതമായ ഭാവമില്ല

അമ്മയെ മാത്രമേ നമസ്കരിക്കേണ്ടൂ. ധ്യാനത്തിനൊരുങ്ങുന്ന മനസ്സ്‌ അമ്മയെ, പിതൃഭാവത്തെ, ഗുരുവിനെ ഒക്കെ മനസ്സാനമസ്‌കരിച്ചാണ്‌ തുടങ്ങുന്നത്‌. 

എല്ലാ വൈവിധ്യങ്ങളേയും ഉള്‍ക്കൊള്ളുന്ന ഭാവത്തിനായി പിന്നെ ഭൂമിയെ പ്രാര്‍ത്ഥിക്കുന്നു. തേജസ്സായി സൂര്യനക്ഷത്രഗ്രഹജാലത്തെ വണങ്ങുന്നു. സമസ്ത ജീവജാലങ്ങളിലുമുള്ള മഹത്തായ ദര്‍ശനങ്ങള്‍ക്കായി ഓരോന്നിനെയും സ്മരിക്കുന്നു.  
ധ്യാനത്തിനിരിക്കുംമുമ്പുതന്നെ അറിയാനുള്ള ശ്രമത്തില്‍ നിന്ന്‌ ഒരിക്കലും പിന്മാറില്ലെന്നും ഞാന്‍ അറിയുക തന്നെ ചെയ്യുമെന്നുമുള്ള ദൃഢനിശ്ചയം വേണം. 
ധ്യാനത്തിലാണ്‌ നമ്മുടെ എല്ലാ കര്‍മ്മങ്ങളും ആരംഭിക്കേണ്ടത്‌. 
എന്നെ ഇതിനു തയ്യാറാക്കിയ അജ്ഞാതമായ കരങ്ങള്‍ക്കു മുമ്പിലെ സമര്‍പ്പണഭാവമാണ്‌ ധ്യാനം.
മനസ്സുകൊണ്ട്‌ മനസ്സിനെ നിരീക്ഷിക്കുന്ന അങ്ങേയറ്റത്തെ ജാഗ്രതയാണത്‌. പത്മാസനത്തിലും മറ്റും ഇരിക്കുവാനാകാത്തവര്‍ക്ക്‌ കാല്‍നീട്ടിയോ കസേരയിലിരുന്നോ എങ്ങനേയും ധ്യാനിക്ക‍ാം. 
പക്ഷേ, ആത്മാന്വേഷണ വിഷയത്തില്‍ സ്വയം കബളിപ്പിക്കാന്‍ പാടില്ല. ശാന്തമായ മനസ്സില്‍ ഉണ്ടാകുന്ന സംശയങ്ങളാണ്‌ ഒരുവനെ സത്യത്തിലേക്ക്‌ നയിക്കുന്നത്‌. 
അശാന്ത മനസ്സിലെ സംശയങ്ങള്‍ രോഗത്തിലേക്ക്‌ നയിക്കും. അറിയാതെ ചെയ്യുന്ന പ്രവൃത്തികളെല്ല‍ാം ഭ്രാന്താണ്‌. 
ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ അറിവ്‌ വേണം.
ബാഹ്യലോകത്തെ നിരീക്ഷിക്കുന്നതുപോലെ ആന്തരിക ചിത്തവൃത്തികളേയും നിരീക്ഷിക്കുക. 

ശബ്ദങ്ങളേയും നിശബ്ദതയേയും അറിയുക. മനസ്സിനെ നിരീക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സ്‌ ബലമുള്ളതാകുന്നു. 
നിരീക്ഷിക്കാത്ത മനസ്സ്‌ അടച്ചിട്ടമുറിപോലെയാണ്‌. 
ഗുരുവായി പ്രപഞ്ചത്തിലെ ഏതിനെയും സ്വീകരിക്ക‍ാം. 
ഗ്രന്ഥത്തെ, വ്യക്തിയെ, സമുദ്രത്തെ, കരിയിലയെ ഒക്കെ. 
 ഉണര്‍ത്താന്‍ കഴിവില്ലാത്തതിനെ ഗുരുവായി സ്വീകരിക്കരുത്‌. 
അതേപോലെ ശിഷ്യഭാവം ആടിയുലയുന്നതാകരുത്‌. 
ഗുരുവില്‍ പൂര്‍ണസമര്‍പ്പണം വേണം. 

മതം, ആചാര്യന്മാര്‍, ഗുരു തുടത്തിയ വേഷങ്ങളിലുള്ള പലതിനും വിഷമങ്ങള്‍ ഉണ്ടായിരിക്കലാണ്‌ ആവശ്യം. പ്രശ്നപരിഹാരത്തിനായുള്ള പൂജയും ഹോമവുമൊക്കെ നടത്തലാണവരുടെ തൊഴില്‍. അത്തരക്കാരുടെ പിറകെ പോകരുത്‌.