ചില ചെറിയ സത്യാന്വേഷണങ്ങൾ
- ദൈവം ഉണ്ടോ ?
- അപ്പോൾ എങ്ങനെ ആരാധിക്കാം ?
- മതം ഉണ്ടോ ?
- വിഗ്രഹാരാധനയെ കുറിച്ച്
ഒരു കല്ലിലെ അനാവശ്യമായ ഭാഗങ്ങൾ അടർത്തി മാറ്റുന്നു ശിൽപ്പി എന്നിട്ട് നല്ലൊരു രൂപം നൽകുന്നു എന്ന വേറൊരു ഭാഗം കൂടിയുണ്ട് .സർവ്വ ചരാചരങ്ങളിലും ഈശ്വരന്റെ ചൈതന്ന്യം നിറഞ്ഞു നിൽക്കുന്നത് കൊണ്ട് അത്രയും ഉറപ്പുള്ള കല്ലിൽ പോലും അതിനെ ദർശിക്കാൻ സാധിക്കണം എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ വിഗ്രഹങ്ങളും കല്ലിൽകൊത്തിയെടുക്കുന്നത് .
- പുരാണ കഥകളും കഥാപാത്രങ്ങളും ?
ഓരോ കഥാപാത്രങ്ങളും ഓരോന്നിനെ റെപ്രസെന്റ് ചെയ്യുന്നു . ഉദാഹരണത്തിന് കംസൻ എന്നാൽ പണ്ടുകാലത്തു ജീവിച്ചിരുന്ന കംസേട്ടൻ ആണെന്ന് കരുതരുത് .ഓരോ മനുഷ്യന്റെ ഉള്ളിലുള്ള ദുഷ്ചിന്തകളെ അല്ലെങ്കിൽ സത്യത്തിനെതിരെ നിലകൊള്ളുന്ന സ്വഭാവത്തെ പ്രധിനിധീകരിക്കുന്നതാണ് . ഇതെല്ലാ മനുഷ്യരിലും ഉള്ളതാണ് .ഭദ്രകാളി എന്നാൽ കാലത്തിനതീതമായ രൗദ്രഭാവം എന്നാണ് അർഥം .
ഇന്ദ്രന്മാർ / ദേവന്മാർ എന്ന് പറയുന്നത് -പഞ്ചേദ്രിയങ്ങളെ (കണ്ണ്,ചെവി,മൂക്ക്,നാക്ക്,തോക്ക് )ആണ് ഇതിലൂടെയാണ് ഒരു മനുഷ്യൻ ഈ ലോകത്തെ അനുഭവിച്ചറിയുന്നത്. ഇതാണ് ചിത്രങ്ങളിൽ കാണുന്നത് (അഞ്ചു കുതിരകൾ ഒരു തേര് വലിച്ചു പോകുന്നത് ) തേര് എന്നാൽ നമ്മുടെ ശരീരം എന്നർത്ഥം (ക്ഷേത്രം ). തേര് തെളീക്കുന്ന അർജുനൻ (നമ്മുടെ മനസ്സ് ) .അതിനും പിറകിലിരിക്കുന്ന ശ്രീകൃഷ്ണൻ (നമ്മുടെ മനസിനും പിറകിലിരിക്കുന്ന അഹംബോധം ) ഇങ്ങനെ പോകുന്നു ഓരോ കഥാപാത്രങ്ങൾ . യുദ്ധം ആന്തരികമാണ് അതുകൊണ്ട് ഈ യുദ്ധം എന്നും ഓരോ വ്യക്തിയിലും നടന്നുകൊണ്ടിരിക്കുന്നു . പിന്നെ ഇന്നുകാണുന്ന ചിത്രങ്ങളും രൂപങ്ങളും ശിവകാശി കലണ്ടറിൽ ചിത്രകാരന്മാർ രൂപപെടുത്തിയിട്ടുള്ളതാണ് അവരുടെ ഭാവനക്കനുസരിച്ച്
- സ്വർഗ്ഗവും നരകവും
നരകം എന്നാൽ താഴ്ന്ന അവസ്ഥ ,പ്രശ്നങ്ങൾ വിട്ടുമാറാതിരിക്കൽ ,പരാജയങ്ങൾ , വിമർശനങ്ങൾ ഇതെല്ലാം അനുഭവിക്കുന്ന ജീവിതത്തെയാണ് നരകതുല്യം എന്നൊക്കെ പറയുന്നത് അതീലോകത്തുതന്നെ ആണ് .
കർമ്മവും കർമ്മ ഫലവും മനസിലാകാത്തവരാകും കൂടുതൽ സ്വർഗ്ഗ നരക സങ്കൽപ്പക്കാർ (ഒരു പത്താംക്ലാസ്സുവരെ ഞാനും വിശ്വസിച്ചിരുന്നു സ്വർഗ്ഗത്തിൽ ).
നമ്മൾ ചെയ്യുന്ന കർമങ്ങളുടെ ഫലം ഈ ലോകത്തു തന്നെ അനുഭവിക്കുന്നു . ഉദാ :-ഞാൻ കുറച്ചു പണം മോഷ്ടിക്കുന്നു എന്നുവിചാരിക്കുക .മോഷ്ടിച്ചു കഴിഞ്ഞാലും അത് തെറ്റാണെന്ന് എന്റെ മനസ്സ് പറയുന്നുണ്ട് ഞാനീ പണത്തിന് അർഹനാണോ എന്ന് എന്റെ മനസ്സ് എപ്പോഴും എന്നോട് ചോദിക്കുന്നു . ഈ ചോദ്യം തന്നെയാണ് ശാപം എന്നുപറയുന്നത് അത് മനസ്സിലുള്ളിടത്തോളം കാലം ആ പണം എനിക്ക് നല്ല രീതിയിൽ ചിലവാക്കാനാവില്ല .ചെയ്യുന്ന തെറ്റുകളൊക്കെ അതിനനുസരിച്ചിരിക്കും . അതായത് ആന്തരികമായി എല്ലാ മനുഷ്യരും ഒരുപോലെ ആണ് . ഇതെഴുതുമ്പോൾ തന്നെ ചെറിയ ഒരു സംഭവം കൂടി പറയട്ടെ ഒരിക്കൽ ശ്രീനാരായണ ഗുരുവിന്റെ അടുക്കൽ ചെന്ന് ഒരാൾ ചോദിച്ചു അയാളുടെ അയൽവാസിയായ ഒരു കുട്ടി ഷൂ ധരിച്ചപ്പോൾ അതിനുള്ളിലുണ്ടായിരുന്ന തേളിന്റെ കുത്തേറ്റ് മരിച്ചു .ആ കുട്ടിക്ക് സ്വർഗ്ഗം ലഭിക്കുമോ എന്ന് ചോദിക്കുന്നതിന് മുൻപ്തന്നെ ആ തേളിനെന്തെങ്കിലും പറ്റിയോ എന്നായിരുന്നു ഗുരുവിന്റെ ചോദ്യം .
ദൈവം എന്നാൽ മനുഷ്യന്റെ മാത്രം സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ ഭൂമിയിൽ അവതരിച്ചവനല്ല എന്ന് മനസിലാക്കാം ഈ ചോദ്യത്തിൽ .
അതുകൊണ്ട് തന്നെ ദൈവം സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ആളെ എടുക്കാൻ നടത്തുന്ന പരീക്ഷണമാണ് ഭൂമിയിലെ ജീവിതം എന്ന് വിശ്വസിക്കാൻ പാടാണ് .
- പലതരത്തിലുള്ള വിശ്വാസികൾ ആചാരങ്ങൾ
സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞതുപോലെ ഈ ലോകത്തിലെ എല്ലാ മനുഷ്യരും നന്നാവുന്ന ഒരു കാലം വരാൻ പോകുന്നില്ല നമ്മൾ നമ്മളെ നന്നാക്കിയെടുക്കാൻ നോക്കുക അത്രതന്നെ .
ശ്രീനാരായണഗുരു- ആചാരങ്ങൾ നമുക്കുവേണ്ടിയുള്ളതാണ് നമ്മൾ ആചാരങ്ങൾക്കുവേണ്ടിയുള്ളതാകരുത് ,
ചിലർ ഇപ്പോഴും അമ്പലങ്ങളിലൊക്കെ ചെന്നാൽ എത്ര വട്ടം വലം വക്കണം അവിടെ അത് പാടില്ലായിരുന്നു ഇവിടെ ഇങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെയുള്ള ചർച്ചയാണ് നടക്കുന്നത് .മനസ്സിന്റെ സമർപ്പണം ആണ് വേണ്ടതെന്ന് അവരറിയുന്നില്ല .ഇത്തരക്കാരെ കുറ്റം പറയല്ലേ അവർക്കങ്ങനെയാണ് ശാന്തിയും സമാധാനവും ലഭിക്കുന്നതെങ്കിൽ ലഭിക്കട്ടെ .
ചെറിയ ഒരു കുട്ടി എന്തോ കണ്ടു പേടിച്ചു അവന്റെയമ്മ അവന്റെ കയ്യിലൊരു ചരടുകെട്ടികൊടുത്തിട്ട് പറഞ്ഞു ഇനി നിന്റെ പേടിയെല്ലാം മാറും .എല്ലാത്തിനും അമ്മയെ ആശ്രയിക്കുന്ന അവന് അതൊരു വലിയ ആശ്വാസമാണ് .ഇതുപോലെത്തന്നെ മനസ്സ് എവിടെ വിലയിച്ചു കിടക്കുന്നുവോ അവിടുന്നാണ് ആശ്വാസം ലഭിക്കുന്നത് .
- പ്രാർത്ഥന / ധ്യാനം ?
ധ്യാനം -
ധ്യാനം അല്ലെങ്കിൽ യോഗ ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് ധ്യാനത്തെ യോഗയെ ഞാൻ കാണുന്നത് അവനവനിലെ നന്മ തിന്മ തിരിച്ചറിഞ്ഞു തിന്മയെ പുറംതള്ളി സ്വയം ചൈതന്യത്തെ തിരിച്ചറിയുവാനും കഴിവുകൾ സ്വയം കൈവരിക്കുന്നവനും ആയി തീരുവാനും പ്രാപ്തമാക്കുന്നതായിട്ടാണ് . ശരീരത്തിന്റെ പ്രത്യേകരീതിയിലുള്ളൊരു അവസ്ഥ നിങ്ങളുടെ ബോധത്തെ ഉയർന്ന ഒരു തലത്തിലേക്കെത്തിക്കാൻ സഹായിക്കുന്നു
ശ്രദ്ധിച്ചാല്‍ മനസ്സിലാവും – നിത്യജീവിതത്തില്‍ പലവിധ വിഷമങ്ങളും സമ്മര്‍ദ്ദങ്ങളും നമ്മള്‍ നേരിടുന്നു, പലതരത്തിലുള്ള മാനസികാവസ്ഥകളിലൂടെ കടന്നു പോകുന്നു. അതിനനുസരിച്ച് നമ്മുടെ നില്‍പിലും, നടപ്പിലും, ഇരിപ്പിലും, കിടപ്പിലുമൊക്കെ മാറ്റം വരുന്നുണ്ട്. സന്തോഷം തോന്നുമ്പോഴത്തെ ഇരിപ്പും സങ്കടം തോന്നുമ്പോഴത്തെ ഇരുപ്പും ഒരേ മട്ടിലല്ല. ദേഷ്യപ്പെടുമ്പോള്‍ വേറൊരു നില, ശാന്തി അനുഭവിക്കുമ്പോള്‍ ഇനിയൊരു നില. ഒരാള്‍ നില്‍ക്കുന്നതും ഇരിക്കുന്നതുമൊക്കെ സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും, അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന്. ഇതിനെ അടിസ്ഥാനമാക്കിയിട്ടാണ് യോഗ .
കൃത്യമായ ഒരു നിലയിലേക്ക് ശരീരത്തെ കൊണ്ടുവരാനായാല്‍ അവനവന്‍റെ ബോധത്തെ ഉയര്‍ന്ന ഒരു തലത്തിലേക്കെത്തിക്കാന്‍ ഏതൊരാള്‍ക്കുമാകും. ഒരു പ്രത്യേക നില അവലംബിച്ചുകൊണ്ട് സ്വന്തം വികാര വിചാരങ്ങളെയും കാഴ്ചപ്പാടിനേയും, അനുഭവങ്ങളേയും കൂടുതല്‍ ആഴത്തില്‍ അറിയാനും സ്വാധീനിക്കാനുമാവും.യോഗാസനങ്ങള്‍ വെറും ഒരു വ്യായാമമല്ല. നമ്മുടെ ശരീരത്തില്‍ സ്വാഭാവികമായുള്ള ഊര്‍ജ്ജത്തെ പ്രത്യേകമായൊരു ഉദ്ദേശ്യത്തോടുകൂടി ഒരു ദിശയിലേക്കു തിരിച്ചുവിടുന്നു. അതിനുള്ള സൂക്ഷ്മമായ ഒരു പ്രക്രിയയാണ് യോഗാസനം.
കുറച്ചുനേരം നിവര്‍ന്നിരുന്ന് ധ്യാനിക്കാന്‍ തുടങ്ങുമ്പോഴേക്കും കാലുകള്‍ പിറുപറുക്കാന്‍ തുടങ്ങും. “കഴയ്ക്കുന്നു, നീട്ടിവെക്കൂ”. “അതിരാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യു”ന്നതിനാണ് നിര്‍ദ്ദേശം, പക്ഷെ ശരീരം പ്രതിഷേധിക്കുന്നു. “വേണ്ട കുറച്ചുകൂടി ഉറങ്ങണം.” അനങ്ങാതെ ഇരിക്കേണ്ട സമയത്ത് കാലും കൈയ്യും നീട്ടണമെന്നു തോന്നും. കാലും കൈയ്യും നീട്ടി, നടു നിവര്‍ത്തി നില്‍ക്കേണ്ട നേരത്ത് എവിടെയെങ്കിലും ചാരിയിരിക്കണമെന്ന് ശരീരം ആവശ്യപ്പെടും. ഇതുപോലെ പലപല ആവശ്യങ്ങളുമായി ശരീരം നിങ്ങളെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.യോഗാസനങ്ങള്‍ ശരീരത്തിന് ആരോഗ്യവും സന്തോഷവും മാനസികമായ നിറവും പ്രദാനം ചെയ്യുന്നു.
മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ ഘടനകളെ ആഴത്തില്‍ പഠിച്ചതിനുശേഷമാണ് ആചാര്യന്മാര്‍ യോഗശാസ്ത്രം രൂപകല്‍പന ചെയ്തിട്ടുള്ളത്. അതുകൊണ്ട് യോഗയോടാണ് കൂടുതൽ ഇഷ്ട്ടം .
മനസ്സിനെ റിലാക്സ് ചെയ്യിക്കാൻ ഇതിലും വലിയ വ്യായാമം വേറെയില്ല . ധ്യാനമില്ലാത്തതായ ഒരു ജീവജാലങ്ങളും ഈ ഭൂമിയിൽ ഇല്ല .ഉറക്കം ഇതിന്റെ ഒരു വശംകൂടിയാണ് ഇതിലൊന്നിലും വിശ്വാസമില്ലാത്ത ഒരാളാണ് നിങ്ങളെന്ന് കരുതുക കടുത്ത മാനസിക പ്രശ്നങ്ങൾ നേരിട്ടു സങ്കടപ്പെട്ട് കിടന്നുറങ്ങിയ രാത്രികൾ ഉണ്ടായിട്ടുണ്ടാകുമല്ലോ രാവിലെ എഴുന്നേൽക്കുമ്പോളും അതേ മാനസിക സംഘർഷത്തോടെയാണോ എണീറ്റത് ചെറിയ ഒരു മാറ്റം വന്നിലെ ഇല്ലെങ്കിൽ അടുത്ത ദിവസത്തെ കാര്യം നോക്കൂ. മനുഷ്യൻ പല വഴികൾ അതിനുവേണ്ടി കണ്ടെത്തുന്നു . ചിലർ പാട്ടുകേൾക്കുന്നു കളിക്കുന്നു പലവിനോദങ്ങളിലേർപ്പെടുന്നു ചിലർ മദ്യം മയക്കുമരുന്ന് ആ വഴിയിലൂടെ നീങ്ങുന്നു .
പഞ്ചമഹാഭൂതങ്ങൾ ആണ് എല്ലാം എന്നറിഞ്ഞാൽ പിന്നെ മനുഷ്യനെ എങ്ങനെ സൃഷ്ട്ടിച്ചു എന്ന ചോദ്യത്തിന് പ്രസക്തിയില്ല പഞ്ചമഹാ ഭൂതങ്ങൾ തന്നെയാണ് മനുഷ്യനും മരിച്ചുകഴിഞ്ഞാലും ഈ പഞ്ചമഹാഭൂതങ്ങളായി തീരുന്നു അതുകൊണ്ടാണ് ഒരാൾ മരിച്ചാൽ അഗ്നി-ശരീരത്തിലെ ചൂട് ആദ്യം നഷ്ടപ്പെടുന്നത് അടുത്തതായി ജലാംശം നഷ്ടപ്പെടുന്നു അങ്ങനെയോരോന്നും ഈ അഞ്ചു ഭൂതങ്ങളായി തീരുന്നു .
ഉണ്ടായി നിലനിന്ന് ഇല്ലാതെയാകുന്നു (ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ എന്ന് സൂചിപ്പിക്കുന്നു ഗ്രന്ഥങ്ങളിൽ )ഈ പ്രോസസ്സ് മാത്രമേ നടക്കുന്നോള്ളൂ പ്രപഞ്ചത്തിൽ . പ്രപഞ്ചോൽപ്പത്തിയെ വിശദീകരിക്കാൻ ശ്രമിക്കുന്ന രണ്ട് സിദ്ധാന്തങ്ങളുണ്ട്. അതിലൊന്നാണ് മഹാസ്ഫോടന സിദ്ധാന്തം(big bang theory). മഹാസ്ഫോടന സിദ്ധാന്ത പ്രകാരം ആയിരത്തിയഞ്ഞൂറ്കോടി വർഷങ്ങൾക്ക് പുറകിലേക്ക് നാം നോക്കുകയാണ് എങ്കിൽ അന്ന് ആദിമ പ്രപഞ്ചം തുടക്കാവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കണം
1948 ൽ മൂന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞൻമാർ ഉന്നയിച്ചതാണ് രണ്ടാമത്തെ സിദ്ധാന്തം. സ്ഥിരസ്ഥിതി സിദ്ധാന്തം എന്നാണതിന്റെ പേര്. (steady state theory). ഈ സിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന് സമയാനുസ്രതമായിമാറ്റമില്ല . അതായത് ഇന്ന് കാണുന്ന പ്രപഞ്ചം എന്നും ഇതു പോലെ തന്നെയായിരുന്നു. ഇനി എന്നും ഇതു പോലെതന്നെയായിരിക്കുകയും ചെയ്യും. കോടിക്കണക്കിന് പ്രകാശവർഷം അകലെ നിന്ന് നിരീക്ഷിച്ചാലും ഈ പ്രപഞ്ചം ഇങ്ങനെ തന്നെയായിരിക്കും അതായത് ഈ പ്രപഞ്ചത്തിന് ആദിയും അന്തവുമില്ല, തുടക്കവും ഒടുക്കവുമില്ല.
വിശ്വത്തിന്റെ കാര്യവും കാരണവും ബ്രഹ്മം തന്നെ ഇതിനെ കുറിച്ചുള്ള അന്നെഷണത്തിൽ ആണ് ഇന്ന് ശാസ്ത്രം GOD Particle theory. ഈ പ്രപഞ്ചം എങ്ങനെ രൂപപെട്ടു . ജീവന്റെ ഉൽപത്തി . ഇതിനെല്ലാം ഉള്ള ഉത്തരം .
സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തമനുസരിച്ച് ഒരു അടിസ്ഥാനകണം ആണ് ഹിഗ്സ് ബോസോൺ. ഹിഗ്‌സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ മൗലികകണങ്ങൾക്കും പിണ്ഡം നൽകുന്നതെന്നാണ് കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം[2]. ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇങ്ങനെയൊരു കണത്തിന്റെ സാധ്യതയെക്കുറിച്ച് 1964-ൽ സിദ്ധാന്തമവതരിപ്പിച്ചത്.
കഴിഞ്ഞ അഞ്ചുദശകത്തോളമായി ശാസ്ത്രജ്ഞർ ഹിഗ്‌സ് ബോസോൺ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. 2012 വരെ നടന്ന പരീക്ഷണങ്ങളിൽ ഇതിനെ കണ്ടെത്താനായിരുന്നില്ല.
ജീവശാസ്ത്രത്തിൽ പരിണാമസിദ്ധാന്തംപോലെ ഭൗതികശാസ്ത്രത്തിൽ പ്രാധാന്യമർഹിക്കുന്നതാണ് സ്റ്റാൻഡേർഡ് മോഡൽ. പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടുവെന്ന് വിശദമാക്കുന്ന 'സ്റ്റാൻഡേർഡ് മോഡൽ' സിദ്ധാന്തത്തിൽ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കണ്ണിയാണ് 'ഹിഗ്‌സ് ബോസോൺ'. മറ്റ് 11 കണങ്ങളെ ശാസ്ത്രലോകം നേരത്തേ തിരിച്ചറിഞ്ഞിരുന്നു
പ്രപഞ്ചത്തിന്റെ തുടക്കം എങ്ങനെയായിരുന്നെന്നും അതിന്റെ ഘടന എന്താണെന്നും വിശദീകരിക്കാനുള്ള ആധുനിക സിദ്ധാന്തങ്ങൾ സങ്കീർണ ഗണിത സമീകരണങ്ങളിലൂടെയും സങ്കല്പനങ്ങളിലൂടെയുമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
ദൈവകണമെന്നു വിളിക്കപ്പെടുന്ന ഹിഗ്‌സ് ബോസോൺ കണം കണ്ടുപിടിക്കാൻ വേണ്ടി തയ്യാറാക്കിയ ഉപകരണമാണ് ലാർജ് ഹാഡ്രോൺ കൊളൈഡർ എന്നറിയപ്പെടുന്നത്. ഇത് രണ്ട് രാജ്യങ്ങളിലായി 27 കി.മി. പരന്നു കിടക്കുന്നു. ഏറ്റവും ചെറിയ കണമെന്നു വിശേഷിപ്പിക്കുന്ന ഹിഗ്‌സ് ബോസോൺ കണത്തിനെ കണ്ടെത്താൻ മനുഷ്യൻ തയ്യാറാക്കിയ ഏറ്റവും വലിയ ഉപകരണമാണിത്. നൂറിൽപ്പരം രാജ്യങ്ങളിൽനിന്നുള്ള പതിനായിരത്തോളം വിദഗ്ദ്ധരടങ്ങുന്ന സംഘം നിർമ്മാണത്തിൽ പങ്കാളികളായി.. ആയിരത്തോളം കോടി ഡോളർ ചെലവിൽ, പത്തുവർഷങ്ങൾ കൊണ്ടു് നിർമ്മാണം പൂർത്തീകരിച്ച ഈ ആക്സിലറേറ്ററിന്റെ പ്രവർത്തനം 2008 സെപ്റ്റംബർ പത്തിന് ആരംഭിച്ചു.
സ്വിറ്റ്സർലൻഡിലെ ജനീവ നഗരത്തിനു സമീപം, ഫ്രാൻസുമായുള്ള അതിർത്തിയിൽ. ഭൂനിരപ്പിൽനിന്ന് 175 മീറ്റർ ആഴത്തിൽ, 27 കിലോമീറ്റർ ചുറ്റളവിൽ നിർമിച്ച ഒരു ഭൂഗർഭ തുരങ്കമാണ് ഈ ഉപകരണത്തിന്റെ പ്രധാനഭാഗം. 7 ടെറാ ഇലക്ട്രോൺ വോൾട് വരെ ശേഷിയുള്ള പ്രോട്ടോൺ ബീമുകളെ ത്വരിപ്പിക്കാനും കണങ്ങളെ തമ്മിലിടിപ്പിക്കാനുമുള്ള സംവിധാനമാണു് ഇതിലൊരുക്കിയിരിക്കുന്നതു്. പ്രവർത്തിച്ചുതുടങ്ങിയിട്ട് ഒമ്പതു ദിവസംകൊണ്ടു് തന്നെ തകരാറിലായെങ്കിലും, അവ പരിഹരിച്ചു് 2009 നവംബർ ഒമ്പതിന് വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങി.
ഹിഗ്‌സ് ബോസോൺ കണം ആണ് ദൈവം എന്നല്ല പറഞ്ഞുവരുന്നത് ശാസ്ത്രവും യുക്തിവാദികളും വാദിക്കുന്ന ഓരോ വസ്തുവിലുള്ള എനെർജിക്ക് ഉത്തരം കണ്ടെത്താൻ ആണ് ഇതെല്ലാം നടത്തുന്നത് .
എല്ലാമനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് – ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വേശ്വരനായ പരബ്രഹമത്തിൽ ലയിച്ചു ചേരാനുള്ളതും ആണെന്നാണ് വേദാന്തത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പരബ്രഹ്മത്തിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോക്ഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് വിശ്വാസം. കർമ്മം, ധ്യാനം (സന്യാസം) എന്നീ കർമ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം.
ഇതിനെ കുറിച്ച് കൂടുതൽ മനസിലാക്കാനും പഠിക്കാനും ഇപ്പോൾ നോക്കുന്നു. അതുകൊണ്ട് ചിലപ്പോൾ ഇതിലെല്ലാം മാറ്റം വന്നേക്കാം .
സംന്യാസത്തെകുറിച്ച ശ്രീനാരായണഗുരുദേവൻ പറഞ്ഞത് ഒരാളെ യഥാര്‍ത്ഥ സന്ന്യാസിയാക്കുന്നത് ചില ത്യാഗങ്ങള്‍ മാത്രമല്ല. സഹജീവികളോടുള്ള കാരുണ്യംകൂടിയാണ്. ഒരാളെ ഗുരുവാക്കുന്നത് അയാളുടെ ശാരീരിക ഗാംഭീര്യമോ, വസ്‌ത്രധാരണമോ, പണമോ, അത്ഭുത സിദ്ധികളോ ഒന്നുമല്ല. അയാളുടെ ജ്ഞാനവും മനോഗുണവും ജീവിത കര്‍മ്മങ്ങളുമാണ്. ഇക്കാര്യം സാധാരണക്കാരായ നമുക്കും ബാധകമല്ലേ.?
സന്ന്യാസത്തെക്കുറിച്ച് ഗീതയിൽ പറയുന്നത് .ഒന്നിനെയും ആഗ്രഹിക്കാതെയും ഒന്നിനെയും ദ്വേഷിക്കാതെയും ഇരിക്കുന്നവന്‍ നിത്യസന്ന്യാസിയാണെന്ന് മനസ്സിലാക്കുക. അല്ലയോ അര്‍ജ്ജുന, രാഗദ്വേഷാദി ദ്വന്ദ്വങ്ങളില്ലാത്തവന്‍ സംസാരബന്ധത്തില്‍ നിന്ന് എളുപ്പത്തില്‍ മുക്തനായിത്തീരുന്നു
അല്ലയോ അര്‍ജ്ജുന, മറ്റുള്ളവരുടെ സുഖദു:ഖങ്ങള്‍ തന്റേതെന്നപോലെ തുല്യമായി കാണുന്ന യോഗി ഉത്തമനാണെന്നാണ് എന്റെ അഭിപ്രായം
‘കര്‍മ്മഫലം‘ ആഗ്രഹിക്കാതെ കര്‍ത്തവ്യകര്‍മ്മത്തെ ചെയ്യുന്നവനാണ് യഥാര്‍ത്ഥ സന്യാസിയും യോഗിയും
ധീരനായ ഒരാൾക്കേ സന്ന്യാസിയാവാൻ കഴിയൂ എന്ന് സാരം .
അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും കമന്റ് ആയി അറിയിക്കണം . യുക്തിഭദ്രമായ കമന്റ്കളാണെങ്കിൽ വളരെ ഉപകാരം .
തീരുന്നില്ലാ ,,,,,,,,,,,,,,,,,,,,,,,
ഇനിയും പഠിച്ചുകൊണ്ടിരിക്കുന്നു ,
- പ്രപഞ്ചം ,ജീവന്റെ ഉൽപത്തി

- ആത്മാവ്

- സന്ന്യാസം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ